പ്രായം കൂടി, വണ്ണം കുറയുന്നില്ല, സിനിമയില്ല! ആര് വന്ന് കെട്ടാനാണ്? അനുഷ്‌കയെ അപമാനിച്ച് ബയില്‍വാന്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകളുണ്ട് അനുഷ്‌കയുടെ കരിയറില്‍. തമിഴിലും സജീവമാണെങ്കിലും അനുഷ്‌ക താരമാകുന്നത് തെലുങ്കിലൂടെയാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികയിലേക്കുള്ള അനുഷ്‌കയുടെ വളര്‍ച്ച സ്വപ്‌ന തുല്യമാണ്. ഇരുഭാഷകളിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട് അനുഷ്‌ക. പിന്നീട് അവരേക്കാളും വലിയ സൂപ്പര്‍ താരമായി മാറി അനുഷ്‌ക ഷെട്ടി.

തെലുങ്ക് ചിത്രം സൂപ്പര്‍ ആയിരുന്നു അരങ്ങേറ്റ ചിത്രം. പിന്നാലെ തമിഴിലേക്കും എത്തി. സുന്ദര്‍ സി സംവിധാനം ചെയ്ത രണ്ട് ആണ് ആദ്യ തമിഴ് ചിത്രം. മാധവനാണ് ചിത്രത്തിലെ നായകന്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതോടെ തെലുങ്കിലേക്ക് മടങ്ങി. തെലുങ്കില്‍ ഹിറ്റുകള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്നതോടെ അനുഷ്‌ക സൂപ്പര്‍ നായികയായി വളര്‍ന്നു. വേട്ടക്കാരനിലൂടെ തമിഴിലേക്ക് മടങ്ങിയെത്തി വിജയം ആവര്‍ത്തിക്കാനും സാധിച്ചു.

Bayilvan Ranganathan

ഗ്ലാമര്‍ വേഷങ്ങളും നാടന്‍ പെണ്‍കുട്ടി വേഷങ്ങളുമെല്ലാം അനുഷ്‌കയ്ക്ക് ഒരുപോലെ ഇണങ്ങി. ബില്ലയും, സിങ്കവും വേട്ടക്കാരനും ഡോണും അരുന്ധതിയും ഒക്കെ സൂപ്പര്‍ ഹിറ്റുകളായി. ബാഹുബലിയിലൂടെ അനുഷ്‌ക പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടി. ഇതോടെ തെലുങ്കിലെ ലേഡി സൂപ്പര്‍ സ്റ്റാറായി അനുഷ്‌ക ഷെട്ടി. എന്നാല്‍ ബാഹുബലിയ്ക്ക് ശേഷം കരിയറില്‍ അതുപോലൊരു വിജയം നേടാന്‍ അനുഷ്‌കയ്ക്ക് സാധിച്ചിട്ടില്ല.

തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും പരാജയപ്പെട്ടു. ഇതിനിടെ അഭിനയിച്ച ഇഞ്ചിയിടുപ്പഴകിയ്ക്കായി വണ്ണം കൂട്ടിയതാണ് അനുഷ്‌കയ്ക്ക് വിനയായത് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ചിത്രത്തിനായി തടി കൂട്ടുമ്പോള്‍ അനുഷ്‌ക കരുതിയത് സിനിമ കഴിയുമ്പോള്‍ വണ്ണം കുറയ്ക്കാം എന്നാണ്. എന്നാല്‍ ചിത്രം കഴിഞ്ഞപ്പോള്‍ താരത്തിന് വണ്ണം കുറയ്ക്കാനായില്ല. ഇതോടെ അനുഷ്‌കയെ തേടി സിനിമകള്‍ എത്താതായി എന്നാണ് രംഗനാഥന്‍ പറയുന്നത്.

എത്ര ശ്രമിചിട്ടും അനുഷ്‌കയ്ക്ക് വണ്ണം കുറയ്ക്കാനായില്ല. അന്ന് 38 വയസാണ് അനുഷ്‌കയ്ക്ക്. വീട്ടുകാര്‍ കല്യാണ ആലോചനകള്‍ നോക്കിയെങ്കിലും വണ്ണവും പ്രായവും വെല്ലുവിളി ആയെന്നാണ് ബയില്‍വാന്‍ പറയുന്നത്. പ്രായം കൂടിയതും തടി കൂടിയതും കാരണം നയന്‍താരയുടെ വിവാഹം മാത്രമല്ല മുടങ്ങിയത്. താരത്തെ തേടി സിനിമകളും വരുന്നത് കുറഞ്ഞു. അനുഷ്‌കയുടെ നായകനാകാന്‍ യുവനടന്മാരും തയ്യാറായില്ല എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

Bayilvan Ranganathan

എന്നാല്‍ താരത്തിനെതിരെ നടത്തിയ ഈ പരാമര്‍ശം ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി. അനുഷ്‌കയെ പോലൊരു താരത്തിന് എല്ലാ മാസവും സിനിമകള്‍ ചെയ്യേണ്ടതില്ല. വണ്ണം കൂടിയാലും കുറഞ്ഞാലും അത് അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. വിവാഹം വേണ്ടെന്ന് അനുഷ്‌ക തീരുമാനിച്ചതാണെന്നും അത് അവരുടെ മാത്രം തീരുമാനം ആണെന്നും ആരാധകര്‍ രംഗനാഥന് മറുപടി നല്‍കി.

2020 ല്‍ പുറത്തിറങ്ങിയ നിശബ്ദം ആണ് അനുഷ്‌കയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രം. മൂന്ന് വര്‍ഷത്തിന് ശേഷം അനുഷ്‌ക മടങ്ങി എത്തുകയാണ്. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി ആണ് പുതിയ സിനിമ. നവീന്‍ പൊളിഷെട്ടിയാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട്. അനുഷ്‌ക മലയാളത്തിലേക്കും എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പനിലൂടെ അനുഷ്‌ക മലയാളത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X