സിനിമയ്ക്ക് വേണ്ടി തുടങ്ങിയ ശീലം, മദ്യത്തിന് അടിമയായി നാഗാര്‍ജുന; നിര്‍ത്തിക്കാന്‍ അമലയുടെ കടുംകൈ!

താരങ്ങളുടെ പാതയിലൂടെ അവരുടെ മക്കളും സിനിമയലേക്ക് വരുന്നതും താരങ്ങളായി മാറുന്നതുമൊക്കെ പതിവാണ്. അഭിമതാഭ് ബച്ചനും അഭിഷേക് ബച്ചനും മുതല്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും വരെ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മളുടെ മുന്നിലുണ്ട്. നെപ്പോട്ടിസത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഇന്‍ഡസ്ട്രി ഒരുപക്ഷെ തെലുങ്ക് സിനിമയായിരിക്കും. രണ്ടോ മൂന്നോ കുടുംബത്തില്‍ നിന്നുമുള്ളവരാണ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് ഔട്ട് സൈഡര്‍ ആയിട്ടുള്ളത്.

അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് അക്കിനേനി നാഗാര്‍ജുന. ആ പാതയിലൂടെ തന്നെ നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയും സിനിമിയലെത്തി. എന്നാല്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ നാഗാര്‍ജുനയ്ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. തെലുങ്കില്‍ മാത്രമല്ല ബോളിവുഡിലും നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ നാഗാര്‍ജുനയ്ക്ക് തുടക്ക കാലത്ത് തന്നെ സാധിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരേ സമയം നിറഞ്ഞു നില്‍ക്കാന്‍ സാധിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് നാഗാര്‍ജുന.

Nagarjuna

അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് തെലുങ്കില്‍ വലിയ താരമായി മാറിയതോടെ സ്വന്തം ഭാഷയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു നാഗാര്‍ജുന. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ നാഗാര്‍ജുനയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാഗാര്‍ജുനയുടെ ദാമ്പത്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

ദഗ്ഗുബട്ടി ലക്ഷ്മിയെയാണ് നാഗാര്‍ജുന ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പിന്നീട് പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് നാഗാര്‍ജുന നടി അമലയുമായി പ്രണയത്തിലാകുന്നത്. മലയാളത്തിലടക്കം ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് അമല. അഭിനയത്തില്‍ ഇടവേളയെടുത്ത അമല കാലങ്ങള്‍ക്ക് ശേഷം തിരികെ വന്നിരുന്നു. തിരിച്ചുവരവില്‍ മലയാളത്തിലും അമല അഭിനയിച്ചിട്ടുണ്ട്.

ഒരിക്കല്‍ നാഗാര്‍ജുനയ്ക്ക് വലിയൊരു തെറ്റ് പറ്റി. ഒരു സിനിമ കാരണം താരം മദ്യത്തിന് അടിമയായി മാറി. അമല നല്‍കിയൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ് തന്നെ അതില്‍ നിന്നും രക്ഷിച്ചതെന്നാണ് നാഗാര്‍ജുന പറയുന്നത്. നാഗാര്‍ജുനയും നാനിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദേവദാസ്. ചിതത്തില്‍ മദ്യപനായ ഡോണിന്റെ വേഷമായിരുന്നു നാഗാര്‍ജുന അവതരിപ്പിച്ചിരുന്നത്.

ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് എല്ലാ ദിവസവും രണ്ട് പെഗ്ഗ് കഴിക്കുന്ന ശീലമുണ്ടായിരുന്നു നാഗാര്‍ജുനയ്ക്ക്. എന്നാല്‍ സിനിമയുടെ ചിത്രീകരണം തീര്‍ന്നിട്ടും നാഗാര്‍ജുനയ്ക്ക് ഈ ശീലം ഉപേക്ഷിക്കാന്‍ സാധിച്ചില്ല. അങ്ങനെ നാഗാര്‍ജുന മദ്യത്തിന് പൂര്‍ണമായും അടിമയായി മാറുമെന്ന് തോന്നിയതോടെ അമല കടുത്ത തീരുമാനം തന്നെ എടുത്തു.

Nagarjuna

നാഗാര്‍ജുനയോട് സംസാരിക്കുന്നത് അമല നിര്‍ത്തി. മദ്യപിക്കുന്നത് നിര്‍ത്താതെ ഇനിയൊരിക്കലും നാഗാര്‍ജുനയോട് താന്‍ സംസാരിക്കില്ലെന്ന് അമല വ്യക്തമാക്കി. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ സംസാരിക്കാതെ മുഖം തിരിച്ചിരിക്കുന്ന ഭാര്യയെ കണ്ടതോടെ നാഗാര്‍ജുന മദ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നാഗാര്‍ജുന മദ്യപാനം നിര്‍ത്തി. ഇനിയൊരിക്കലും മദ്യം തൊടില്ലെന്നും അദ്ദേഹം അമലയോട് ശപഥം ചെയ്തു. ഒരിക്കലൊരു അഭിമുഖത്തില്‍ നാഗാര്‍ജുന തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് നാഗാര്‍ജുന ബോളിവുഡിലേക്ക് തിരികെ വന്നിരുന്നു. ബ്രഹ്‌മാസ്ത്രയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ദ ഗോസ്റ്റ് ആണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. നിരവധി സിനിമകള്‍ നാഗാര്‍ജുനയുടേതായി അണിയറയിലുണ്ട്. സിനിമയ്ക്ക് പുറമെ ബിഗ് ബോസ് അവതാരകനായും അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X