Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
ഇപ്പോഴും കൗമാരക്കാരിയാണെന്നാണോ വിചാരം? സദാചാര വാദികള്‍ക്ക് നടുവിരല്‍ നമസ്കാരം നല്കി സമാന്ത!
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. താരകുടുംബങ്ങള്‍ വാഴുന്ന സിനിമാ ലോകത്തേക്ക് കുടുംബ പാരമ്പര്യമില്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് സമാന്ത. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. ഇപ്പോഴിതാ സമാന്ത ബോൡവുഡിലും സജീവമായി മാറുകയാണ്. നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയില്‍ തയ്യാറെടുക്കുകയാണ്. ഇന്ന് സമാന്തയുടെ ജന്മദിനാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും.
സാന്ത്വനത്തിലുള്ളവരോട് മാപ്പ് പറഞ്ഞ് ജയന്തി; ഹരിക്കും ശിവനും തിരിച്ചടി കൊടുക്കാന്‍ വീണ്ടും രാജേശ്വരി
ഓണ്‍ സ്ക്രീനിലെ മിന്നും പ്രകടനം പോലെ തന്നെ ഓഫ് സ്ക്രീനിലെ സമാന്തയും ആരാധകരുടെ മനസ് കവരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ താരങ്ങളില്‍ ഒരാളാണ് സമാന്ത. തന്റെ അടിപൊളി ചിത്രങ്ങളും വീഡിയോകളുമെല്ലാം സമാന്ത പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം സമാന്ത പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും രസകരമായി ഇടപെടുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സമാന്ത. എന്നാല്‍ സോഷ്യല്‍ മീഡിയ എല്ലായിപ്പോഴും നല്ല രീതിയിലല്ല തിരിച്ച് സമാന്തയോട് പെരുമാറുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന താരങ്ങളോട് പ്രേത്യേകിച്ചും നടിമാര്‍ക്കെതിരെ പലപ്പോഴും മോശം പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടാത്തവരായി നടിമാരാരും തന്നെ ബാക്കിയില്ലെന്നതാണ് സത്യാവസ്ഥ. എന്നാല്‍ ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനും അര്‍ഹിക്കുന്ന മറുപടി നല്‍കാനും താരങ്ങള്‍ പഠിച്ചിട്ടുണ്ട്. അത്തരത്തില്‍ ശക്തമായി തന്നെ പ്രതികരിക്കാറുള്ള താരമാണ് സമാന്ത. ഒരിക്കല്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണത്തിനെതിരെ നടുവിരല്‍ കാണിക്കുക വരെയുണ്ടായി സമാന്ത. വിശദമായി വായിക്കാം തുടര്‍ന്ന്.

സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തിന് മുമ്പായിരുന്നു സംഭവം. തങ്ങളുടെ ഒരു വിവാഹ വാര്‍ഷികം ആഘോഷിക്കാനായി സമാന്തയും നാഗ ചൈതന്യയും വിദേശ യാത്ര നടത്തിയിരുന്നു. യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തില്‍ ബിക്കിനി ധരിച്ചുള്ള തന്റെ ചിത്രവും സമാന്ത പങ്കുവച്ചിരുന്നു. ചിത്രത്തിന് ആരാധകര്‍ കയ്യടിച്ചപ്പോള്‍ ഒരു വിഭാഗം താരത്തിനെതിരെ അധിക്ഷേപങ്ങളും ട്രോളുകളുമായി എത്തുകയായിരുന്നു. കല്യാണം കഴിഞ്ഞ സ്ത്രീയെ പോലെ പെരുമാറാനായിരുന്നു സദാചാരവാദികള്‍ സമാന്തയോട് ആവശ്യപ്പെട്ടത്. കൗമാരക്കാരെ പോലെ പെരുമാറാതിരിക്കാനും അവര്‍ ഉപദേശിച്ചിരുന്നു.

സോഷ്യല്‍ മീഡിയയുടെ ഇത്തരം സദാചാരം പഠിപ്പിക്കലുകള്‍ക്ക് അര്‍ഹിക്കുന്ന മറുപടി തന്നെയായിരുന്നു സമാന്ത നല്‍കിയത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സമാന്ത മറുപടി നല്‍കിയത്. ''വിവാഹ ശേഷം ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് പറയാന്‍ അവകാശമുണ്ടെന്ന് കരുതുന്ന എല്ലാവരോടുമായി'' എന്നു കുറിച്ചു കൊണ്ട് നടുവിരല്‍ നമസ്കാരത്തിന്റെ ചിത്രം പങ്കുവെക്കുകയായിരുന്നു സമാന്ത ചെയ്തത്.താരത്തിന്റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത് ആരാധകരുടെ കയ്യടികളായിരുന്നു. ഇത്തരക്കാര്‍ അര്‍ഹിക്കുന്ന മറുപടി ഇതു തന്നെയാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം.

ഈയ്യടുത്തും സമാന്തയ്ക്ക് സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയായിരുന്നു താരത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. താരത്തിന് അവിഹിതബന്ധമുണ്ടെന്ന് വരെ സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. എന്നാല്‍ ട്രോളുകള്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്കിയ സമാന്ത തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്കുന്ന ചാനലുകള്‍ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ നിലപാടിന് ആരാധകര്‍ കയ്യടിക്കുകയും ചെയ്തു.
ദ ഫാമിലി മാന്‍ സീസണ് ടുവിലൂടെ ഒടിടിയിലേക്ക് ചുവടുവച്ച സമാന്തയ്ക്ക് ലഭിച്ച കയ്യടികളായിരുന്നു. താരത്തിന്റെ പ്രകടനത്തെ തേടി പുരസ്കാരങ്ങളുമെത്തി. ഇതോടെ ബോളിവുഡിലും സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സമാന്ത. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറിയിലുണ്ട്. അതേസമയം ഏറ്റഴും പുതിയ സിനിമയായ കാത്തു വാക്കുളെ രണ്ട് കാതല്‍ ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയും നയന്‍താരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പിന്നാലെ ശാകുന്തളം, യശോദ, തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. ഹിന്ദിയിലും സമാന്തയുടെ സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന സിനിമ, താപ്സി പന്നു നിര്‍മ്മിക്കുന്ന സിനിമ എന്നിയവും അണിയറിലുണ്ട്.