For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്താണീ നാഷണൽ ക്രഷ് എന്നായിരുന്നു ആദ്യം ചിന്ത; ആരാധകരുടെ സ്നേഹം ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് രശ്‌മിക

  |

  തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് രശ്‌മിക ഇന്ന്. അല്ലു അർജുൻ ചിത്രം പുഷ്പയിലെ നായികാ വേഷത്തോടെ നടിയുടെ പ്രശസ്തി പാൻ ഇന്ത്യാ തലത്തിൽ ഉയർന്നിരിക്കുകയാണ്. ഇപ്പോൾ ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് താരം.

  2016 ൽ പുറത്തിറങ്ങിയ കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ കന്നഡ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയക്ക് കഴിഞ്ഞിരുന്നു. 2018 ഓടെ തെലുങ്ക് സിനിമാ ലോകത്തും രശ്മിക വരവറിയിച്ചു. ചലോ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് അതേ വർഷം തന്നെ പുറത്ത് ഇറങ്ങിയ ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ്.

  Also Read: ബിഗ് ബോസ് മലയാളം, തമിഴ്, ഹിന്ദി പതിപ്പുകൾ കാണാറുണ്ടെന്ന് നാഗാർജുന; കാരണവും വെളിപ്പെടുത്തി താരം

  തെലുങ്കിലാണ് ചിത്രം പുറത്ത് ഇറങ്ങിയതെങ്കിലും മലയാളം ഉൾപ്പെടെയുള്ള മറ്റു ഭാഷകളിൽ ചിത്രം ഹിറ്റായിരുന്നു. വിജയ് ദേവരകൊണ്ട ആയിരുന്നു ചിത്രത്തിലെ നായകൻ. സിനിമയ്ക്കൊപ്പം തന്നെ വിജയ് ദേവരകൊണ്ട രശ്മിക മന്ദാന കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് ഇവർ ഒന്നിച്ചെത്തിയ ചിത്രങ്ങളൊക്കെ ഗംഭീര വിജയമാവുകയും ചെയ്തു. അങ്ങനെ രശ്‌മികയ്ക്ക് നാഷണൽ ക്രഷ് എന്ന പേരും ലഭിച്ചു.

  രശ്‌മികയുടെ ആദ്യ ബോളിവുഡ് ചിത്രം 'ഗുഡ്ബൈ' റിലീസിന് ഒരുങ്ങുകയാണ്. അമിതാഭ് ബച്ചൻ, നീന ഗുപ്‌ത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചിത്രത്തിന്റെ ലോഞ്ചിൽ തന്നെ നാഷണൽ ക്രഷ് എന്ന് വിളിക്കുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.

  Also Read: കേട്ടത് സത്യമാവല്ലേന്ന് ആഗ്രഹിച്ചു, നിരാശയായിരുന്നു ഫലം; നടി രശ്മിയുടെ മരണത്തെ കുറിച്ച് സീമ ജി നായര്‍

  അത് തന്റെ തലയിലേക്ക് കയറാത്ത ഒന്നാണെന്നും നാഷണൽ ക്രഷ് എന്നത് കൊണ്ട് എന്താണ് അർത്ഥമാകുന്നതെന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നുമാണ് രശ്‌മിക പറയുന്നത്. അത് ഇതുവരെ എന്റെ തലയിലേക്ക് കയറാത്ത കാര്യമാണ്. നാഷണൽ ക്രഷ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന മട്ടിലായിരുന്നു ആദ്യം ഞാൻ. പക്ഷേ, തീർച്ചയായും, അത് ആളുകളുടെ സ്‌നേഹമാണ്. ഞാൻ അതിൽ കൂടുതൽ സന്തോഷിക്കുന്നു, പ്രേക്ഷകർക്ക് ആസ്വദിക്കാനും അഭിനന്ദിക്കാനും കഴിയുന്ന തരത്തിലുള്ള മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന വലിയ ഉത്തരവാദിത്തം അത് ഇപ്പോൾ എനിക്ക് നൽകുന്നുണ്ട്,' രശ്‌മിക പറഞ്ഞു.

  താൻ ബോളിവുഡിലേക്ക് വരാൻ ആഗ്രഹിച്ചതിന് കാരണം ആരാധകർ ആണെന്നും രശ്‌മിക പറഞ്ഞു. 'ഞാൻ ഹിന്ദി സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചതിന്റെ ആദ്യ കാരണം എനിക്ക് ആരാധകരിൽ നിന്ന് വലിയ സ്നേഹം ലഭിച്ചു എന്നതാണ്. എന്തുകൊണ്ട് ഹിന്ദി സിനിമ ചെയ്യുന്നില്ല എന്ന് അവർ എന്നോട് ചോദിക്കാറുണ്ടായിരുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുമ്പോഴൊക്കെ ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന് ആരാധകർ പറയുമായിരുന്നു,'

  Also Read: '2012ൽ മുതൽ 2017വരെ ഞങ്ങൾ വഴക്ക് കൂടിയിട്ടേയില്ല, അസുഖം വന്നശേഷം ശശിയേട്ടന് ഭയങ്കര സ്നേഹമായിരുന്നു; സീമ

  'എന്നെ ഒരു ഹിന്ദി സിനിമയിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിച്ചതിനാലാണ് ഞാൻ ബോളിവുഡിൽ നിന്നുള്ള തിരക്കഥകൾ കേൾക്കാൻ തുടങ്ങിയത്. അതിനിടയിലാണ് പുഷ്പ സംഭവിച്ചത്. ഇന്ന് ഞാൻ ഹിന്ദിയിലുമെത്തി. ഞാൻ എന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു, അത് എവിടേക്കാണ് പോകുന്നതെന്ന് നോക്കാം,' രശ്‌മിക കൂട്ടിച്ചേർത്തു.

  അമിതാഭ് ബച്ചനൊപ്പം തന്റെ ആദ്യ സിനിമ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും രശ്‌മിക പറഞ്ഞു. ഹിന്ദി സിനിമയിലെ തന്നെ ഏറ്റവും വലിയ അധ്യാപകൻ ആണ് അദ്ദേഹമെന്ന് താരം പറഞ്ഞു. അതേസമയം, ഒക്ടോബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വികാസ് ബഹ്‌ലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

  Read more about: rashmika mandanna
  English summary
  Rashmika Mandanna react to being called national crush says it gives immense responsibility
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X