തെന്നിന്ത്യൻ താരങ്ങൾ മക്കളെ നന്നായിട്ടാണ് വളർത്തിയിരിക്കുന്നത്, അതിന്റെ ഗുണം അവരിൽ കാണാം: തമന്ന

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് തമന്ന ഭാട്ടിയ. ഇന്ന് ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുകയാണ് താരം. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുണ്ട് താരത്തിന്. തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള തമന്ന, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തെന്നിന്ത്യൻ താരങ്ങളെ കുറിച്ച് തമന്ന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സെറ്റിൽ നടിമാർക്ക് വളരെയധികം പരിഗണന നൽകുന്നവരാണ് തെന്നിന്ത്യൻ താരങ്ങളെന്ന് തമന്ന പറയുന്നു. നല്ല രീതിയിൽ വളർന്നു വന്നവരാണ് തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾ അതുകൊണ്ട് തന്നെ വളരെ ബഹുമാനമുള്ളവരാണ് അവരെന്നും വ്യക്തമാക്കി. തുടക്കകാലത്ത് ചിരഞ്ജീവി താൻ താരമാകുമെന്ന് പറഞ്ഞതിനെ കുറിച്ചും രജനീകാന്ത് നൽകിയ സർപ്രൈസിനെ കുറിച്ചും തമന്ന സംസാരിച്ചു. ബർഖ ദത്തിന്റെ മോജോ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

ramcharan nagachaitanya tamannah

'നീ ഒരു താരമാകാൻ പോകുന്നു' എന്ന് എന്നോട് ആദ്യമായി പറഞ്ഞ ആളുകളിൽ ഒരാൾ ചിരഞ്ജീവിയാണ്. ഞാൻ രാം ചരണിനൊപ്പം സിനിമ ചെയ്യുമ്പോൾ ആയിരുന്നു ഇത്. ഇപ്പോഴും ഞാൻ അതുവരെ ആയിട്ടില്ല, തമന്ന പറഞ്ഞു. 'എനിക്ക് രാം ചരണിനെയും നാഗാർജുന സാറിന്റെ മകൻ നാഗ ചൈതന്യയെയുമൊക്കെ പരിചയമുണ്ട്. അവരെല്ലാം അവരുടെ ആൺകുട്ടികളെ വളരെ നല്ല വ്യക്തികളായാണ് വളർത്തിയിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു',

'വളരെ നല്ല പെരുമാറ്റമാണ് അവരുടേത്. മാന്യരാണ് അവരെല്ലാം. പൊതുവെ സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറുന്നവർ നമ്മുടെ രാജ്യത്ത് കുറവാണ്. പക്ഷേ, തെന്നിന്ത്യയിൽ എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള താരങ്ങൾ പലരും സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. സെറ്റിലെ സ്ത്രീകളെല്ലാവരും കംഫർട്ടബിൾ ആണെന്ന് അവർ ഉറപ്പു വരുത്തും, ചിരഞ്ജീവി സാറും അവരിലൊരാളാണ്', തമന്ന പറയുന്നു.

ramcharan nagachaitanya

രജനീകാന്ത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ ഒരു നടനാണെന്നും തമന്ന പറഞ്ഞു. ഒരു ദിവസം മാത്രമാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. എന്നിട്ടും തന്നെക്കുറിച്ച് ഓർക്കുകയും ഒരു പുസ്തകം വാങ്ങി നൽകുകയും ചെയ്‌തെന്ന് തമന്ന പറയുന്നു. അതിനു മുൻപ് അദ്ദേഹവുമായി യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. ഈ സൂപ്പർ താരങ്ങൾ ഒന്നും വെറും സൂപ്പർ താരങ്ങൾ അല്ലെന്ന് താൻ അന്ന് മനസിലാക്കി. അവർ മനുഷ്യരെ മനുഷ്യരായി തന്നെ കാണുന്നവരാണ്.

സ്ത്രീ, പുരുഷൻ, അത്, ഇത് അങ്ങനെ ഒന്നിനും അവർ പ്രാധാന്യം നൽകുന്നില്ലെന്ന് തോന്നി. പലപ്പോഴും ഒപ്പം പ്രവർത്തിക്കുന്നവരെ പോലും ആളുകൾ മനുഷ്യന്മാരായി കാണാറില്ല. സ്വന്തം ജീവനക്കാരോട് പലരും നല്ല രീതിയിൽ പെരുമാറാതിരിക്കുന്നത് കാണുമ്പോൾ തനിക്ക് വിഷമം തോന്നാറുണ്ടെന്നും തമന്ന കൂട്ടിച്ചേർത്തു.

രജനീകാന്തിനൊപ്പം ജയിലർ എന്ന സിനിമയിലാണ് തമന്ന അഭിനയിച്ചത്. ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കിൽ ഭോലാ ശങ്കർ എന്ന സിനിമയാണ് അവസാനം ചെയ്തത്. ചിരഞ്ജീവി ആയിരുന്നു നായകൻ. ആ സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്‌.

അതേസമയം നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറീസ് 2 ആണ് തമന്നയുടേതായി അവസാനം പുറത്തിറങ്ങിയത്. തമന്നയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴിൽ ആരാൺമൈ എന്ന സിനിമയും മലയാളത്തിൽ ദിലീപ് നായകനാകുന്ന ബാന്ദ്രയും തമന്നയുടേതായി അണിയറയിൽ ഉണ്ട്. തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X