'കഴിഞ്ഞ മുപ്പത് വർഷമായി അതിന്റെ ധൈര്യത്തിലാണ് ഞാന്‍ പിടിച്ചുനിൽക്കുന്നത്; അതില്ലാതെ എനിക്ക് പറ്റില്ല': ഷക്കീല

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് ബിഗ്രേഡ് സിനിമകളിലൂടെ തരംഗം തീർത്ത നടിയാണ് അവർ. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് ഷക്കീല കൂടുതൽ തിളങ്ങിയത്. പ്രേക്ഷകരെ വലിയ തോതിൽ തിയേറ്ററുകളിലേക്ക് എത്തിക്കാൻ അക്കാലത്തെ ഷക്കീല ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു.

എന്നാൽ കുറെയേറെ വർഷങ്ങളായി അത്തരം സിനിമകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം. തമിഴ്, തെലുങ്ക് സിനിമകളിൽ കോമഡി വേഷങ്ങൾ അവതരിപ്പിച്ചും ടെലിവിഷൻ പരിപാടികളിലൂടെയുമൊക്കെ ഇപ്പോൾ കുടുംബ പ്രേക്ഷകർക്കടകം പ്രിയങ്കരിയായി കഴിഞ്ഞു ഷക്കീല. സാമൂഹികസേവന രംഗത്തും സജീവമാണ് താരം. തമിഴകത്തൊക്കെ വലിയ ആരാധകവൃന്ദമാണ് ഷക്കീലയ്ക്ക് ഉള്ളത്. ടെലിവിഷൻ പരിപാടികളിലൂടെയും മറ്റുമാണ് നടി സ്വീകാര്യത നേടിയെടുത്തത്.

Shakeela

ഏറ്റവും ഒടുവിൽ ബിഗ് ബോസ് തെലുങ്കിലാണ് ഷക്കീല എത്തിയത്. തെലുങ്ക് പ്രേക്ഷകർക്ക് തന്നെ കുറിച്ചുള്ള പഴയ ഇമേജ് മാറ്റാനായിട്ടാണ് ഷക്കീല ഷോയിലേക്ക് എത്തിയത്. എന്നാൽ രണ്ടാമത്തെ ആഴ്‌ച തന്നെ താരം പുറത്താവുകയായിരുന്നു. സിഗരറ്റ് വലി അമിതമായതാണ് ഷക്കീലയുടെ പുറത്താകലിന് കാരണമായി പലരും പറഞ്ഞത്. ഇപ്പോഴിതാ തന്റെ പുറത്താകലിനെ കുറിച്ച് മനസുതുറക്കുകയാണ് ഷക്കീല.

ഇത് രണ്ടാം തവണയാണ് ഷക്കീല ഒരു ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നത്. നേരത്തെ ബിഗ് ബോസ് കന്നഡ രണ്ടാം സീസണിൽ ഷക്കീല മത്സരിച്ചിരുന്നു. 27 ദിവസത്തിന് ശേഷമാണ് നടി അതിൽ നിന്നും എവിക്ടായത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഷോയുടെ എല്ലാ റൂളുകളും മനസ്സിലാക്കിയാണ് ഷക്കീല ഷോയിൽ പ്രവേശിച്ചത്.

ബിഗ് ബോസിൽ പുകവലിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതിന് പ്രത്യേകമായൊരു ഏരിയ ഉണ്ടെന്നും ഷക്കീലയ്ക്ക് അറിയാം. അതുകൊണ്ട് കയറുമ്പോള്‍ തന്നെ തനിക്ക് എത്ര സിഗരറ്റ് വേണം എന്ന് നടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെലുങ്ക് ബിഗ് ബോസിലെ സ്‌മോക്കിങ് ഏരിയയ്ക്ക് മറയുണ്ടായിരുന്നില്ല, അതുകൊണ്ടാണ് താൻ പുറത്തിരുന്ന് സിഗരറ്റ് വലിച്ചതെന്നും ചിലർ അതിനെ മോശമായി വ്യാഖ്യാനിച്ചെന്നും ഷക്കീല പറയുന്നു.

'ഇവിടെ എനിക്ക് അമ്മ പരിവേഷമാണ്. അങ്ങനെയുള്ള ഞാന്‍ സിഗരറ്റ് വലിച്ചത് തെറ്റായി എന്നാണ് പറയുന്നത്. പക്ഷേ നിങ്ങളോര്‍ക്കണം, നിങ്ങളൊക്കെ എന്നെ അമ്മയായി കാണുന്നതിന് മുന്‍പ് എനിക്കുണ്ടായിരുന്ന ഒരേയൊരു സൗഹൃദം സിഗരറ്റ് മാത്രമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി അതിന്റെ ധൈര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എണ്ണത്തില്‍ കുറവ് വരുത്താന്‍ പറ്റുമെങ്കിലും അതില്ലാതെ എനിക്ക് പറ്റില്ല',

Shakeela

'ഞാന്‍ സിഗരറ്റ് വലിക്കും എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, അത് ഞാന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പിന്നെ എന്തിനാണ് അതൊരു വിഷയമാക്കുന്നത്. പോയതു മുതല്‍ ഞാന്‍ സിഗരറ്റ് വലിക്കുന്നുണ്ട്. പക്ഷെ ആ ക്ലിപ്പിങ്‌സ് കൂടുതൽ കാണിച്ചത് ഞാന്‍ പുറത്താകുന്ന ആഴ്ചയിലാണ്. അതൊരു ടെക്‌നിക്ക് ആണ്. കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എന്നെ പോലുള്ളയുള്ളവരെ അവര്‍ പെട്ടെന്ന് പുറത്താക്കും. ഷോയ്ക്ക് ഹൈപ്പ് കിട്ടാനാണ് ഞങ്ങളെ കൊണ്ടു വരുന്നത്', ഷക്കീല ആരോപിച്ചു.

നേരത്തെ തമിഴിൽ കുക്ക് വിത്ത് കോമാളി, സ്റ്റാർട്ട് മ്യൂസിക്ക് തുടങ്ങിയ തമിഴ് ടെലിവിഷൻ പരിപാടികളിൽ ഷക്കീല പങ്കെടുത്തിരുന്നു. രണ്ടിലും ആദ്യ സ്ഥാനങ്ങളിൽ ഷക്കീല എത്തിയിരുന്നു. വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. മലയാളത്തിൽ സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X