സാമന്തക്ക് സംഭവിച്ചത് ശോഭിതക്ക് നടക്കില്ല; അക്കിനേനി കുടുംബത്തിന്റെ നിബന്ധനകൾ നടി അംഗീകരിച്ചോ?
നാഗചൈതന്യ- ശോഭിത വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ നിശ്ചയം മുതൽ ചൂടേറിയ ചർച്ചകൾക്ക് തിരി കൊളുത്തി. സാം- ചായ് കോംബോ അവസാനിപ്പിച്ച് ഇപ്പോൾ ശോഭിത വന്നപ്പോൾ ആരാധകർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലായിരുന്നു. നാഗചൊതന്യയും സാമന്തയും വേർപിരിഞ്ഞതിന് ശരിയായ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. അതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സത്യം ഇപ്പോഴും അവ്യക്തമാണ്.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ചായ്- സാം വിവാഹം നടക്കുന്നത്. മൂന്ന് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിയുകയും ചെയ്തു. അത് വലിയ ഷോക്കിംഗ് വാർത്തയായിരുന്നു. സാമന്ത ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പായിരുന്നുവെന്നും അതിനിടയിലാണ് ഡിവോഴ്സിലേക്ക് ആ ബന്ധം എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ശോഭിത- ചായ് വിവാഹ നിശ്ചത്തിനു മുന്നേ ചില നിബന്ധനകൾ നാഗാർജുന രണ്ടു പേരോടുമായി പറഞ്ഞിരുന്നു. സാമന്തയുടെ കാര്യത്തിൽ സംഭവിച്ചത് ശോഭിതയുടെ കാര്യത്തിൽ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് നാഗാർജുന വ്യക്തമാക്കുന്നത്.

അക്കിനേനി കുടുംബത്തിലെത്തിയ സാമന്തക്ക് യാതൊരു കണ്ടീഷനുകളും ഉണ്ടായിരുന്നില്ല. സിനിമ ചെയ്യുന്നതിലോ, ഫോട്ടോഷൂട്ട് നടത്തുന്നതിലോ ഒന്നും തന്നെ പ്രശ്നങ്ങൾ നേരിട്ടിരുന്നില്ല. അതിനാൽ തന്നെ വിവാഹത്തിനു ശേഷം സാം ഒരുപാട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു. ഇത്തരത്തിൽ ഫോട്ടോകൾ നിരവധി പങ്കുവെക്കാൻ തുടങ്ങിയപ്പോൾ കുടുംബത്തിൽ പലതരം ചർച്ചകളും പ്രശ്നങ്ങളും ഉയർന്നു വന്നു. അതിന്റെ ഭാഗമായി ചായ്ക്കും സാമിനുമിടയിൽ സംഘർഷങ്ങളായിരിക്കും വിവാഹ മോചനത്തിലേക്ക് നയിച്ചത്. എങ്കിലും ഇതൊന്നും വ്യക്തമല്ല. എന്നാൽ ഇതിലെ തമാശ എന്തെന്നാൽ ശോഭിത ദുലിപാലയുടെ ഫോട്ടോകൾ സാമന്തയുടേക്കാൾ ഹോട്ടാണ്.
ശോഭിത നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. പ്രോസ്റ്റിറ്റ്യൂട്ടായി അഭിനയിച്ചിട്ടുമുണ്ട്. ഇതെല്ലാം അക്കിനേനി ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ഈ അവസരത്തിൽ നാഗാർജുന ചില കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ സാമന്തയോട് സിനിമയിൽ അഭിനയിക്കരുതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് ശോഭിതയോടും പറയാനുള്ളത്. എന്നാൽ ശോഭിതക്ക് സിനിമയിൽ ബോൾഡ് ക്യാരക്ടറുകൾ ചെയ്യേണ്ട സാഹചര്യം വന്നാൽ നാഗാർജുനയും ശോഭിതയും ഒരുമിച്ചിരുന്നു അതിൽ തീരുമാനം എടുക്കേണ്ടതുണ്ട്.
അതിനെ കുറിച്ച് സംസാരിച്ച് വഴക്കിടാതെ ഭാര്യയും ഭർത്താവും ആരോഗ്യപരമായ രീതിയിൽ ഒരുമിച്ചൊരു തീരുമാനം എടുക്കേണ്ടതുണ്ട്. ഇതാണ് അക്കിനേനി കുടുംബത്തിന്റെ കണ്ടീഷൻ എന്നാണ് നാഗാർജുന പറയുന്നത്. സാമന്തയെ പോലെ ശോഭിതക്കും സംഭവിക്കാതിരിക്കാൻ വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. ഈ തീരുമാനം ഇരുവരും അംഗീകരിച്ചതിനു ശേഷമാണ് വിവാഹ നിശ്ചയം നടന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ശോഭിത ഇനി ബോൾഡ് ക്യാരക്ടറുകൾ ചെയ്യില്ല എന്നാണ്. അഭിനേത്രിയായി തുടരുമെങ്കിലും കഥാപാത്രങ്ങളിൽ ഒരുപാട് ശ്രദ്ധ കൊടുക്കാൻ സാധ്യതയുണ്ട്. ഒപ്പം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ശോഭിത ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവാഹത്തിനു ശേഷം ശോഭിത എടുക്കുന്ന തീരുമാനങ്ങൾ എങ്ങനെയാവുമെന്നതിൽ ആകാംഷയുണ്ട്.
സാമന്തയും നാഗചൈതന്യയും തമ്മിലുള്ള ബന്ധം മൂന്ന് വർഷം മുന്നേ അവസാനിച്ചതാണ്. എന്നാൽ നാഗചൈതന്യയും ശോഭിത ദുലിപാലയും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലാണ്. പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഇരുവരെ കുറിച്ചും പ്രചരിച്ചുവെങ്കിലും അതെല്ലാം വെറും അഭ്യൂഹങ്ങളായി തുടരുകയായിരുന്നു. അപ്പോഴാണ് വിവാഹ വാർത്ത പരസ്യമാക്കിയത്. വിവാഹ നിശ്ചയത്തോടെ സാമന്തയുമായി ബന്ധപ്പെടുത്തി പലതരത്തിലുള്ള വിഷയങ്ങളാണ് പുറത്ത് വരുന്നത്.


Click it and Unblock the Notifications