നാഗ ചൈതന്യയുടെ ഒരു രൂപ പോലും വേണ്ട; സാമന്ത ജീവനാശം വാങ്ങാത്തതിന്റെ കാരണം ഇങ്ങനെ
ആരാധകരെ ആകെ നിരാശരാക്കിയ സംഭവമായിരുന്നു സാമന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം. ഇരുവും ഒരുപാട് നാളത്തെ പ്രണയ ജീവിത്തിന് ശേഷമായിരുന്നു വിവാഹിതരാകുന്നത്. പലര്‍ക്കു മാതൃകയായിരുന്നു ഈ താരജോഡി. ഒരുമിച്ചുള്ള ചിത്രങ്ങളു വീഡിയോകളുമെല്ലാം സാമന്തയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതും അതെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നതുമെല്ലാം പതിവായിരുന്നു. അതുകൊണ്ട് തന്നെ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു സാമന്തയും നാഗ ചൈതന്യയും പിരിയുന്നു എന്ന വാര്‍ത്ത.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ പിരിയുന്ന വാര്‍ത്ത സാമന്തയും നാഗ ചൈതന്യയും അറിയിക്കുന്നത്. ഒരു മാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ടാണ് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത ഇരുവരും അറിയിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് നാഗ ചൈതന്യയും സമാന്തയും പിരിയുന്നത് എന്നതിനെ സംബന്ധിച്ച് മാത്രം ഇതുവരേയും വ്യക്തയൊന്നും ലഭിച്ചിട്ടില്ല. താരങ്ങള്‍ ഇതേക്കുറിച്ച് മാത്രം തുറന്ന് പറഞ്ഞിട്ടില്ല.

വിവാഹ ബന്ധം പിരിയുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു ജീവനാംശം എന്നത്. നാഗ ചൈതന്യയില്‍ നിന്നും സമാന്ത വലിയൊരു തുകയാണ് സാമന്തയ്ക്ക് ജീവനാംശമായ ലഭിക്കുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഒരു രൂപ പോലും നാഗ ചൈതന്യയില്‍ നിന്നും തനിക്ക് വേണ്ടതില്ലെന്ന് സാമന്ത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. പണമായോ സ്വത്തുകളുടെ ഉടമസ്ഥാവകാശമായോ തനിക്ക് ഒന്നും വേണ്ടതില്ലെന്ന് വക്കില്‍ മുഖേന സാമന്ത നാഗ ചൈതന്യയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്തുകൊണ്ടായിരിക്കാം ജീവനാംശം വേണ്ടെന്ന തീരുമാനത്തിലേക്ക് സാമന്ത എത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സാമന്ത നാഗ ചൈതന്യയെക്കാള്‍ സമ്പന്നയാണെന്നതാണ് അതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. സിനിമയില്‍ നിന്നും പരസ്യ ചിത്രങ്ങളില്‍ നിന്നുമെല്ലാമായി സാമന്ത നാഗ ചൈതന്യയേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ട്. നിലവില്‍ ഒരു സിനിമയ്ക്ക് സാമന്ത ആവശ്യപ്പെടുന്ന പ്രതിഫലം മൂന്ന് കോടി മുതലാണ്. ഒരു മാസം പരസ്യങ്ങളില്‍ നിന്നുമെല്ലാമായി സാമന്ത 25 ലക്ഷം വരുമാനം നേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനോടകം തന്നെ ഒരുപാട് വലിയ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ സാമന്ത. താരത്തിന്റേതായി നിരവധി ബിഗ് ബജറ്റ് സിനിമകള്‍ പുറത്തിറങ്ങാനുമുണ്ട്. ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലേക്കും ബോളിവുഡിലേക്കും സാമന്ത കരിയര്‍ വളര്‍ത്തിക്കഴിഞ്ഞു. താരം ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സാമന്ത മുംബൈയില്‍ താമസിക്കാനായി പുതിയ വീട് നോക്കുന്നതായും റിപ്പോര്‍ട്ടുകള്‍. ഇതിനോടം തന്നെ പല ഹിന്ദി സിനിമകളുടേയും കഥകള്‍ സാമന്ത കേട്ടതായും ചിലതിനോട് അര്‍ദ്ധ സമ്മതം മൂളിയതായുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video

അങ്ങനെയിരിക്കെ നാഗ ചൈതന്യയെക്കാള്‍ വരുമാനം ഇനിയും നേടാന്‍ സാമന്തയ്ക്ക് സാധിക്കുമെന്നാണ് ചിലര്‍ പറയുന്നത്. നിലവില്‍ ഒടിടി പ്രോജക്ടുകളിലൊന്നും നാഗ ചൈതന്യ സാന്നിധ്യം അറിയിച്ചിട്ടില്ല. അച്ഛന്റേയും കുടുംബത്തിന്റേയും സ്വത്ത് മാറ്റി നിര്ത്തിയാല്‍ സാമന്തയേക്കാള്‍ സമ്പന്നനല്ല നാഗ ചൈതന്യ. ഇതിനാലാണ് താരസുന്ദരി തനിക്ക് ജീവനാംശം വേണ്ടെന്ന് അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആമസോണ്‍ പ്രൈം സീരീസായ ദ ഫാമിലി മാന്റെ രണ്ടാം സീസണിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. നെഗറ്റീവ് വേഷത്തിലെത്തിയ സാമന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ വിജയത്തോടെ സാമന്ത ഹിന്ദിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം സായ് പല്ലവിക്കൊപ്പം അഭിനയിച്ച ലവ് സ്റ്റോറിയാണ് നാഗ ചൈതന്യയുടെ ഏറ്റവും പുതിയ സിനിമ. ഈയ്യടുത്ത് പുറത്തിറങ്ങിയ സിനിമ വലിയ വിജയവുമായി മാറിയിരുന്നു. സാമന്തയും നാഗ ചൈതന്യയും തങ്ങളുടെ വിവാഹ മോചന വാര്‍ത്ത ഇതുവരെ പുറത്ത് പറയാതെ കാത്തിരുന്നത് ലവ് സ്റ്റോറിയുടെ റിലീസിനെ ബാധിക്കാതിരിക്കാനാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാളുകള്‍ മുമ്പ് തന്നെ ഇരുവരും പിരിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications