ആ കാലഘട്ടം എന്റെ ജീവിതത്തെ മാറ്റിമറിച്ചു! അതെല്ലാം പഠിച്ചത് അമ്മയിൽ നിന്ന്; നാഗ ചൈതന്യ പറയുന്നു

തെന്നിന്ത്യയിലെ ഏറ്റവും വലിയ താര കുടുംബത്തിൽ നിന്നുള്ള അം​ഗമാണ് നടൻ നാ​ഗ ചൈതന്യ. തെലുങ്ക് സൂപ്പർ താരം നാ​ഗാർജുനയുടെ മകനായ നാഗചൈതന്യ അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ പ്രധാനിയാണ് നടൻ. അച്ഛനെ പോലെ തന്നെ ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ചു കഴിഞ്ഞു നടൻ. അതേസമയം കരിയറിനേക്കാളേറെ നടന്റെ വ്യക്തി ജീവിതമാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത്.

നടി സാമന്തയുമായുള്ള വിവാഹമോചനവും അതിന് ശേഷം നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമാണ് നടനെ വാർത്തകളിൽ നിറച്ചത്. വിവാഹക്കാര്യത്തിലും നടൻ അച്ഛനെ പിന്തുടരുകയാണ് എന്ന വിമർശനങ്ങളും ഇതിനു പിന്നാലെ സജീവമായിരുന്നു. നാഗാർജുനയുടെ ആദ്യ ബന്ധത്തിലുള്ള മകനാണ് നാഗ ചൈതന്യ. പ്രശസ്ത നിര്‍മാതാവ് രാമനായിഡുവിന്റെ മകളായ ലക്ഷ്മി ദഗ്ഗുബതിയാണ് നാഗാർജുനയുടെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് നടൻ അമല അക്കിനേനിയെ വിവാഹം ചെയ്യുന്നത്. നടൻ അഖിൽ അക്കിനേനി ഈ ബന്ധത്തിൽ ജനിച്ച മകനാണ്.

naga chaithanya

1984ൽ ആയിരുന്നു ലക്ഷ്‌മിയും നാഗാർജുനയും തമ്മിലുള്ള വിവാഹം. 1986 ലാണ് നാഗാർജുന ജനിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമായില്ല. അങ്ങനെ നാഗ ചൈതന്യ ജനിച്ച് നാല് വർഷത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം നാഗാർജുനയും അമലയും വിവാഹിതരായി. വിവാഹമോചനത്തിന് ശേഷം ലക്ഷ്മി ദഗ്ഗുബതിയ്‌ക്കൊപ്പം ചെന്നൈയിലാണ് നാഗ ചൈതന്യ വളർന്നത്.

ഏകദേശം 18-19 വർഷം താൻ അമ്മയ്ക്ക് ഒപ്പം തന്നെ ആയിരുന്നുവെന്ന് നാഗ ചൈതന്യ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മയുമായി വളരെ അടുത്ത ബന്ധമാണ് നടന് ഉണ്ടായിരുന്നത്. കുട്ടിക്കാലത്തും സ്കൂൾ ജീവിതത്തിലുടനീളവും അമ്മയ്‌ക്കൊപ്പമായിരുന്നതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും നാഗ ചൈതന്യ പറയുകയുണ്ടായി. ഇപ്പോഴിതാ നടന്റെ ആ വാക്കുകൾ വൈറലാവുകയാണ്.

'അമ്മ വളരെ കർക്കശക്കാരിയും ധാർമ്മികത പുലർത്തുന്ന ആളുമായിരുന്നു. അമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. മറ്റുള്ളവരുടെ ചിന്താഗതിയെ ബഹുമാനിക്കണമെന്ന് ഞാൻ പഠിച്ചതും അമ്മയിൽ നിന്നുമാണ്' നാഗ ചൈതന്യ പറഞ്ഞു. ഇന്റീരിയർ ഡിസൈനറാണ് ലക്ഷ്മി ദഗ്ഗുബതി. ലക്ഷ്മി ഇന്റീരിയേഴ്സ് എന്നൊരു സ്ഥാപനവും അവർ നടത്തുന്നുണ്ട്. നാഗാർജുനയുമായി പിരിഞ്ഞ ശേഷം സുന്ദരം മോട്ടോഴ്‌സിന്റെ കോർപ്പറേറ്റ് എക്‌സിക്യൂട്ടീവായ ശരത് വിജയരാഘവനെയാണ് ലക്ഷ്മി വിവാഹം ചെയ്തത്.

naga chaithanya

പൊതുവെ ലൈംലൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലക്ഷ്മി ദഗ്ഗുബതി. എന്നാൽ നാഗ ചൈതന്യയെ എപ്പോഴും പിന്തുണയ്ക്കുന്ന ആളാണ്. മകനൊപ്പം പൊതു ഇടങ്ങളിലും മറ്റും അമ്മ മിക്കപ്പോഴും എത്താറുണ്ട്. ഫിലിം പ്രീമിയറുകൾക്കും അവാർഡ് ഷോകളിലുമെല്ലാം മകനൊപ്പം അവർ എത്തിയിട്ടുണ്ട്. കുടുംബത്തിലെ ചടങ്ങുകളിലും ലക്ഷ്മിയെ സ്ഥിരമായി കാണാം.

മുൻ ഭർത്താവ് നാഗാർജുനയുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് ലക്ഷ്‌മി. നേരത്തെ സമാന്തയുമായും വളരെ നല്ല ബന്ധമാണ് ലക്ഷ്മിക്ക് ഉണ്ടായിരുന്നത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്.

Read more about: naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X