നടി നഗ്മയുമായുള്ള വിവാഹേതര ബന്ധം! ഒടുവിൽ പ്രതികരണവുമായി നടൻ രവി കിഷൻ

ഹിന്ദി, ഭോജ്പൂരി ഭാഷകളിലും തെന്നിന്ത്യൻ സിനിമകളിലും ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നായിക നടിയാണ് ന​ഗ്മ. വശ്യമായ സൗന്ദര്യം കാരണം വലിയ ഒരു ആരാധക വൃന്ദം തന്നെ താരത്തിന് ഉണ്ടായിരുന്നു. തെന്നിന്ത്യയിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള നഗ്മ ശരിക്കും ഉത്തരേന്ത്യക്കാരിയാണ്. ഹിന്ദി സിനിമയിലൂടെ ആയിരുന്നു നഗ്മയുടെ അരങ്ങേറ്റം. സൽമാൻ ഖാൻ നായകനായ ബാ​ഗി ആയിരുന്നു ആദ്യ ചിത്രം.

ചിത്രം വൻ ഹിറ്റായതിന് പിന്നാലെ നഗ്മ തെലുങ്കിലേക്കും, തമിഴ്, ഭോജ്പുരി സിനിമകളിലേക്കും സജീവമാവുകയായിരുന്നു. തമിഴിൽ ചെയ്ത കാതലൽ, ബാഷ തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. അതിനിടെ മലയാളത്തിൽ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം, ചതുരംഗം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. ഒരുപക്ഷെ നഗ്മയെ മലയാളി പ്രേക്ഷകർ കൂടുതൽ അറിയുന്നത് ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെയാകും.

nagma

ഇപ്പോൾ സിനിമകളിൽ നിന്നെല്ലാം മാറി പൂർണമായി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. നടി ജ്യോതികയുടെ അർധ സഹോദരിയാണ് ന​ഗ്മ. അതേസമയം ന​ഗ്മയുടെ വ്യക്തി ജീവിതം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. 48 കാരിയായ ന​ഗ്മ ഇപ്പോഴും അവിവാഹിതയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി, നടൻ ശരത് കുമാർ തുടങ്ങിയവരുമായൊക്കെ നടി പ്രണയത്തിലായതായി വാർത്തകൾ വന്നിട്ടുണ്ട്.

അതുപോലെ നടിയുടെ പേരിനൊപ്പം പറഞ്ഞു കേട്ട പേരായിരുന്നു ഭോജ്പൂരി നടനായ രവി കിഷന്റെത്. തെലുങ്കിൽ വില്ലനായി ജനപ്രിയനായി മാറിയ നടനാണ് രവി കിഷൻ. ഇപ്പോഴിതാ, ആ ഗോസ്സിപ് വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് രവി കിഷൻ. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് തങ്ങൾ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

നഗ്മയെ പോലെ തന്നെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങി നിൽക്കുകയാണ് രവി കിഷൻ, ജനപ്രിയ ഷോയായ ആപ് കി അദാലത്ത് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് നഗ്മയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസ്സിപ്പുകളെ കുറിച്ച് താരം മനസ് തുറന്നത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും അതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്തതെന്നുമാണ് രവി കിഷൻ പറഞ്ഞത്. കൂടാതെ അന്ന് താൻ വിവാഹിതനാണെന്ന് അന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ വിവാഹിതനാണ്. ഞാൻ എന്റെ ഭാര്യ പ്രീതി ശുക്ലയെ വളരെയധികം ബഹുമാനിക്കുന്നു. ഞാൻ അവളുടെ കാൽക്കൽ വണങ്ങുന്നു, എന്റെ ഭാര്യ തുടക്കം മുതൽ എന്നോടൊപ്പമുണ്ട്. പണമില്ലാതിരുന്നപ്പോഴും അവൾ എന്റെ കൂടെയുണ്ടായിരുന്നു. എന്റെ സിനിമകൾ തുടർച്ചയായി ഹിറ്റടിച്ചപ്പോൾ എനിക്ക് അഭിമാനം തോന്നിയിരുന്നു, ആ സമയത്ത് എന്റെ ഭാര്യയാണ് എന്നോട് ബിഗ് ബോസ് ഷോയിലേക്ക് പോകാൻ നിർദ്ദേശിച്ചത്,'

nagma

'ആദ്യം ഇഷ്ടമായിരുന്നെങ്കിലും ഞാൻ പിന്നീട് പോയി. മൂന്ന് മാസത്തെ ആ വീട്ടിലെ താമസം എന്നെ മാറ്റി. ഈ ഷോയിലൂടെ ഞാൻ ജനപ്രീതി നേടുക മാത്രമല്ല ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഒരുപാട് മാറി, ഒരു സാധാരണ വ്യക്തിയായി മാറുകയും ചെയ്തു. അതിനുശേഷം ഞാൻ എന്റെ കുടുംബത്തെയും ഭാര്യയെയും കുട്ടികളെയുമെല്ലാം നന്നായി തന്നെയാണ് നോക്കുന്നത്,' എന്നാണ് രവി കിഷൻ പറഞ്ഞത്.

അതേസമയം, 2008 ലാണ് നഗ്മ അവസാനമായി സിനിമയിൽ അഭിനയിച്ചത്. ഭോജ്പൂരി സിനിമയിലാണ് താരം അഭിനയിച്ചത്. അവസാന കാലത്ത് ഭോജ്പുരി സിനിമകളിലാണ് താരം സജീവമായിരുന്നത്. അക്കാലത്താണ് രവി കിഷനുമായി പ്രണയത്തിലാണെന്നും അവിഹിത ബന്ധമാണെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ വന്നത്.

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X