twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഠിപ്പിച്ച ബയോളജി ടീച്ചറെ പ്രണയിച്ച ചിരഞ്ജീവി! പ്രണയം തോന്നാൻ കാരണമിതായിരുന്നു; താരം പറഞ്ഞത്

    |

    തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. തെലുങ്കിലെ മെഗാ സ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കിയ നടനാണ് അദ്ദേഹം. കൊനിഡെല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി 1978 ൽ പുറത്തിറങ്ങിയ പുനാദി രല്ലു എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ അരങ്ങേറ്റം നടത്തുന്നത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ.വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.

    തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ 60 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചെങ്കിലും ഒന്നിലും പ്രധാന വേഷങ്ങൾ ലഭിച്ചില്ല. പിന്നീട് വന്ന ഖൈദി എന്ന ചിത്രം ചിരഞ്ജീവിയുടെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി. തുടർന്ന് 1988 ൽ കെ. എസ് രാമറാവുവിന്റെ മറന്ന മൃദംഗം എന്ന സിനിമയോടെ തെലുങ്കിന്റെ മെഗാ സ്റ്റാറായി ചിരഞ്ജീവി മാറുകയായിരുന്നു.

     വിവാഹമോചിതയായാല്‍ തകര്‍ന്ന് പോവും; നടി സാമന്തയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ജ്യോത്സന്റെ പ്രവചനം വിവാഹമോചിതയായാല്‍ തകര്‍ന്ന് പോവും; നടി സാമന്തയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ജ്യോത്സന്റെ പ്രവചനം

    പിന്നീട് ബോളിവുഡിലേക്കും അദ്ദേഹം എത്തി തുടർന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു

    പിന്നീട് ബോളിവുഡിലേക്കും അദ്ദേഹം എത്തി തുടർന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു. ഒപ്പം തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടനായും തെലുങ്ക് സിനിമയിലെ കിരീടം വെക്കാത്ത രാജാവായും അദ്ദേഹം മാറി. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം പ്രചോദനമാകുന്നത് കൂടിയാണ് ചിരഞ്ജീവിയുടെ സിനിമാ ജീവിതം.

    പലപ്പോഴും പല അഭിമുഖങ്ങളിലും നടൻ തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. താൻ കടന്നു വന്ന വഴികളെ കുറിച്ചും. അതുപോലെ തന്നെ ചില രസകരമായ സംഭവങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയും താൻ ബയോളജി ടീച്ചറെ പ്രണയിച്ചതായും പറഞ്ഞിരുന്നു. അന്ന് ആരാധകർ ഏറ്റെടുത്ത ആ തുറന്ന് പറച്ചിൽ ഇന്ന് വീണ്ടും ശ്രദ്ധനേടുകയാണ്.

    ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷിബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷി

    1980 ൽ തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ മകൾ സുരേഖയെ വിവാഹം ചെയ്ത ചിരഞ്ജീവി ഇന്നും സന്തോഷകരമായ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്

    1980 ൽ തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ മകൾ സുരേഖയെ വിവാഹം ചെയ്ത ചിരഞ്ജീവി ഇന്നും സന്തോഷകരമായ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. അതുകൊണ്ട് തന്നെ അങ്ങനെ ഗോസിപ് കോളങ്ങളിലോ ഒന്നും ചിരഞ്ജീവിയുടെ പേര് ഇടം പിടിച്ചിട്ടുണ്ടായില്ല. അങ്ങനെയൊരു സമയത്തായിരുന്നു നടൻ തന്റെ പഴയ പ്രണയങ്ങൾ തുറന്നു പറഞ്ഞത്.

    തന്റെ ആദ്യത്തെ ക്രഷ് ആരാണെന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇത്. 'കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്ക് ബയോളജിയിൽ വലിയ താല്പര്യമായിരുന്നു. എന്റെ ഇന്റർമീഡിയറ്റ് കാലത്ത് ഞാനാണ് മികച്ച വിദ്യാർത്ഥിയെന്ന് ശിവശങ്കർ എന്ന അധ്യാപകൻ പറയാറുണ്ടായിരുന്നു. ഒരു ഇലയെ മുറിച്ച് അത് മൈക്രോസ്കോപ്പിലൂടെ നോക്കി പഠിക്കേണ്ടതുണ്ടായിരുന്നു. അത് ഞാൻ കൃത്യമായി ചെയ്തതോടെ എന്നെ എല്ലാവരും വളരെ താൽപര്യത്തോടെ നോക്കാൻ തുടങ്ങി.'

    മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

    വിഷയത്തിൽ എനിക്ക് താൽപര്യം തോന്നാൻ കാരണം അത് പഠിപ്പിച്ചിരുന്ന മാഡമാണ്

    വിഷയത്തിൽ എനിക്ക് താൽപര്യം തോന്നാൻ കാരണം അത് പഠിപ്പിച്ചിരുന്ന മാഡമാണ്. അവർ ഇല മുറിച്ച് ഞങ്ങളെ കാണിക്കുന്ന രീതിയാണ് എന്നിൽ അതിൽ താൽപ്പര്യം വളർത്തിയത്, അത് ശരിയാണോ എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ തെറ്റ്, പക്ഷേ എനിക്ക് അവരുടെ അടുത്ത് ഒരുത്തരം വികാരം വളർന്നിരുന്നു.' ചിരഞ്ജീവി പറഞ്ഞു.

    അവർ തന്നിൽ ചെലുത്തിയ സ്വാധീനം കാരണം, ഇന്നും ബയോളജിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വായിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെ അദ്ദേഹം പറഞ്ഞിരുന്നു, 'ഞാൻ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനം കാണുമ്പോഴെല്ലാം, ഇന്നും അത് വായിക്കും, അത് അവരുമായുള്ള എന്റെ കെമിസ്ട്രി കൊണ്ടാണ്, അവർ ഞങ്ങളെ എങ്ങനെയാണ് ഞങ്ങളെ അത് പഠിപ്പിച്ചത് എന്നതിന്റെ ഉദാഹരണമാണ് അത്. പക്ഷേ ഇതുവരെ ഞാൻ അവരെ കാണാനോ ഒന്നും ശ്രമിച്ചിട്ടില്ല. . അവരുടെ പേര് പോലും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല.' അദ്ദേഹം പറഞ്ഞു.

    നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടിനാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി

    Recommended Video

    Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *
    ജീവിതത്തിൽ പ്രണയലേഖനം എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

    ജീവിതത്തിൽ പ്രണയലേഖനം എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഒരിക്കലുമില്ല. ഇന്റർമീഡിയറ്റ് കഴിഞ്ഞ് ബി.കോം പഠിക്കാൻ നരസാപൂരിലെ വൈ.എൻ.എം കോളേജിലാണ് ചേർന്നത്. അവിടെ ചെന്നപ്പോൾ തന്നെ ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദത്തിലായിരുന്നു, അവർ എന്നോട് ഒരു വിദേശിയെപ്പോലെയാണ് പെരുമാറിയിരുന്നത്. ഞാൻ അവരുമായി സൗഹൃദത്തിൽ ആവുമ്പോഴേക്കും ഒന്നാം വർഷം കഴിഞ്ഞു. ആ വർഷം ഞാൻ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി, എനിക്ക് കാമുകിമാരില്ലായിരുന്നു.അവസാന വർഷത്തിൽ എനിക്ക് സുഹൃത്തുക്കൾ തന്നെ ഉണ്ടായിരുന്നില്ല.' അദ്ദേഹം പറഞ്ഞു.

    Read more about: chiranjeevi
    English summary
    When Chiranjeevi Opens Up His Crush Towards Biology Teacher, Says He Developed A Close Feeling For Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X