അടിയുണ്ടാക്കി കൂട്ടായി, അകന്നപ്പോൾ പ്രേമമറിഞ്ഞു; സിനിമാക്കഥ പോലെ രാം ചരണും ഉപാസനയും

തെലുങ്ക് സിനിമയിലെ പവര്‍ കപ്പിളാണ് രാം ചരണും ഉപാസനയും. രാം ചരണ്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണെങ്കില്‍ ഉപസാന സംരംഭക എന്ന നിലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളുടെ സൗഹൃദമാണ് രാം ചരണിനേയും ഉപാസനയേയും പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തിക്കുന്നത്.

രാം ചരണും ഉപാസനയും കണ്ടുമുട്ടുന്നത് കോളേജില്‍ വച്ചാണ്. ഒരു സിനിമാക്കഥ പോലെയായിരുന്നു ഇരുവരുടേയും പ്രണയം. തുടക്കത്തില്‍ വഴക്കുകളും പിണക്കങ്ങളും സ്ഥിരമായിരുന്നു. പിന്നീടത് ശക്തമായ സൗഹൃദത്തിലേക്ക് എത്തി. കോളേജ് കാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു രാം ചരണും ഉപാസനയും. എന്നാല്‍ തങ്ങള്‍ പരസ്പരം പ്രണയിക്കുന്നതായി രാം ചരണും ഉപസാനയും തിരിച്ചറിയുന്നത് കോളേജ് കാലം കഴിഞ്ഞാണ്.

ram charan upasana

''ഞങ്ങള്‍ ഏറെനാള്‍ സുഹൃത്തുക്കളായിരുന്നു. കോളേജ് മുതല്‍ക്ക് തന്നെ. ഞങ്ങള്‍ക്കിടയില്‍ സ്‌പെഷ്യലായി ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ പഠിക്കാനായി വിദേശത്ത് പോകുന്നത് വരെ. പിന്നെയാണ് പ്രണയമുണ്ടാകുന്നത്. അത് നല്ലൊരു മാറ്റമായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടേയും കുടുംബങ്ങള്‍ക്ക് ഞങ്ങളില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഞങ്ങളുടെ ചിന്തകള്‍ ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഒന്നായിരുന്നു. വിജയത്തിലേക്ക് എത്താന്‍ കഠിനാധ്വാനം വേണ്ടി വരുമെന്ന് വിശ്വസിച്ചിരുന്നവരാണ് ഞങ്ങള്‍'' എന്നാണ് ഒരു അഭിമുഖത്തില്‍ ഉപസാന പറഞ്ഞത്.

മഗധീരയുടെ ചിത്രീകരണ സമയത്താണ് രാം ചരണിന് തനിക്ക് ഉപസാനയോട് പ്രണയമാണെന്ന് തിരിച്ചറിയാനാകുന്നത്. കോളേജ് കഴിഞ്ഞതോടെ അകലത്തിലായിരുന്നു ഇരുവരും. മഗധീരയുടെ ചിത്രീകരണത്തിനിടെ താന്‍ ഉപാസനയെ വല്ലാതെ മിസ് ചെയ്യുന്നതായി രാം ചരണിന് അനുഭവപ്പെട്ടു. സിനിമയുടെ റിലീസിന് പിന്നാലെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു.

''ഞങ്ങള്‍ക്ക് കാലങ്ങളായി പരസ്പരം അറിയാം. പക്ഷെ ഞങ്ങള്‍ ഡേറ്റ് ചെയ്യാന്‍ ആരംഭിക്കുന്നത് മഗധീരയ്ക്ക് ശേഷം മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ അച്ഛനാണ് എന്നോട് നടനാകാന്‍ പറയുന്നത്. ഞാന്‍ അവസരങ്ങള്‍ മുമ്പിലുണ്ടായിരുന്നിട്ടും മറ്റെന്തോ തേടി നടക്കുകയായിരുന്നു. അതേ പോലെയായിരുന്നു ഇതും. ഈ പെണ്‍കുട്ടി ഏഴ് വര്‍ഷമായി എന്റെ സുഹൃത്താണ്. എല്ലാവരും അവളെ പങ്കാളിയായി കണ്ടു. പക്ഷെ ഞാന്‍ കണ്ടില്ല. പിന്നെയാണ് തൊട്ടടുത്തുള്ളവളെ തന്നെയാണല്ലോ ഞാന്‍ തേടുന്നത് എന്ന് ചിന്തിക്കുന്നത്. എന്റെ കാഴ്ചപ്പാടാകെ മാറിപ്പോയി'' എന്നാണ് രാം ചരണ്‍ പറഞ്ഞത്.

ram charan upasana

തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം രാം ചരണും ഉപാസനയും വീട്ടുകാരെ അറിയിച്ചു. പക്ഷെ യാതൊരു എതിര്‍പ്പും രണ്ടു വീട്ടുകാരും കാണിച്ചില്ല. രാം ചരണും ഉപസാനയും തമ്മിലുള്ള ബന്ധം അതിനോടകം തന്നെ അവര്‍ക്ക് ബോധ്യമായിരുന്നു. ഇവര്‍ വിവാഹം കഴിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് മുമ്പേ ഉറപ്പുണ്ടായിരുന്നത് പോലെയായിരുന്നു. അധികം വൈകാതെ ഇരുവരുടേയും വിവാഹ നിശ്ചയം കഴിച്ചു. 2011 ഡിസംബര്‍ 11 നായിരുന്നു രാം ചരണിന്റേയും ഉപസാനയുടേയും വിവാഹ നിശ്ചയം.

തൊട്ടടുത്ത വര്‍ഷം, 2012, ജൂണ്‍ 14 ന് രാം ചരണും ഉപസാനയും വിവാഹം കഴിച്ചു. വിവാഹത്തിന്റെ പിറ്റേന്ന് തന്റെ ആരാധകര്‍ക്കായി വിരുന്നൊരുക്കുകയും ചെയ്തു രാം ചരണ്‍. തെലുങ്ക് സിനിമാ ലോകം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു രാം ചരണിന്റേത്. വിവാഹ റിസപ്ഷന് തെലുങ്ക് സിനിമാ ലോകം ഒന്നാകെ എത്തി. ബോളിവുഡ് താരങ്ങളും റിസപ്ഷനെത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പത്ത് വര്‍ഷത്തെ ദാമ്പ്യ ജീവിതത്തിന് ശേഷം ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് രാം ചരണും ഉപസാനയും.

More from Filmibeat

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X