For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ രാത്രി ഞങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു! ഭാര്യയുടെ പ്രണയ വാര്‍ത്തകളോട് മഹേഷ് ബാബുവിന്റെ പ്രതികരണം

  |

  തെന്നിന്ത്യന്‍ താരസുന്ദരിയാണ് നമ്രത ശിരോദ്ക്കര്‍. നിരവധി ഹിറ്റുകളിലെ നായിക. അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തുറന്ന് ഇടപെടുന്ന താരമാണ് നമ്രത. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവാണ് നമ്രതയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മഹേഷും നമ്രതയും. ഇന്ന് ഇരുവരുടേയും വിവാഹ വാര്‍ഷികമാണ്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകരും സിനിമാ ലോകവും.

  'സരസ്വതിയമ്മയെ ആട്ടിയിറക്കി ശിവദാസമേനോൻ', ഉപദേശം കൊടുത്ത് സുമിത്ര വീണ്ടും നന്മമരമാകുകയാണോയെന്ന് ആരാധകർ!

  2005 ഫെബ്രുവരി 10നായിരുന്നു മഹേഷും നമ്രതയും വിവാഹിതരാകുന്നത്. 2006 ല്‍ ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി ഗൗതം കൃഷ്ണ പിറന്നു. 2012 ലാണ് രണ്ടാമത്തെ കുട്ടി സിത്താര ജനിക്കുന്നത്. താരങ്ങളായതിനാല്‍ തന്നെ ഇരുവരുടേയും വ്യക്തിജീവിതങ്ങള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഗോസിപ്പുകളും അതിവേഗം പ്രചരിക്കുമായിരുന്നു. അങ്ങനെ തന്നെക്കുറിച്ചുള്ള ഗോസിപ്പുകളോട് മഹേഷ് എങ്ങനെയാണ് പ്രതകരിച്ചതെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നമ്രത തന്നെ തുറന്ന് പറഞ്ഞിരുന്നു.

  ബോളിവുഡില്‍ സജീവമായിരുന്ന സമയത്ത് നിരന്തരം തന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നുവെന്നാണ് നമ്രത ഓര്‍ക്കുന്നത്. താനും മഹേഷും തങ്ങളുടെ വ്യക്തജീവിതത്തിന്റെ പരസ്പരം രഹസ്യങ്ങളൊന്നും സൂക്ഷിക്കാത്തവരാണെന്നും തന്നെക്കുറിച്ചുളള ഗോസിപ്പുകള്‍ വേണ്ട വിധത്തില്‍ തന്നെ മഹേഷ് കൈകാര്യം ചെയ്തുവെന്നുമാണ് നമ്രത പറയുന്നത്. ''ബോളിവുഡില്‍ ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. പിന്നെ ഞാനും മഹേഷും സുതാര്യമാണ്. വിവാഹത്തിന് മുമ്പ് തന്നെ എല്ലാം തുറന്ന് പറയുമായിരുന്നു'' എന്നായിരുന്നു നമ്രത പറഞ്ഞത്.

  2005 ലായിരുന്ന താനും മഹേഷും വിവാഹം കഴിച്ചതെങ്കിലും 2003 ല്‍ തന്നെ തങ്ങള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് നമ്രത പറയുന്നത്. വിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ ഇരുന്ന ആ ദിവസം തന്നെ തങ്ങള്‍ ഇരുവരും അവരവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞുവെന്നും നമത്ര പറയുന്നു. ''ഞാനും മഹേഷും കല്യാണം കഴിക്കുന്നത് 2005 ലാണ്. പക്ഷെ ഞങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനിക്കുന്നത് 2003 ലാണ്. ആ ദിവസം തന്നെ ഞങ്ങള്‍ ഒരുമിച്ചിരുന്നത് പരസ്പരം എല്ലാം തുറന്ന് സംസാരിച്ചിരുന്നു, എല്ലാ കാര്‍ഡും അന്ന് പുറത്തെടുത്തു'' എന്നായിരുന്നു നമ്രത പറഞ്ഞത്.

  തന്നെക്കുറിച്ച് മഹേഷിന് യാതൊരു ഇന്‍സെക്യൂരിറ്റിയിലും ഇല്ലെന്നത് പോലെ തന്നെ തനിക്കും തിരിച്ചും ഇല്ലെന്നും നമ്രത പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ലോക്ക് ഡൗണ്‍ കാലത്ത് നമ്രത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. നമ്രതയുടെ ലോക്ക്ഡൗണ്‍ രീതികളെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചുമൊക്കെയായിരുന്നു മിക്കവരും ചോദിച്ചത്. എന്നാല്‍ ഒരു ആരാധകന്റെ ചോദ്യം പക്ഷെ ഏറെ ശ്രദ്ധിക്കപ്പെടുകയായയിരുന്നു. വിദേശത്തും മറ്റും ഷൂട്ടിന് പോകുന്നയാളാണ് മഹേഷ് ബാബു. ഈ അവസരങ്ങളില്‍ എപ്പോഴും മഹേഷ് ബാബുവിനെക്കുറിച്ച് ഇന്‍സെക്യൂര്‍ ആകാറുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഈ ചോദ്യത്തിന് നമ്രത നല്‍കിയ മറുപടി ആരാധകരുടെ കയ്യടി നേടുകയായിരുന്നു.

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  ''ഞങ്ങള്‍ക്ക് പരസ്പരം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അരക്ഷിതാവസ്ഥയ്ക്ക് ഇവിടെ യാതൊരു ഇടവുമില്ല'' എന്നായിരുന്നു താരത്തിന്റെ മറുപടി. ഹിന്ദിയിലൂടെയാണ് നമത്ര സിനിമയിലെത്തുന്നത്. ഏഴുപുന്ന തരകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. 2000 ല്‍ പുറത്തിറങ്ങിയ വംശിയുടെ ലൊക്കേഷനില്‍ വച്ചാണ് മഹേഷും നമ്രതയും പ്രണയത്തിലാകുന്നത്. ഹിന്ദി സിനിമകളിലാണ് നമ്രത കൂടുതലും അഭിനയിച്ചിട്ടുള്ളത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നമത്ര. സര്‍ക്കാരു വാരി പാട്ട, മേജര്‍ എന്നീ സിനിമകളാണ് മഹേഷ് ബാബുവിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

  Read more about: mahesh babu
  English summary
  Throwback Thursday: When Namrata Shirodkar Revealed How Mahesh Babu Deal With Her link-up Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X