twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യപ്പനും കോശിയും തെലുങ്കില്‍ പവന്‍ കല്യാണിനൊപ്പം വിജയ് സേതുപതി? പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

    By Prashant V R
    |

    പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രം സച്ചിയുടെ സംവിധാനത്തിലാണ് ഒരുങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. അയ്യപ്പനും കോശിക്കും മറ്റ് സംസ്ഥാനങ്ങളിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. കോശി കുര്യനായി പൃഥ്വിയും അയ്യപ്പന്‍ നായരായി ബിജു മേനോനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

    vijay sethupathi

    ഇരുവര്‍ക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. അതേസമയം സിനിമ വന്‍വിജയമായ സമയത്ത് തന്നെ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു. തമിഴ്, തെലുങ്ക്, ബോളിവുഡ് ഭാഷകളിലെല്ലാം അയ്യപ്പനും കോശിയും റീമേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കില്‍ അയ്യപ്പന്‍ നായരായി സൂപ്പര്‍താരം പവന്‍ കല്യാണിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്.

    Recommended Video

    അയ്യപ്പനും കോശിയുമായി മോഹന്‍ലാലും മമ്മൂട്ടിയും | FilmiBeat Malayalam

    കോശി കുര്യനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഇതേസംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. അയ്യപ്പനും കോശിയും റീമേക്ക് സംബന്ധിച്ച പ്രഖ്യാപനം പവന്‍ കല്യാണിന്റെ ജന്മദിനത്തില്‍ ഉണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വെങ്കി അട്‌ലൂരി സിനിമ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ബിജു മേനോന്‍റെ റോള്‍ പവന്‍ കല്യാണിന് ഇഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    തമിഴില്‍ നിര്‍മ്മാതാവ് കതിരേശനും ബോളിവുഡില്‍ നടന്‍ ജോണ്‍ എബ്രഹാമും ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം നേടിയത്. ധനുഷിന്റെ ആടുകളം എന്ന ശ്രദ്ധേയ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് കതിരേശന്‍. തമിഴില്‍ നടന്‍ പാര്‍ത്ഥിപന്റെയും ചിമ്പുവിന്റെയും പേരുകളാണ് അയ്യപ്പനും കോശിയും റീമേക്കിനായി പറഞ്ഞുകേട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു അയ്യപ്പനും കോശിയും പുറത്തിറങ്ങിയിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി 50 കോടി കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു.

    പൃഥ്വിരാജിന്റെ കോശി കുര്യനും ബിജു മേനാന്റെ അയ്യപ്പന്‍ നായരും തമ്മിലുളള ശത്രുതയുടെ കഥയാണ് ചിത്രത്തില്‍ കാണിച്ചത്. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

    Read more about: vijay sethupathi
    English summary
    Vijay Sethupathi To Reprise Prithviraj Sukumaran's Role In Ayyappanum Koshiyum Telugu Remake, Latest Reports
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X