ആ വിജയ് ചിത്രം റീമേക്ക് ചെയ്യാൻ സാമന്ത ആവശ്യപ്പെട്ടു; ഒരിക്കലും അത്തരം സിനിമകൾ ചെയ്യില്ലെന്ന് മഹേഷ് ബാബു
റിമേക്ക് ചിത്രങ്ങൾ പൊതുവേ എല്ലാ ഇന്റസ്ട്രിയിലും സംഭവിക്കുന്നതാണ്. ഓരോ ഇന്റസ്ട്രിയിലും ഹിറ്റാവുന്ന സിനിമകളെ മറ്റൊരു സ്റ്റാറിനെ നായകനാക്കി വീണ്ടും സിൽവർ സ്ക്രീനിലേക്ക് കൊണ്ടുവരും. പലപ്പോഴും ഇത്തരം സിനിമകൾ ആരാധകർക്കിടയിൽ വലിയ വാക്ക്വാദങ്ങൾ ഉണ്ടാവാൻ ഇടയാക്കാറുണ്ട്. ബോളിവുഡിൽ റീമേക്കുകളുടെ കില്ലാടി എന്നറിയപ്പെടുന്നത് അക്ഷയ് കുമാറാണ്. അവസാനം സുധ കൊങ്ങരയുടെ തമിഴ് ചിത്രം സൂരറൈ പോട്ര് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സർഫീര റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകൻ.
ബോളിവുഡിൽ മാത്രമല്ല ടോളിവുഡിലും റീമേക്ക് ചിത്രങ്ങൾ ധാരാളം റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ചില താരങ്ങൾ റീമേക്ക് ചിത്രങ്ങളോട് താത്പര്യം കാണിക്കാറില്ല. മാത്രമല്ല അത്തരം ചിത്രങ്ങളെ സപ്പോർട്ട് ചെയ്യാറുമില്ല. തെലുഗു സൂപ്പർസ്റ്റാർ മഹേഷ് ബാബു അങ്ങനെയാണ്. അദ്ദേഹം റീമേക്ക് ചിത്രങ്ങൾ ചെയ്യാറില്ല. അതിനു അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ട്. പക്ഷേ മഹേഷ്ബാബു ഹിറ്റാക്കിയ പല സിനിമകളും കോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയും അവിടെ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

ഒരിക്കൽ സാമന്തയും മഹേഷ് ബാബുവും ചേർന്ന് ഒരു അഭിമുഖം ചെയ്തിരുന്നു. അതിനിടെ റീമേക്ക് ചിത്രങ്ങളെ കുറിച്ച് സാം മഹേഷ്ബാബുവിനോട് ചോദിക്കുന്നുണ്ട്. അപ്പോഴാണ് താൻ ഒരിക്കലും റീമേക്ക് ചിത്രങ്ങളുടെ ഭാഗമാവില്ലെന്ന് അദ്ദേഹം പറയുന്നത്. ആ സമയത്ത് വിജയ്- സാമന്ത ഒരുമിച്ച് അഭിനയിച്ച കത്തി എന്ന തമിഴ് ചിത്രം റിലീസ് ചെയ്തത്. തുപ്പാക്കി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന കത്തി മഹേഷ് ബാബു കണ്ടിരുന്നു എന്നു പറഞ്ഞു.
"വിജയ് ചിത്രം കത്തി ഞാൻ കണ്ടു. എനിക്കാ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു." മഹേഷ് ബാബു പറഞ്ഞു. ഇത് കേട്ടയുടൻ സാമന്ത പറഞ്ഞത് കത്തി തെലുഗിലേക്ക് റീമേക്ക് ചെയ്യൂ എന്നായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞത് ഒരിക്കലും ഞാൻ കത്തി എന്ന സിനിമ റീമേക്ക് ചെയ്യില്ല എന്നാണ്. ഒറിജിനലിന്റെ അത്രയും പവറോടെ ആർക്കും ആ ചിത്രം റീമേക്ക് ചെയ്യാൻ സാധ്യമല്ലെന്നും മഹേഷ് പറഞ്ഞു. അപ്പോൾ സാം പറഞ്ഞത് താങ്ങളുടെ ചിത്രങ്ങളെല്ലാം വിജയ് തമിഴിൽ റീമേക്ക് ചെയ്യുന്നുണ്ട് എന്നാണ്.

ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങളെല്ലാം മഹേഷ് ബാബുവിന്റെ തെലുഗു ചിത്രങ്ങളുടെ റീമേക്കായിരുന്നു. അതെല്ലാം തമിഴ് നാട്ടിലും ഹിറ്റായിരുന്നു. പക്ഷേ വിജയ്ടെ ഒരു ഒറിജിനിൽ ചിത്രം പോലും മഹേഷ്ബാബു റീമേക്ക് ചെയ്തിട്ടില്ല. അതിനു ചില കാരണങ്ങൾ അദ്ദേഹത്തിനുണ്ട്. അതായത് ഒരു ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഒറിജിനൽ ചിത്രം നേരത്തെ സിൽവർ സ്ക്രീനിൽ എല്ലാവരും കൈയടിച്ചു വിജയിപ്പിച്ചതാവും. അതിനെ മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഒറിജിനൽ ചിത്രത്തിലെ നായകനെയാണ് എല്ലാവർക്കും മനസിൽ ഓടിയെത്തുന്നത്.
കത്തി റീമേക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ വിജയ് എന്ന നടൻ മാത്രമാണ് എന്റെ മനസിലേക്ക് എത്തുക. അപ്പോൾ പിന്നെ എങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്യുന്നത്. മഹേഷ് ബാബു പറഞ്ഞു. ബാബുവും സാമന്തയും ഒരുമിച്ച് മൂന്ന് സിനിമകളിൽ അഭിനിയച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ നല്ല റാപ്പോ ഉണ്ട്. മഹേഷ് ബാബുവിന്റെ ഭാര്യ നമ്രദയുമായും സാമന്ത നല്ല സൗഹൃദത്തിലാണ്. സീതമ്മ വക്കിട്ലോ സിറിമല്ലേ ചെട്ടു, ബ്രഹ്മോത്സവം, ദൂക്കുടു എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രങ്ങളെല്ലാം ടോളിവുഡിലെ ബമ്പർ ഹിറ്റുകളായിരുന്നു. 2016ൽ റിലീസ് ചെയ്ത ബ്രഹ്മോത്സവത്തിനു ശേഷം ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല.


Click it and Unblock the Notifications











