ശാകുന്തളത്തിൽ സാമന്തയുടെ ആഭരങ്ങൾക്ക് മാത്രം ചെലവായത് കോടികൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്!

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സമാന്ത രൂത്ത് പ്രഭു. കരിയറിൽ ഇതിനകം സാമന്ത സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് സമാന്ത. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ സമാന്തയുടെ പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അടുത്തിടെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അപൂർവം രോ​ഗം ബാധിച്ചത്. അതിന്റെ ചികിത്സ പൂർത്തിയാക്കി താരം ഇപ്പോഴാണ് വീണ്ടും സജീവമാകുന്നത്. ഏറെ നാൾ പൊതുവിടങ്ങളിൽ നിന്നെല്ലാം മാറി നിന്ന് സാമന്ത കുറച്ചു നാളുകൾക്ക് മുൻപ് പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. പൂർണ ആരോഗ്യവതിയായി സിനിമയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

shaakunthalam

ശാകുന്തളം എന്ന സിനിമയുടെ പ്രൊമോഷൻ ചടങ്ങുകൾ ആരംഭിച്ചതോടെയാണ് സാമന്ത വീണ്ടും പൊതുവേദികളിൽ എത്തിയത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമാന്ത ചിത്രമാണ് ശാകുന്തളം. ബിഗ് ബജറ്റ് ചിത്രമായ ശാകുന്തളം കാളിദാസിന്റെ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ട് ഇരിക്കുകയാണ്.

ആരാധകരിൽ ചെറുതല്ലാത്ത ആവേശമാണ് പുതിയ വിവരങ്ങൾ ഉണ്ടാക്കുന്നത്. റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന ശാകുന്തളത്തിനായി വലിയ തുകയാണ് നിർമ്മാതാക്കൾ ചെലവഴിച്ചിരിക്കുന്നത് എന്നാണ് വിവരം. സെറ്റിന് മുതൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വരെ കോടിക്കണക്കിന് വില വരും.

എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ നൽകിയാണ് നിർമ്മാണം എന്നാണ് വിവരം. ഇതിനകം സമാന്തയുടേതായി വന്ന ചിത്രത്തിലെ പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെ വളരെ ശ്രദ്ധ നേടിയവയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് പോസ്റ്ററുകളിലെ സാമന്തയുടെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

യഥാർത്ഥ സ്വർണ്ണവും വജ്രവും ഉപയോഗിച്ചാണ് ആഭരങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം എട്ട് മാസങ്ങൾ കൊണ്ടാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. 14 കോടി രൂപയാണ് ആഭരണങ്ങളുടെ മാത്രം വിലയെന്നാണ് ദി സിയാസത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നത്. കണ്ണഞ്ചിക്കുന്ന വജ്രാഭരങ്ങളാണ് ഏറെയും.

അതേസമയം ചിത്രത്തിൽ നായകനായി എത്തുന്നത് ദേവ് മോഹനാണ്. ദുഷ്യന്തന്റെ വേഷത്തിലാണ് താരം എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ദേവ് മോഹൻ. ഇവരെ കൂടാതെ അദിതി ബാലൻ, അനന്യ നാഗല്ല, മോഹൻ ബാബു, ഗൗതമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

shaakunthalam

അതേസമയം, മുൻപ് സാമന്ത നിരസിച്ച സിനിമ ആയിരുന്നു ശാകുന്തളം. നേരത്തെ, ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് താൻ ഓഫർ നിരസിച്ചതെന്ന് നടി തുറന്ന് പറഞ്ഞിരുന്നു. 'ഫാമിലി മാൻ 2 ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സമയത്താണ് എനിക്ക് ഈ ഓഫർ വന്നത്. ശകുന്തളയിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമായ രാജിയെ ആണ് ഞാൻ അതിൽ അവതരിപ്പിച്ചത്.

ശകുന്തള പരിശുദ്ധി, നിഷ്കളങ്കത, കൃപ, അന്തസ്സ് എന്നിവയുടെ പ്രതീകമാണ്. മറുവശത്ത്, രാജിയാകട്ടെ, അങ്ങനെയല്ല. അപ്പോൾ അത് ചെയ്യാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നു,' എന്നാണ് സാമന്ത പറഞ്ഞത്. അതേസമയം, ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ഏപ്രിൽ 14ന് ആണ് തിയേറ്ററുകളിൽ എത്തുക. സാമന്ത ആരാധകരൊക്കെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X