ബോളിവുഡിൽ ഏറ്റവും അടുപ്പം തബുവിനോടെന്ന് നാഗ ചൈതന്യ; അച്ഛന്റെ കാമുകി ആയിരുന്നില്ലേയെന്ന് ആരാധകർ!

തെലുങ്കിലെ സൂപ്പര്‍ താരമാണ് നടൻ നാഗാര്‍ജുന. തെലുങ്കില്‍ മാത്രമല്ല ബോളിവുഡ് അടക്കമുള്ള മറ്റു ഭാഷകളിലും നാഗാര്‍ജുന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാഗാർജുനയുടെ മകൻ നാഗചൈതന്യയും ഇന്ന് ബോളിവുഡിലടക്കം തിളങ്ങി നിൽക്കുകയാണ്. തെന്നിന്ത്യൻ സിനിമാലോകത്ത് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് നാഗാർജുനയ്ക്കും നാഗചൈതന്യക്കും. നാഗാർജുനയുടെ ഭാര്യ അമല അക്കിനേനിയും ഇളയമകൻ അഖിൽ അക്കിനേനിയുമെല്ലാം തെലുങ്ക് ആരാധകരുടെ പ്രിയതാരങ്ങളാണ്.

അതേസമയം നാഗാര്‍ജുനയുടെ വ്യക്തി ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നാണ്. ബോളിവുഡ് നടിയായ തബുവുമായി നാഗാർജുന പ്രണയത്തിലാണെന്ന വാർത്തകൾ ഒരുപാട് കാലം തെന്നിന്ത്യൻ സിനിമാലോകത്ത് ചർച്ചയായിരുന്നു. അമലയെ വിവാഹം കഴിച്ച ശേഷം ഏകദേശം 10 വർഷക്കാലം നാഗാർജുന തബുവുമായി പ്രണയത്തിലായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകൾ നാഗാർജുനയും അമലയും നിഷേധിച്ചിട്ടുണ്ട്.

nagarjuna tabu naga chaitanya

എന്നിരുന്നാലും ഇരുവരും വിവാഹം കഴിക്കാതെ ഏറെ നാൾ ലിവിങ് ടുഗദറിൽ ആയിരുന്നു എന്നാണ് ഇന്നും പറയപ്പെടുന്നത്. ഒരിക്കൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തബു ഈ ഗോസിപ്പുകളിൽ പ്രതികരിച്ചിരുന്നു. നാഗാർജുനയുമായി ബന്ധപ്പെട്ട ഈ കഥ വളരെ പഴയതാണെന്നും അത് വീണ്ടും വീണ്ടും തിരിച്ചുവരുകയാണെന്നുമാണ് തബു പ്രതികരിച്ചത്. തനിക്ക് ഏറ്റവും അടുപ്പമുള്ള ആളുകളിൽ ഒരാളാണ് നാഗാർജുന എന്നതൊഴിച്ചാൽ ഇതേക്കുറിച്ച് മറ്റെന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്നും തബു കൂട്ടിച്ചേർത്തു.

തനിക്കുള്ള ഏറ്റവും അടുത്ത ബന്ധങ്ങളിൽ ഒന്നാണത്. അതിനെ വിശേഷിപ്പിക്കാൻ പ്രത്യേകിച്ച് പേരുകൾ ഒന്നുമില്ല. ഈ പറയുന്നതിലൊന്നും തനിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് തബു പറഞ്ഞത്. ഒരിക്കൽ നാഗാർജുനയും ഒരു അഭിമുഖത്തിൽ ഇവരുടെ സൗഹൃദത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

തബു തന്റെ ഏറ്റവും മികച്ച സുഹൃത്താണ്. വളരെ കാലം മുൻപ് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. തനിക്ക് 21, 22 വയസുള്ളപ്പോഴാണ്. അന്നവൾക്ക് ഏതാണ്ട് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതകാലത്തിന്റെ പകുതിയിലധികവും ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. അവളെ കുറിച്ച് തനിക്കൊന്നും മറച്ചു വെക്കാനില്ല. അവളുടെ പേര് പറയുമ്പോഴെ ഈ മുഖം വിടരും. അത്ര സിമ്പിൾ ആണ് ഞങ്ങളുടെ ബന്ധം.

ഈ പറഞ്ഞതിനെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വായിക്കാം. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. തന്നെ സംബന്ധിച്ചിടത്തോളം അവൾ നല്ലൊരു വ്യക്തിയാണ്. നല്ലൊരു സുഹൃത്താണ്. അവൾ എന്നും അങ്ങനെ തന്നെയായിരിക്കും എന്നായിരുന്നു നാഗാർജുന പറഞ്ഞത്.

അതിനിടെ അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ നാഗാർജുനയുടെ മകൻ നാഗ ചൈതന്യ തബുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. തനിക്ക് അടുപ്പമുള്ള ബോളിവുഡ് താരങ്ങൾ ആരൊക്കെയാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് നടൻ തബുവിന്റെ പേര് പറഞ്ഞത്.

nagarjuna tabu

ആമിർ ഖാനുമായി തനിക്ക് നല്ല ബോണ്ട് ഉണ്ടെന്ന് പറഞ്ഞ ശേഷമാണ് നാഗ ചൈതന്യ തബുവിന്റെ പേരും കൂട്ടിച്ചേർത്തത്. തബുവുമായും തനിക്ക് നല്ല ബോണ്ട് ആണെന്നായിരുന്നു നാഗ ചൈതന്യ പറഞ്ഞത്. വീഡിയോ വൈറലായതോടെ അച്ഛന്റെ കാമുകി ആയിരുന്നില്ലേ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു.

അതേസമയം , കഴിഞ്ഞ വർഷമാണ് നാഗ ചൈതന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദയിലൂടെ ആയിരുന്നു അരങ്ങേറ്റം. സാമന്ത റൂത്ത് പ്രഭുവുമായുള്ള വേർപിരിയലിന് ശേഷം നാഗ ചൈതന്യ ഇതുവരെ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. എന്നാൽ നടി ശോഭിത ധുലിപാലിയയുമായി നടൻ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളുണ്ട്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X