വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു; മനസ് തുറന്ന് രശ്മിക മന്ദാന

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരങ്ങള്‍ ആണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഒരുപാട് ആരാധകരുള്ള താരങ്ങള്‍. രശ്മികയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് തന്നെ നാഷണല്‍ ക്രഷ് എന്നാണ്. തെലുങ്ക് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. രണ്ടു പേരും ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലുമാണ്. അതേമസയം രശ്മികയും വിജയ് ദേവരക്കൊണ്ടയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും ഒരുമിച്ച് ഡിന്നറിനും മറ്റും പോകുന്നതും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ രശ്മികയും വിജയ് ദേവരക്കൊണ്ടയും ഇതുവരേയേും പ്രതികരിച്ചിട്ടില്ല. എന്നാല്‍ തങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ഇരുവരും പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് ഇരുവരുടേയും സൗഹൃദം. പ്രണയത്തിലാണെന്ന് ഉറപ്പിച്ച മട്ടിലാണ് മാധ്യമങ്ങളും ആരാധകരും. ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള രശ്മികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

പേടിയായിരുന്നു

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും രണ്ട് സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഗീതാ ഗോവിന്ദത്തിലായിരുന്നു ഇരുവരും ആദ്യം ഒരുമിച്ചത്. ചിത്രവും ഇരുവരുടേയും കെമിസ്ട്രിയും വന്‍ ഹിറ്റായി മാറുകയായിരുന്നു. പിന്നാലെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും അവര്‍ ഒരുമിച്ചു. ഈ ചിത്രവും വന്‍ വിജയമായി മാറി. ഇതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുന്നത്. അതേസമയം ഗീത ഗോവിന്ദത്തില്‍ ആദ്യമായി വിജയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് പേടിയായിരുന്നുവെന്നാണ് രശ്മിക പറയുന്നത്. ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു താരം തങ്ങളുടെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. വിശദമായി വായിക്കാം.

പുതിയ ആളുകളെ കണ്ടു മുട്ടുക

തനിക്ക് പുതിയ ആളുകളെ കണ്ടു മുട്ടുക എന്നത് പേടിയാണെന്നായിരുന്നു രശ്മിക പറഞ്ഞത്. അതുകൊണ്ട് തന്നെ വിജയ് ദേവരക്കൊണ്ടയെ ആദ്യം കണ്ടപ്പോള്‍ തന്നെ താന്‍ ഭയപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ സിനിമയിലേക്ക് എത്തുമ്പോഴേക്കും താന്‍ വിജയിയുടെ ഫ്രീക്വന്‍സി മനസിലാക്കിയെന്നാണ് രശ്മിക പറഞ്ഞത്. ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മിക മനസ് തുറന്നത്. ''അവനൊപ്പം ആദ്യത്തെ ഷോട്ട് എടുത്തപ്പോള്‍ ഞാന്‍ പേടിച്ചിരുന്നു. കാരണം എനിക്ക് പുതിയ ആളുകളെ കാണുക എന്നത് പേടിയുണ്ടാക്കുന്ന കാര്യമാണ്. പക്ഷെ വിജയ് വളരെ ചില്‍ ആയ വ്യക്തിയാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണ്. രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുക കുറേക്കൂടി എളുപ്പമായിരുന്നു അതിനാല്‍. എനിക്കവന്റെ ഫ്രീക്വന്‍സി അറിയാം. അവന്റെ വൈബിന് മാച്ച് ആകാന്‍ എളുപ്പമാണ്. ഞങ്ങള്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ അവനെ മനസിലാക്കാന്‍ എനിക്ക് ഒരുപാട് കഷ്ടപ്പെടുകയൊന്നും വേണ്ട'' എന്നായിരുന്നു രശ്മിക പറഞ്ഞത്.

ബോളിവുഡ് എന്‍ട്രി

2018 ലായിരുന്നു ഗീത ഗോവിന്ദം റിലീസ് ചെയ്തത്. പരശുറാം സംവിധാനം ചെയ്ത ചിത്രം കേരളത്തിലും വിജയമായിരുന്നു. ചിത്രത്തിലെ രശ്മികയുടേയും വിജയിയുടേയും കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ഡിയര്‍ കോമ്രേഡ് വരുന്നത്. ഭരത് കമ്മയായിരുന്നു സിനിമയുടെ സംവിധാനം. ഈ സിനിമയും വന്‍ വിജയമായി മാറുകയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് എന്‍ട്രിയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പം മിഷന്‍ മജ്‌നു എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നാലെ അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
ലൈഗര്‍

അതേസമയം കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ലൈഗര്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് എന്‍ട്രി. പുരി ജഗന്നാഥ് ആണ് സിനിമയുടെ സംവിധാനം. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായകന്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്രം പറയുന്നത് എംഎംഎ ഫൈറ്ററുടെ കഥയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X