ചിരഞ്ചീവി രാംചരണിനെ പോലീസ് ബെൽറ്റൂരി അടിച്ചു; വീട്ടിൽ നിന്നും പുറത്താക്കി: സത്യാവസ്ഥ തേടി ആരാധകർ
ടോളിവുഡിന്റെ മെഗാസ്റ്റാർ ചിരഞ്ചീവിയും മകൻ രാം ചരണും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. ഇരുവരുടെയും വീഡിയോകൾ കാണുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം മനസിലാവും. കരിയറിൽ ഏറ്റവും വലിയ ഉയരത്തിലാണ് രാംചരൺ ഇപ്പോൾ. ആർ.ആർ.ആർ സിനിമ ലോകശ്രദ്ധ നേടിയതോടെ രാംചരണിന്റെ ഗ്രാഫും ഉയർന്നു. ചിരഞ്ചീവിയുടെ പിറന്നാൾ ദിനമായ ഇന്ന് കൊണ്ടിലേല കുടുംബം ഏറെ സന്തോഷത്തിലാണ്. കുട്ടിക്കാലത്ത് രാംചരണിനെ ചിരഞ്ചീവി ബെൽറ്റ് കൊണ്ട് അടിച്ച വിഷയം വീണ്ടും ചർച്ചയാവുന്നു.
രാംചരണും ചിരഞ്ചീവിയും അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കളാണ്. എന്നാൽ കുഞ്ഞു രാംചരണിനെ ബെൽറ്റൂരി അടിച്ചത് എന്തിനാണെന്നാണ് ആളുകൾ തിരയുന്നത്. ഒരു മോശം വാക്ക് ഉപയോഗിച്ചതിനാലാണ് ഇത്തരത്തിൽ അടി കിട്ടിയതെന്ന് രാംചരൺ പറയുന്നുണ്ട്. "എനിക്ക് 8 വയസുള്ളപ്പോഴാണ് അച്ഛൻ എന്നെ അടിക്കുന്നത്. ഒരിക്കൽ വീട്ടിൽ ഇരിക്കുമ്പോൾ ഡ്രൈവറും സെക്യൂരിറ്റിയും ഗെയ്റ്റിനരികിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. പലതും എനിക്ക് മനസിലായില്ല. പക്ഷേ പറഞ്ഞതെല്ലാം ഞാൻ കേട്ടു.

ഉടനെ അച്ഛന്റെ ചേട്ടൻ നാഗബാബുവിനോട് ഈ കാര്യം പോയി ചോദിച്ചു. അദ്ദേഹം ഒന്നും പറഞ്ഞില്ല. അങ്ങനെ അൽപ സമയത്തിനു ശേഷം ഷൂട്ടിംഗ് കഴിഞ്ഞ് അച്ഛൻ വന്നു. അച്ഛൻ വന്നയുടൻ നാഗബാബു അങ്കിൾ എന്നെ അച്ഛന്റെ മുറിയിലേക്ക് കൊണ്ടു പോയി. എന്നിട്ട് ഞാൻ പറഞ്ഞ കാര്യം നാഗബാബു അങ്കിൾ അച്ഛനോട് പറഞ്ഞു. സുഹൃത്തുക്കളോ മറ്റോ പഠിപ്പിച്ച് കൊടുത്തതാണെന്നും പറഞ്ഞു. ഇത് കേട്ടയുടൻ അച്ഛൻ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി. അപ്പോഴും എനിക്കൊന്നും മനസിലായില്ല.
എന്റെ അപ്പൂപ്പൻ അച്ഛന് സമ്മാനിച്ച ഒരു പോലീസ് ബെൽറ്റുണ്ട് അദ്ദേഹത്തിന്റെ കൈയിൽ. ആ ബെൽറ്റ് വെച്ചാണ് 8 വയസുള്ള എന്നെ തല്ലിയത്. മാത്രമല്ല 'നീ പറഞ്ഞ വാക്കുകൾ വളരെ മോശമായതും തെറ്റായതുമാണ്. അതിനാൽ ഇനി നിന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കരുത്' എന്നും പറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേ കാലം നാഗ ബാബുവിനോട് ഞാൻ സംസാരിച്ചില്ല." രാംചരൺ മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നു.
ആരു പഠിപ്പിച്ചു എന്നതിലുപരി ഇനി ജീവിതത്തിൽ ഒരിക്കലും അത് ഉപയോഗിക്കരുത് എന്നാണ് ചിരഞ്ചീവി പറഞ്ഞു കൊടുത്തത്. അത് ഒരിക്കലും മറക്കാതിരിക്കാൻ വേണ്ടിയാണ് ബെൽറ്റൂരി അടിച്ചത്. എന്നാൽ അതിനു ശേഷം ജീവിതത്തിൽ തന്നെ അദ്ദേഹം അടിച്ചിട്ടില്ലെന്നും രാംചരൺ കൂട്ടിച്ചേർത്തു.

46 വർഷമായി സിനിമാ മേഖലയിൽ ശക്തമായി തുടരുന്ന താരമാണ് ചിരഞ്ചീവി. വർഷങ്ങൾക്കു മുന്നേ തന്നെ സൂപ്പർസ്റ്റാർ പദവി കൈവരിച്ച ചിരഞ്ചീവി ഇപ്പോൾ നിരന്തരമായി സിനിമകൾ ചെയ്യുന്നില്ല. ചിരഞ്ജീവിയെ പോലെ മകൻ രാംചരണും ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണ്. ഇരുവരും ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മഗദീര, ബ്രൂസ്ലി ദി ഫൈറ്റർ, ആചാര്യ എന്നീ സിനിമകളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു.
രാംചരൺ ഒരു മുഴുനീള നായക കഥാപാത്രത്തെ അവസാനം അവതരിപ്പിച്ചത് ആർ.ആർ.ആർ എന്ന സിനിമയിലൂടെയാണ്. ഇനി ശങ്കറിന്റെ സംവിധാനത്തിൽ ഗെയിം ചെയ്ഞ്ചർ എന്ന ചിത്രമാണ് രാംചരണിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.


Click it and Unblock the Notifications