19-ാം വയസില്‍ ഒളിച്ചോടി കെട്ടി, ഭര്‍ത്താവിന്റെ മരണം; രണ്ടാം കെട്ടിലും രക്ഷയില്ലാതെ ചിരഞ്ജീവിയുടെ മകള്‍

തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാര്‍ ആണ് ചിരഞ്ജീവി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. ഒരുകാലത്ത് സാക്ഷാല്‍ അമിതാഭ് ബച്ചനേക്കാളും പ്രതിഫലം വാങ്ങിയിരുന്നു ചിരഞ്ജീവി. പതിറ്റാണ്ടുകളായി തെലുങ്ക് സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ് മെഗാസ്റ്റാര്‍. സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ ചിരഞ്ജീവിയുടെ കുടുംബ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

സുരേഖ കൊനിഡാലയാണ് ചിരഞ്ജീവിയുടെ ഭാര്യ. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. ശ്രീജ, രാം ചരണ്‍, സുസ്മിത. ഉപസാന കമിനേനിയാണ് രാം ചരണിന്റെ ഭാര്യ. സുസ്മിതയുടെ ഭര്‍ത്താവ് എല്‍വി വിഷ്ണു പ്രസാദ് ആണ്. അതേസമയം ഇളയമകള്‍ ശ്രീജയുടെ ജീവിതം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട് ശ്രീജയ്ക്ക്.

Chiranjeevi

1998 നവംബര്‍ 9 നായിരുന്നു ശ്രീജയുടെ ജനനം. അച്ഛനെ സഹായിക്കാന്‍ സിനിമയുടെ പിന്നണിയില്‍ ശ്രീജയുമുണ്ടായിരുന്നു. അതേസമയം ശ്രീജയുടെ വ്യക്തി ജീവിതം പ്രശ്‌നഭരിതമായിരുന്നു. രണ്ട് തവണ വിവാഹിതയായിട്ടുണ്ട് ശ്രീജ. രണ്ട് മക്കളുള്ള ശ്രീജ ഇപ്പോള്‍ വിവാഹമോചിതയുമാണ്. നിവ്രതിയും നവിക്ഷയുമാണ് ശ്രീജയുടെ മക്കള്‍.

ശ്രീജയുടെ ആദ്യ വിവാഹം നടക്കുമ്പോള്‍ അവരുടെ പ്രായം 19 ആയിരുന്നു. 22 കാരനായ തന്റെ കാമുകനെയാണ് ശ്രീജ വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു ശ്രീജയുടെ വിവാഹം. കാമുകന്‍ സിരിഷ് ഭരദ്വാജിനെ വിവാഹം കഴിക്കുന്നതിനെ ചിരഞ്ജീവിയടക്കം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കുടുംബത്തെ എതിര്‍ത്ത് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ശ്രീദ. 2007 ല്‍ അമ്പലത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.

തന്റെ കുടുംബത്തില്‍ നിന്നും തനിക്കും ഭര്‍ത്താവിനുമെതിരെ ഭീഷണിയുണ്ടെന്ന് ശ്രീജ പറഞ്ഞിരുന്നു. തനിക്ക് കുടുംബത്തില്‍ നിന്നും സംരക്ഷണം വേണമെന്നും ശ്രീജ പറഞ്ഞിരുന്നു. അതേസമയം തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് സിരിഷിനെതിരെ ചിരഞ്ജീവി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശ്രീജയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്നും മകളെ തട്ടിക്കൊണ്ടു പോവുകയും പറഞ്ഞ് മയക്കി വിവാഹം കഴിക്കുകയായിരുന്നുവെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്.

താരപുത്രിയുടെ വിപ്ലവ വിവാഹം വലിയ വാര്‍ത്തയായി മാറഇയിരുന്നു. 2008 ലാണ് ശ്രീജയുടെ മൂത്ത മകള്‍ നിവ്രിതി ജനിക്കുന്തന്. ഇതോടെ കുടുംബങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും പതിയെ കെട്ടടങ്ങി. ശ്രീജയേയും മകളേയും കാണാന്‍ രാം ചരണും സുരേഖയും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ 2011 ല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശ്രീജ സിരിഷില്‍ നിന്നും വിവാഹമോചനം തേടുകയായിരുന്നു. സിരിഷ് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നായിരുന്നു ശ്രീജയുടെ പരാതി.

Chiranjeevi

2014 ല്‍ ഔദ്യോഗികമായി വിവാഹമോചതിയായ ശേഷം ശ്രീജയും കുടുംബവും തമ്മിലുള്ള ബന്ധം പഴയത് പോലെ ഊഷ്മളമായി. വിവാഹ മോചനത്തിന് പിന്നാലെ സിരിഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ 2024ല്‍ അപ്രതീക്ഷിതമായി സിരിഷ് മരണപ്പെടുകയായിരുന്നു.

സിരിഷുമായുള്ള വിവാഹ മോചനത്തിന് ശേഷം 2016 ലാണ് ശ്രീജ വീണ്ടും വിവാഹിതനാകുന്നത്. ബാല്യകാല സുഹൃത്തും നടനുമായ കല്യാണ്‍ ദേവിനെയാണ് ശ്രീജ വിവാഹം കഴിച്ചത്. ഇരുവരുടേയും മകളാണ് നവിക്ഷ. എന്നാല്‍ ആ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം 2022 ല്‍ കല്യാണും ശ്രീജയും പിരിയുകയായിരുന്നു. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വിവാഹമോചനമായിരുന്നു ഇത്.

More from Filmibeat

Read more about: chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X