റോക്കി ഭായ് വെറും ഷോ ഓഫ് ആണെന്ന് രശ്മിക; ആരാധകര്‍ ഇരമ്പി! ഒടുവില്‍ മാപ്പ് ചോദിച്ച് പുഷ്പ നായിക

പുഷ്പയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് മുന്നേറുകയാണ്. ബോളിവുഡ് അരങ്ങേറ്റത്തിന്റേയും പുഷ്പയുടെ റിലീസിന്റേയും തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ രശ്മിക. അതുകൊണ്ട് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രശ്മിക. കന്നഡ സിനിമയിലൂടെ അരങ്ങേറിയ രശ്മിക പിന്നീട് തെലുങ്കിലെ സൂപ്പര്‍നായികയായി മാറുകയായിരുന്നു. ആരാധകര്‍ നാഷണല്‍ ക്രഷ് എന്ന് വിളിക്കുന്ന രശ്മിക ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.

രാജ്യമൊത്തം ആരാധകരുള്ള നായികയാണ് രശ്മിക. എന്നാല്‍ തന്റെ തുടക്കം കുറിച്ച കന്നഡ സിനിമയില്‍ രശ്മികയ്ക്ക് അത്ര നല്ലതല്ലാത്ത ഓര്‍മ്മകളുമുണ്ട്. ഇതില്‍ ഒന്നായിരുന്നു കന്നഡ സിനിമയിലെ റോക്കിംഗ് സ്റ്റാര്‍ ആയ യഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശവും തുടര്‍ന്നുണ്ടായ സംഭവങ്ങളും. കെജിഎഫിലൂരെ തരംഗമായി മാറിയ യഷ് ഭയങ്കര ഷോ ഓഫ് ആണെന്ന പ്രസ്താവനയാണ് രശ്മികയെ ആരാധകരുടെ വെറുപ്പിന് പാത്രമാക്കിയത്. ഇതോടെ താരത്തിനെതിരെ യഷ് ആരാധകര്‍ രംഗത്ത് എത്തുകയായിരുന്നു.

2017 ലായിരുന്നു സംഭവം

2017 ലായിരുന്നു സംഭവം. ഒരു അഭിമുഖത്തില്‍ കന്നഡ സിനിമാ ലോകത്തെ ഏറ്റവും വലിയ ഷോ ഓഫ് ആരെന്ന് രശ്മികയോട് ചോദിക്കുകയായിരുന്നു. ആദ്യം ഉത്തരം പറയാന്‍ മടിച്ച രശ്മിക പിന്നീട് യഷിന്റെ പേര് പറയുകയായിരുന്നു. എന്നാല്‍ ഇത് യഷിന്റെ ആരാധകരെ ചൊടിപ്പിച്ചു. രശ്മികയുടെ പരാമര്‍ശത്തിനെതിരെ കന്നഡ സിനിമാ സംവിധആയകന്‍ സന്തോഷ് അനന്ദ്രം അടക്കം രംഗത്ത് എത്തുകയായിരുന്നു. യഷ് മിസ്റ്റര്‍ ഷോ ഓഫ് അല്ലെന്നും അദ്ദേഹം സന്‍ഡാല്‍വുഡിന്റെ മിസ്റ്റര്‍ ഷോ മാന്‍ ആണെന്നുമായിരുന്നു സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് യഷ് ഇന്നത്തെ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 പ്രസ്താവനകള്‍

സംഭവം കൈവിട്ടു പോകുമെന്നായതോടെ രശ്മികയും യഷും പ്രസ്താവനകള്‍ പുറത്തിറക്കുകയായിരുന്നു. രശ്മികയെ ട്രോള്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് തന്റെ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു യഷ് ചെയ്തത്. താന്‍ രശ്മികയെ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയാനുള്ള സാത്വന്ത്ര്യം രശ്മികയ്ക്കുണ്ടെന്നാണ് യഷ് പറഞ്ഞത്.

എന്റെ സ്വഭാവത്തെ മാറ്റാനാകില്ല

''ആളുകളെ രസിപ്പിക്കാനും അവരുടെ സ്‌നേഹവും ആദരവും നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നൊരു നടന്‍ മാത്രമാണ് ഞാന്‍. എനിക്ക് അനാവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ അവഗണിക്കാറാണ് പതിവ്. എന്റെ ആരാധകര്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ അവരുടെ സ്‌നേഹത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം ഞാന്‍. ഞാന്‍ എന്നും ജനങ്ങളോട് കടപ്പെട്ടിരിക്കുന്ന്ു. രശ്മിക മന്ദാനയെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഞങ്ങള്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനര്‍ത്ഥം അവള്‍ക്ക് എന്നെക്കുറിച്ച് അഭിപ്രായം ഉണ്ടാകാന്‍ പാടില്ല എന്നല്ല. എന്നെക്കുറിച്ചുള്ള അവളുടെ അഭിപ്രായമാണത്. അത് അംഗീകരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടാകും. ആരുടെ അഭിപ്രായത്തിനും എന്റെ സ്വഭാവത്തെ മാറ്റാനാകില്ല'' എന്നായിരുന്നു യഷിന്റെ പ്രതികരണം.

Recommended Video

ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana
രശ്മികയും പ്രതികരണവുമായി

പിന്നാലെ രശ്മികയും പ്രതികരണവുമായി എത്തുകയായിരുന്നു. ഏഴ് മാസം മുമ്പ് നല്‍കിയൊരു അഭിഖും വീണ്ടും സംപ്രേക്ഷണം ചെയ്യുകയായിരുന്നു. താന്‍ യഷിന്റെ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആരേയും വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പറഞ്ഞ വാക്കുകളായിരുന്നില്ല അത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍ തമാശയ്ക്ക് വേണ്ടി പറഞ്ഞതിലെ ചില വരികള്‍ മാത്രം അടര്‍ത്തിയെടുത്താണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നതെന്നായിരുന്നു രശ്മിക പറഞ്ഞത്. താന്‍ യഷിനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ആരാധികയാണെന്നും പല അഭിമുഖത്തിലും എഫ്ബി ലൈവിലും പറഞ്ഞിട്ടുണ്ടെന്നും അതെല്ലാവരും കാണണമെന്നും രശ്മിക പറഞ്ഞു. തെറ്റിദ്ധാരണയുണ്ടായതിനും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിലും മാപ്പ് ചോദിക്കുന്നതായും രശ്മിക പറഞ്ഞു.

More from Filmibeat

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X