ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിക്കുന്നത് കൊണ്ടാകും!, കരിയർ അവസാനിച്ചെന്ന് പറഞ്ഞ നിർമാതാവിനെ പരിഹസിച്ച് സാമന്ത

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത ഇന്ന്. തമിഴ്, തെലുങ്ക് സിനിമകളിൽ എല്ലാം തിളങ്ങിയ താരം ഇപ്പോൾ ബോളിവുഡിലും തന്റെ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പല പ്രശ്‍നങ്ങളെയും മറികടന്ന് വീണ്ടും കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാമന്ത ഇപ്പോൾ. വിവാഹ മോചനം, അതിന് പിന്നാലെ വന്ന രോഗം, അങ്ങനെ തന്നെ തളർത്തിയ എല്ലാത്തിനെയും മറികടന്നാണ് സാമന്ത വീണ്ടും സിനിമയിൽ സജീവമാകുന്നത്.

അതേസമയം, കരിയറിൽ വീണ്ടും തിരിച്ചുവരവ് നടത്തുന്നതിനിടെ റിലീസിനെത്തിയ സിനിമയായിരുന്നു സാമന്തയുടെ ശാകുന്തളം. രണ്ടാഴ്ച മുൻപ് തിയേറ്ററുകളിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം പ്രതീക്ഷിച്ച പോലൊരു വിജയം നേടിയില്ല. വിവിധ ഭാഷകളിൽ ഇറങ്ങിയ ചിത്രം തെലുങ്കിൽ ഉൾപ്പെടെ ബോക്സ് ഓഫീസ് പരാജയമായി മാറിയിരുന്നു. ഇതിനു പിന്നാലെ സമാന്തയ്ക്ക് വിമർശനവുമായി നിർമ്മാതാവായ ചിട്ടി ബാബു രംഗത്തെത്തിയത് വാർത്തയായി മാറിയിരുന്നു.

samantha

സാമന്തയുടെ കരിയർ അവസാനിച്ചു. ഇനി സൂപ്പർ താരപദവിയിലേക്ക് ഉയരാൻ നടിക്ക് കഴിയില്ലെന്നാണ് നിർമ്മാതാവായ ചിട്ടി ബാബു പറഞ്ഞത്. ഇപ്പോഴിതാ, സാമന്തയുടെ പുതിയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് നിർമ്മാതാവിനുള്ള പരിഹാസമാണെന്ന് പറയുകയാണ് ആരാധകർ. ഒരു സ്ക്രീൻ ഷോട്ട് ആണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. 'ആളുകൾക്ക് എങ്ങനെ ചെവിയിൽ മുടി വളരുന്നത്' എന്ന് സെർച്ച് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്.

'ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നതാകാം കാരണം' എന്നാണ് അതിൽ വന്നിരിക്കുന്ന ഉത്തരം. #IYKYK (if you know you know) എന്ന ഹാഷ്‌ടാഗിനൊപ്പമാണ് സാമന്ത സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിർമ്മാതാവിനെ പരിഹസിച്ചു കൊണ്ടുള്ളതാണ് കമന്റെന്നാണ് ആരാധാകർ ഉറപ്പിക്കുന്നത്.

'സൂപ്പർ നായിക എന്ന നിലയിൽ സാമന്തയുടെ കരിയർ അവസാനിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ എന്തെങ്കിലും വേഷങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം. അതുകൊണ്ടാണ് സെന്റിമെന്റൽ ഡ്രാമ കളിക്കുന്നത്. ആരും സാമന്തയെ നായികയായി എടുക്കുന്നില്ല. അതുകൊണ്ടാണ് പുഷ്പയിലെ ഐറ്റം സോങിൽ അഭിനയിച്ചത്. ആളുകൾ സിനിമ കാണുന്നത് സെന്റിമെന്റ്സിന് വേണ്ടിയല്ല. നല്ല ഉള്ളടക്കം ഉണ്ടെങ്കിൽ മാത്രമെ ആളുകൾ അത് കാണൂ'

'ശകുന്തളയാണ് ഏറ്റവും അത്ഭുതകരമായ സൗന്ദര്യ ചിഹ്നം. സാമന്ത ഇപ്പോൾ അത്രയും മനോഹരമായ ഒരു അടയാളമാണോ?. ആരോഗ്യം, മുഖം എല്ലാം സാമന്തയ്ക്ക് നഷ്ടമായി പോയി. ഓരോ സിനിമയും സെന്റിമെന്റ് ഡ്രാമകൾ സൃഷ്ടിക്കാൻ അവർ ഉപയോ​ഗിക്കുന്നു,' എന്നൊക്കെ ആയിരുന്നു നിർമാതാവ് ത്രിപുരനേനി ചിട്ടിബാബു സാമന്തയെ കുറിച്ച് അടുത്തിടെ പറഞ്ഞത്.

samantha

അതേസമയം ശാകുന്തളത്തിന് 20 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക്സിനിമ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 60 കോടി രൂപ ബജറ്റിലാണ് ശാകുന്തളം ഒരുക്കിയത്. 35 കോടി രൂപയ്ക്കാണ് ചിത്രം ഓടിടി സ്ട്രീമിങ്ങിനായി വിറ്റത്.

ടെലിവിഷൻ സ്ട്രീമിംങിന് സാറ്റലൈറ്റ് കമ്പനികളിൽ നിന്ന് നിർമ്മാതാവ് ദിൽ രാജു 15 കോടി രൂപ ആവശ്യപ്പെട്ടതായും പറയപ്പെടുന്നുണ്ട്. എന്നാൽ ഈ കരാർ ഉറപ്പിക്കാൻ കഴിഞ്ഞില്ല. ബോക്സ് ഓഫിസിലും ചിത്രം പരാജയപ്പെട്ടതോടെ നിർമ്മാതാക്കൾക്ക് 20 കോടിയിലധികം നഷ്ടമുയെന്നാണ് വിവരം.

കാളിദാസന്റെ അഭിജഞാന ശാകുന്തളം ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് നായകനായി അഭിനയിച്ച ദേവ് മോഹൻ. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം റിലീസ് ചെയ്തത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X