'സ്‌ക്രീനിൽ പ്രഭാസിന്റെ സഹോദരിയായി അഭിനയിക്കാം, ഓഫ് സ്‌ക്രീനിൽ ഞാൻ ചിലപ്പോൾ...'; ലൈംഗികപരാമർശം നടത്തി നടി!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് പ്രഭാസ്. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ. രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ബഹുബലിയാണ് പ്രഭാസിന്റെ കരിയറിൽ വഴിത്തിരിവായത്. അതിനു മുൻപ് തെലുങ്ക് ഇൻഡസ്ട്രിയിൽ മാത്രം അറിയപ്പെട്ടിരുന്ന നടൻ പാൻ ഇന്ത്യൻ താരമായി മാറുകയായിരുന്നു. ഇന്ത്യയൊട്ടാകെ പ്രഭാസ് ആഘോഷിക്കപ്പെട്ടു. ബാഹുബലിയുടെ രണ്ടാം ഭാഗം കൂടി ഇറങ്ങിയതോടെ പ്രഭാസിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു.
എന്നാൽ ബാഹുബലിയുടെ വിജയം പിൽക്കാലത്ത് പ്രഭാസിന് വലിയ വെല്ലുവിളിയാകുന്നതാണ് കണ്ടത്. അതിന് ശേഷമിറങ്ങിയ ഓരോ സിനിമയും താരതമ്യം ചെയ്യപ്പെടുകയും ഒപ്പം തന്നെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. സാഹോ, രാധേ ശ്യാം, ആദി പുരുഷ് എന്നിങ്ങനെ അവസാനമിറങ്ങിയ എല്ലാ ചിത്രങ്ങളും വലിയ പരാജയമാണ് നേരിട്ടത്. പ്രഭാസിന്റെ കരിയറിനേറ്റ ഇടിത്തീ ആയാണ് ആദിപുരുഷ് എന്ന സിനിമയെ ആരാധകർ കാണുന്നത്. ആ സിനിമയുടെ പേരിൽ അത്രയധികം പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും പ്രഭാസ് കേട്ടു.

ആദിപുരുഷിന്റെ പരാജയം കരിയർ ഗ്രാഫിൽ വലിയ ഇടിവാണ് പ്രഭാസിനുണ്ടാക്കിയിരിക്കുന്നത്. താരമൂല്യം ഇടിഞ്ഞ പ്രഭാസിന് കരിയറിൽ ഒരു വലിയ ഹിറ്റ് അനിവാര്യമായിരിക്കുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന പ്രൊജക്ട് കെ, സലാർ എന്നീ ബിഗ് ബജറ്റ് സിനിമകളിലാണ് ഇപ്പോൾ ആരാധകരുടെ മുഴുവൻ പ്രതീക്ഷയും. അതേസമയം ഈ പരാജയങ്ങൾക്കിടയിലും നടന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടില്ല. അവിവാഹിതനായ പ്രഭാസിന് സ്ത്രീകളടക്കം നിരവധി ആരാധകരുണ്ട്.
അതിനിടെ പ്രഭാസിനെ കുറിച്ച് ഒരു തെലുങ്ക് നടി നടത്തിയ പരാമർശം ഇപ്പോൾ ചർച്ചയാവുകയാണ്. ഓഫ് സ്‌ക്രീനിൽ താൻ പ്രഭാസിനെ ബലാത്സംഗം ചെയ്യുമെന്ന് നടി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തെലുങ്ക് സിനിമാ, സീരിയൽ രംഗത്ത് സജീവമായ ഇന്ദു എന്നൊരു നടിയാണ് ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു വിവാദ പരാമർശം. പ്രഭാസിന്റെ സഹോദരിയായി അവസരം കിട്ടിയാൽ എങ്ങനെയാകും പ്രതികരിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.
'ഓൺ-സ്‌ക്രീനിൽ ഞാൻ സഹോദരി വേഷം ചെയ്യും, പക്ഷേ ഓഫ് സ്‌ക്രീനിൽ ഞാൻ അവനെ ബലാത്സംഗം ചെയ്യും', ഇന്ദു പറഞ്ഞു. നടിയുടെ പ്രതികരണം കേട്ട് അവതാരകൻ തന്നെ ഞെട്ടി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു നടനാണ് ഇത്തരമൊരു പരാമർശം നടത്തിയതെങ്കിൽ എന്താകുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഫെമിനിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ ഈ വിഷയങ്ങളിലും പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മുൻപൊരിക്കൽ സൽമാൻ ഖാൻ ഇത്തരത്തിൽ റേപ്പ് ജോക്ക് നടത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സുൽത്താൻ എന്ന സിനിമയുടെ പ്രൊമോഷൻ വേളയിലാണ് സൽമാൻ ഖാൻ ഒരു മോശം പരാമർശം നടത്തിയത്, "ഞാൻ ആ റിങ്ങിൽ നിന്ന് പുറത്തേക്കിറങ്ങിയത്, ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ പുറത്തേക്ക് പോകുന്നത് പോലെയായിരുന്നു', എന്നായിരുന്നു നടന്റെ പരാമർശം.
ഇതിനു പിന്നാലെ വ്യപക പ്രതിഷേധമാണ് സൽമാൻ ഖാനെതിരെ ഉയർന്നത്. നടൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ താരങ്ങൾ വരെ രംഗത്തെത്തി. ദേശീയ വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടു. സൽമാൻ ഖാൻ മാപ്പ് പറയണം അല്ലെങ്കിൽ സമൻസ് അയക്കുമെന്ന് കമ്മിഷൻ നടനെ അറിയിച്ചു. ഇത്തരത്തിലൊരു നടപടി നടിയ്‌ക്കെതിരെയും ഉണ്ടാകണം എന്നാണ് ആവശ്യം.


Click it and Unblock the Notifications