'നരേഷ് ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ; അദ്ദേഹത്തിൽ ഇഷ്ടപ്പെട്ട ഗുണം!': പവിത്ര ലോകേഷ്
സിനിമാ താരങ്ങളുടെ വ്യക്തി ജീവിതമൊക്കെ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർക്കിടയിലെ സ്ഥിരം ചർച്ച വിഷയങ്ങളാണ്. അത്തരത്തിൽ അടുത്തിടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു നടി പവിത്ര ലോകേഷും നടൻ നരേഷും തമ്മിലുള്ള വിവാഹം. ഏറെ നാളുകളായി ഇവരുടെ ബന്ധത്തെ കുറിച്ച് ഗോസിപ്പുകൾ നിലനിന്നിരുന്നു.
ഒടുവിൽ ഈ വർഷം ആദ്യം ഇവർ വിവാഹിതരാവുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വലിയ രീതിയിൽ വൈറലാവുകയുണ്ടായി. നരേഷിന്റെ നാലാം വിവാഹമായിരുന്നു ഇത്. മൂന്നാം വിവാഹ ബന്ധം വേർപിരിഞ്ഞ് മാസങ്ങൾക്ക് ഇപ്പുറം ആയിരുന്നു വിവാഹം. പവിത്രയും നേരത്തെ വിവാഹ മോചനം നേടിയതാണ്. ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു പവിത്രയുടെ ഭർത്താവ്. ഈ ബന്ധം പിരിഞ്ഞ ശേഷം കന്നഡ നടൻ സുചേന്ദ്ര പ്രസാദിനൊപ്പം ലിവിങ് റിലേഷനിൽ ആയിരുന്നു നടി.

ഈ ബന്ധത്തിൽ രണ്ട് മക്കളും പവിത്രയ്ക്കുണ്ടെന്നാണ് വിവരം. തങ്ങൾ വിവാഹിതരായിരുന്നെന്ന് സുചേന്ദ്ര പ്രസാദ് പറഞ്ഞിട്ടുണ്ടെങ്കിലും പവിത്ര ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 2018 ൽ ഈ ബന്ധം പിരിഞ്ഞ ശേഷമാണ് നരേഷുമായി പവിത്ര അടുക്കുന്നത്. നരേഷ് ആ സമയത്ത് വിവാഹിതനായിരുന്നു എന്നത് കൊണ്ട് തന്നെ വലിയ വിവാദങ്ങൾക്കിത് കാരണമായി.
മൈസൂരിലെ ഒരു ഹോട്ടലിൽ നിന്നും നരേഷിനെയും പവിത്രയെയും നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി പിടികൂടിയതാണ് ഇതിൽ വലിയ വാർത്തയായി മാറിയ സംഭവം. പവിത്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് രമ്യ അന്ന് രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് വിവാഹമോചനത്തിലേക്കും പവിത്രയും നരേഷും തമ്മിലുള്ള വിവാഹത്തിലേക്കുമെല്ലാം എത്തിയത്.
ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. അതേസമയം, ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മല്ലി പെല്ലി എന്നൊരു ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നരേഷിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് പവിത്ര.
എത്ര ഗൗരവമുള്ള കാര്യമാണെങ്കിലും അതിനെ ഗൗരവത്തോടെ എടുക്കുന്നതോടൊപ്പം വളരെ ലാഘവത്തോടെ കാണുന്ന ആളാണ് നരേഷ് എന്നാണ് പവിത്ര പറയുന്നത്. 'ആ ഗുണം എനിക്കില്ല. ചെറിയ കാര്യങ്ങൾ പോലും ഞാൻ ഗൗരവമായി എടുക്കും. നരേഷ് ഈ ദിവസത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുക. ഇന്ന് ഉള്ളതിൽ സന്തോഷിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്'
'നാളെ ഇല്ലാത്തത് പോലെയാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിൽ നിന്നാണ് ഈ ഗുണം ഞാൻ പഠിച്ചത്. എല്ലാത്തിനുമുപരി, അദ്ദേഹം എന്നെ നന്നായി നോക്കുന്നുണ്ട്. ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത്? ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്', എന്നാണ് നരേഷിന്റെ ഗുണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പവിത്ര പറഞ്ഞത്.

വീണ്ടും വിവാഹം കഴിക്കുന്നതിനെ സമൂഹം മോശമായിട്ടാണോ കാണുന്നത് എന്ന ചോദ്യത്തോടും പവിത്ര പ്രതികരിച്ചു. സമൂഹത്തിൽ ഇത്തരത്തിൽ ചില ചില കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്. നമുക്ക് ആരെയും നന്നാക്കാൻ കഴിയില്ല. അവർക്ക് അവരുടേതായ ചിന്തകളും അഭിപ്രായങ്ങളുമുണ്ട്. ഞങ്ങളുടെ കാര്യത്തിലും അങ്ങനെ ചില സംഭവങ്ങൾ ഉണ്ടായി. ചിലർ ഞങ്ങളുടെ ബന്ധത്തെ തെറ്റായി ചിത്രീകരിച്ചു. എന്റെ വ്യക്തിത്വം നശിപ്പിക്കാനും എന്റെ കരിയറിൽ ഒരു കറുത്ത പാടുണ്ടാക്കാനും അവർ ആഗ്രഹിച്ചു.
അതിൽ നിന്നൊക്കെ പുറത്തുകടക്കാൻ പ്രയാസമാണ്. ഞാൻ തനിച്ചായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ .അല്ലെങ്കിൽ വീട്ടിൽ അടച്ചു പൂട്ടി ഇരുന്നേനെ. എനിക്കൊപ്പം പിന്തുണയുമായി പിന്തുണയുമായി നരേഷ് ഉണ്ടായത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നത്. ഇപ്പോൾ ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഒരടി പിന്നോട്ട് പോയിരുന്നെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമായിരുന്നു. നരേഷ് എന്നെ നല്ല രീതിയിൽ പിന്തുണയ്ക്കുണ്ട് എന്നാണ് പവിത്ര പറഞ്ഞത്.


Click it and Unblock the Notifications