ആ സംവിധായകരുടെയെല്ലാം നോട്ടം എന്റെ അരക്കെട്ടിലായിരുന്നു, നല്ല വേഷങ്ങൾ ലഭിച്ചില്ല; തുറന്നടിച്ച് നടി ഇലിയാന

തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലടക്കം തിളങ്ങിയ നടിയാണ് ഇലിയാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കണ്ടെത്താന്‍ സാധിച്ച വളരെ ചുരുക്കം നടിമാരില്‍ ഒരാളാണ് ഇലിയാന. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും കന്നഡത്തിലും സാന്നിധ്യമറിയിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലേക്ക് എത്തുന്നത്.

അപ്പോഴേക്കും തമിഴിലേയും തെലുങ്കിലേയും മിന്നും താരമായി ഇലിയാന പേരെടുത്തിരുന്നു. ബര്‍ഫിയാണ് ഇലിയാനയുടെ ബോളിവുഡിലെ ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇലിയാനയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിലെ നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ഇലിയാനയ്ക്ക് സാധിച്ചു. ഗ്ലാമറസ് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡയയിലും ഇലിയാന തരംഗം തീർക്കാറുണ്ട്. അതിനിടെ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരം.

Ileana DCruz

മാതൃത്വം ആഘോഷിക്കുകയാണ് താരമിപ്പോൾ. താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം അടുത്തിടെയാണ് ഇലിയാന ആരാധകരെ അറിയിച്ചത്. കോ ഫിനിക്‌സ് ഡോളന്‍ എന്നാണ് മകന്റെ. താന്‍ ഗര്‍ഭിണിയായ വിവരം ഏപ്രിലിലാണ് ഇലിയാന ആരാധകരെ അറിയിക്കുന്നത്. അവിവാഹിതയായിരുന്ന ഇലിയാന കുട്ടിയുടെ അച്ഛന്‍ ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ ഇതുസംബന്ധിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കടുത്ത സദാചാര ആക്രമണവും ഇലിയാനയ്ക്ക് നേരിടേണ്ടി വന്നു.

പിന്നാലെ താരം തന്റെ കാമുകനെ ലോകത്തിന് പരിചയപ്പെടുത്തി. അതിനിടെ ഗർഭിണിയായ ശേഷം ഇരുവരും വിവാഹിതരാവുകയുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇപ്പോൾ അമ്മയായുള്ള ജീവിതം ആസ്വദിക്കുകയാണ് ഇലിയാന. അമ്മയായ ശേഷം സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമല്ല താരം. അതിനിടെ അടുത്തിടെ ഒരു അഭിമുഖത്തിൽ ഇലിയാന തെലുങ്ക് സംവിധായകരെ കുറിച്ച് നടത്തിയ ഒരു പരാമർശവും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ഇലിയാനയുടെ പെരുമാറ്റം തെലുങ്ക് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. തെലുങ്കിൽ തനിക്ക് പറ്റിയ വേഷം ഏത് സംവിധായകനാണ് തന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇലിയാന വിവാദ പരാമർശം നടത്തിയത്. എല്ലാ സിനിമകളിലും സംവിധായകരുടെ ശ്രദ്ധ തന്റെ അരക്കെട്ടിലായിരുന്നുവെന്നും അത് അരോചകമായിരുന്നെന്നും നടി പറഞ്ഞു.

'തെലുങ്കിലെ സൂപ്പർ താരങ്ങൾക്കൊപ്പം മുൻനിര സംവിധായകരുടെ സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരു സംവിധായകനും അഭിനയത്തിന് പ്രാധാന്യമുള്ള വേഷം എനിക്ക് നൽകിയിട്ടില്ല. അവരുടെ ശ്രദ്ധ മുഴുവൻ എന്റെ അരക്കെട്ടിലായിരുന്നു. എന്റെ അരക്കെട്ട് ഏത് ആംഗിളിൽ കാണിക്കണം എന്ന് മാത്രമാണ് അവർ ചിന്തിച്ചിരുന്നത്', ഇലിയാന പറഞ്ഞു.

Ileana DCruz

ചിലർ ഇലിയാനയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റു ചിലർ നടിക്കെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്, ടോളിവുഡ് സംവിധായകർ കാരണമാണ് ഇലിയാനയ്ക്ക് താരപദവി കിട്ടിയതെന്നാണ് ചിലർ പറയുന്നത്. വന്ന വഴി മറന്നു കൊണ്ടുള്ള പരാമർശമാണ് ഇലിയാനയുടേത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

പൊതുവെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ മടിക്കാത്ത നടിയാണ് ഇലിയാന. ഇലിയാനയുടെ പല നിലപാടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിട്ടുണ്ട്. അടുത്തിടെ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ഇലിയാനയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ പരാമർശങ്ങളും ചർച്ചയാകുന്നത്.

അതേസമയം അഭിഷേക് ബച്ചൻ നായകനായ ദി ബിഗ് ബുൾ ആണ് ഇലിയാന അവസാനമായി അഭിനയിച്ച സിനിമ. അൺഫെയർ ആൻഡ് ലവ്ലി, ലവേഴ്സ് എന്നിങ്ങനെ രണ്ടു സിനിമകളാണ് ഇലിയാനയുടേതായി അണിയറയിൽ ഉള്ളത്.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X