For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് വിജയ്‌നെ വളരെ കാലങ്ങളായി അറിയാം; എന്റെ എല്ലാ കാര്യങ്ങൾക്കും അവൻ കൂടെയുണ്ട്'

  |

  തെന്നിന്ത്യൻ സിനിമാലോകത്ത് നിറയെ ആരാധകരുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് തുടങ്ങിയ ചിത്രങ്ങളിലെ ഒന്നിച്ചെത്തിയ ഈ താരജോഡികളെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇവരുടെ കെമിസ്ട്രി ഏറെ പ്രേക്ഷക പ്രശംസ നേടി. തെന്നിന്ത്യയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായാണ് ഇവരെ ആരാധകർ വിലയിരുത്തിയത്.

  എന്നാൽ അതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും സജീവമായി. ഇവരുടെ കരിയറിലെ വളർച്ചയ്ക്ക് ഒപ്പമാണ് ഗോസിപ്പുകളും തലപൊക്കാൻ തുടങ്ങിയത്. ഓഫ് സ്ക്രീനിലും രണ്ടുപേരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ ഗോസിപ്പുകൾ വ്യാപകമായി. എന്നാൽ രണ്ടുപേരും പേരും അഭ്യൂഹങ്ങൾ നിരസിച്ചിരുന്നു.

  Also Read: 'ചോദ്യം ഇഷ്ട്ടമല്ലെങ്കിൽ മുണ്ടുപൊക്കി കാണിക്കണ്ട, ഇതുപോലെ ചെയ്താൽ മതി'; മോഹൻലാലിന്റെ വീഡിയോയുമായി സംവിധായകൻ!

  കഴിഞ്ഞ ദിവസം ഇരുവരും അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് പറന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും ഇവർ പ്രണയത്തിൽ ആണെന്ന വാർത്തകൾ പരന്നു. മാലിദ്വീപിൽ നിന്ന് രശ്‌മിക പങ്കുവച്ച ചിത്രത്തിലും വിജയ് ദേവരകൊണ്ടയെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു.

  ഇപ്പോഴിതാ, വിജയ് ദേവരകൊണ്ടയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് രശ്‌മിക. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗുഡ്ബൈയുടെ പ്രമോഷന്റെ ഭാഗമായി ന്യൂസ്18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡേറ്റിങ് വാർത്തകളിൽ ഉൾപ്പെടെ നടി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ എല്ലാ അഭിമുഖങ്ങളിലും പ്രണയത്തെ സംബന്ധിച്ച ചോദ്യങ്ങൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു.

  Also Read: ദേശീയ പുരസ്‌കാരം കിട്ടി അടുത്ത ദിവസം എന്നോട് ചോദിക്കുന്നത് അതാണ്; ഉത്തരം മുട്ടിയ ചോദ്യത്തെക്കുറിച്ച് അപർണ

  തങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആണെന്നും ഇത് സംബന്ധിച്ച ജനങ്ങളുടെ ആകാംഷ മനസിലാകുന്നുണ്ട് എന്നുമാണ് രശ്‌മിക അഭിമുഖത്തിൽ പറഞ്ഞത്. 'ഞങ്ങൾ അഭിനേതാക്കളായത് കൊണ്ട് തന്നെ ആളുകൾക്ക് അതിനെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുണ്ടാകുമെന്ന് ഞാൻ മനസിലാക്കുന്നു. സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്,'

  'കുറച്ച് വീഡിയോകൾ രസമായിരുന്നു, പക്ഷേ ഞാനും വിജയും ഇതൊന്നും ഇരുന്നു സംസാരിച്ചിട്ടില്ല. ഞങ്ങൾക്ക് 15 പേരടങ്ങുന്ന ഒരു സംഘമുണ്ട്, സമയം കിട്ടുമ്പോൾ ഞങ്ങൾ ഒരുമിച്ച് ബോർഡ് ഗെയിം കളിക്കും. ഞങ്ങൾ അഭിനേതാക്കളാണ്, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് സുഹൃത്തുക്കളും ഒരുപോലെ പ്രധാനമാണ്, അതാണ് ഞങ്ങളെ നിലനിറുത്തുന്നത്.'

  Also Read: 20 വർഷമായി സിനിമയിൽ, എനിക്ക് എന്തിനാണ് മറ്റൊരു പബ്ലിസിറ്റി; വിമർശകർക്ക് ജയസൂര്യയുടെ മറുപടി

  'എനിക്ക് വിജയ്‌നെ വളരെ കാലങ്ങളായി അറിയാം. അതുകൊണ്ട് തന്നെ ഇൻഡസ്ട്രിയിലെ എന്ത് സംശയങ്ങൾക്കും ആദ്യം സമീപിക്കുന്നത് അവനെയാണ്. എല്ലാ കാര്യത്തിനും അവൻ എന്റെ കൂടെയുണ്ടാകും. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കാറും ചർച്ച ചെയ്യാറുമുണ്ട്,'

  ഒരേപോലെയുള്ള യാത്രയാണ് നിങ്ങളുടെ സൗഹൃദം ദൃഢമാക്കിയത് എന്ന ചോദ്യത്തിന് രശ്‌മികയുടെ മറുപടി ഇങ്ങനെ ആയിരുന്നു. 'ഞങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ, ഞങ്ങൾ ഒരുമിച്ച് വലിയ ചില സിനിമകൾ ചെയ്തു, ഇപ്പോൾ അദ്ദേഹം ലൈഗർ പോലെ ഒരു പാൻ ഇന്ത്യ സിനിമ ചെയ്തു, ഞാൻ ഹിന്ദിയിൽ (ഗുഡ്‌ബൈ) ഒരു സിനിമ ചെയ്തു. അതുകൊണ്ട് ഞങ്ങളുടെ രണ്ട് പേരുടെയും കരിയറും വ്യത്യസ്തമാണ് എന്നാണ് ഞാൻ കരുതുന്നത്, ഞങ്ങളുടേത് ഒരുമിച്ചുള്ള യാത്രയല്ല,'

  വിവാഹത്തിനോ പ്രണയത്തിനോ ഉള്ള സമയമല്ല ഇതെന്നും ജോലിയുമായി തിരക്കിൽ ആയതിനാൽ തനിക്ക് അതിന് സമയമില്ലെന്നും രശ്‌മിക പറഞ്ഞു. എന്തെങ്കിലും ഉണ്ടാവുന്നുണ്ടെങ്കിൽ അത് തനിയെ വരുമെന്നും രശ്‌മിക പറഞ്ഞു.

  Read more about: rashmika mandanna
  English summary
  Viral: Rashmika Mandanna Opens Up About Her Relationship With Vijay Devarakonda Amid Dating Rumours - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X