ബാലയ്യക്കൊപ്പം കൈകള്‍ കോര്‍ത്ത് ഷാംപെയ്ന്‍ കുടിച്ച് ഹണി റോസ്; തെലുങ്കില്‍ താരത്തിന് നല്ല സമയം

മലയാളത്തിലെ മിന്നും താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ കടന്നു വന്ന ഹണി റോസ് ഇന്ന് മലയാളത്തിലെ നിറ സാന്നിധ്യമാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്തായിരുന്നു ഹണി റോസ് ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലൂടെയാണ് ഹണി റോസ് തിരികെ വരുന്നത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലായി മാറാറുണ്ട്. അതുകൊണ്ട് തന്നെ ഹണി ഒരിടവേളയെടുത്തതായി പോലും ആരാധകര്‍ക്ക് തോന്നിയിരുന്നില്ല.

തിരിച്ചുവരവ്

മലയാളത്തിലെ വമ്പന്‍ തിരിച്ചുവരവിന് പിന്നാലെ ഇപ്പോഴിതാ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരായ ബാലയ്യയുടെ നായികയായിട്ടായിരുന്നു ഹണിയുടെ തെലുങ്കിലേക്കുള്ള തിരിച്ചുവരവ്. വീര സിംഹ റെഡ്ഡിയെന്ന ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഹണിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

വീര സിംഹ റെഡ്ഡി

ഇതിനിടെ ഇപ്പോഴിതാ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തില്‍ നിന്നുമുള്ള ഹണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇന്നലെയായിരുന്നു സിനിമയുടെ വിജയം ആഘോഷിക്കുവാനായി അണിയറ പ്രവര്‍ത്തകര്‍ പാര്‍ട്ടി നടത്തിയത്. വിജയാഘോഷ പാര്‍ട്ടിയ്ക്ക് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ ആഫ്റ്റര്‍ പാര്‍ട്ടിയും നടത്തിയിരുന്നു. ഇതില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഷാംപെയ്ന്‍

ഒരുമിച്ചിരുന്ന് ഷാംപെയ്ന്‍ കുടിക്കുന്ന ഹണിയുടേയും ബാലകൃഷ്ണയുടേയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇരുവരും ചിത്രത്തില്‍ ഷാംപെയ്ന്‍ കുടിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ബാലയ്യയുടെ ഭാര്യയായിട്ടാണ് ഹണി റോസ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ മാ ബാവ മനോഭാവലു എന്ന പാട്ടിലെ ഹണിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

മോണ്‍സ്റ്റര്‍

ഹണിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് വീര സിംഹ റെഡ്ഡി. നേരത്തെ 2007 ല്‍ പുറത്തിറങ്ങിയ ആലയം എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കില്‍ അരങ്ങേറിയിരുന്നു. മോണ്‍സ്റ്ററിന് പിന്നാലെ തെലുങ്കിലും വിജയം കൈവരിച്ചതോടെ ഹണി റോസ് ശക്തമായൊരു തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അരങ്ങേറുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും കന്നഡയിലും തമിഴിലുമെല്ലാം അഭിനയിച്ചു. എങ്കിലും മലയാളത്തില്‍ തന്നെയായിരുന്നു സജീവമായിരുന്നത്. ത്രിവാന്‍ഡ്രം ലോഡ്ജ്, ചങ്ക്‌സ്, റിങ് മാസ്റ്റര്‍, തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായിരുന്നു ഹണി റോസ്.

ഇടവേള

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ഹണി റോസ് ചിത്രമാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ നെഗറ്റീവ് കഥാപ്ത്രമായിരുന്നു ഹണിയുടേത്. ലെസ്ബിയന്‍ കഥാപാത്രമായുള്ള ഹണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് മോണ്‍സ്റ്റര്‍ കണക്കാക്കുന്നത്. തെലുങ്ക് താരം ലക്ഷ്മി മഞ്ജുവായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ഈയ്യടുത്ത് താന്‍ നേരിടുന്ന ബോഡി ഷെയ്മിംഗിനെതിരെ ഹണി റോസ് തുറന്നടിച്ചിരുന്നു. തന്റെ ശരീരഭാഗത്തെക്കുറിച്ചടക്കം അശ്ലീലചുവയോടെ സംസാരിക്കുന്നതായിട്ടാണ് ഹണി റോസ് പറഞ്ഞത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ താന്‍ അതൊന്നും ഗൗനിക്കാതായെന്നും ഹണി റോസ് പറഞ്ഞിരുന്നു. നിരവധി സിനിമകളാണ് ഹണി റോസിന്റേതായി അണിയറയിലുള്ളത്. തുടർന്നും ഹിറ്റുകള്‍ ഒരുക്കാനായി ഹണിയ്ക്ക് സാധിക്കുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X