അവന്‍ കുറേ പെണ്‍കുട്ടികളുടെ പിന്നാലെയായിരുന്നു, ഞാന്‍ കാത്തിരുന്നത് ഏഴ് വര്‍ഷം; നാഗ ചൈതന്യയെക്കുറിച്ച് സമാന്ത
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സമാന്തയും നാഗ ചൈതന്യയും. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നത് കണ്ട ആരാധകരും മാധ്യമങ്ങളുമെല്ലാം ആ വിവാഹവും ജീവിതവുമെല്ലാം ആഘോഷിച്ചു. പലര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു സമാന്ത-നാഗ ചൈതന്യ ജോഡി. അതുകൊണ്ട് തന്നെയാണ് സമാന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്.
സമാന്തയും നാഗ ചൈതന്യയും പിരിയുകയണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ താരങ്ങള്‍ ഇതുവരേയും ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. താരങ്ങളെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും സമാന്തയും നാഗ ചൈതന്യയും മാധ്യമങ്ങളോടും ചോദ്യങ്ങളോടും അകലം പാലിക്കുകയായിരുന്നു. വാര്‍ത്തകളോട് സമാന്തയും നാഗ ചൈതന്യയും പ്രതികരിക്കാതെയിരിക്കുന്നതും ആരാധകരെ സംശയത്തിലാക്കുന്നുണ്ട്. സത്യം അറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ സമാന്തയുടേയും നാഗ ചൈതന്യയുടേയും പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും പ്രോപ്പോസ് ചെയ്തതിനെക്കുറിച്ചുമെല്ലാം സമാന്തയും നാഗ ചൈത്യയും വീഡിയോയില്‍ സംസാരിക്കുന്നത്. ഒരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗങ്ങളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

എപ്പോഴാണ് സമാന്തയെ പ്രോപ്പോസ് ചെയ്യാന്‍ തീരുമാനിച്ചത് എന്നായിരുന്നു അവതാരകന്‍ നാഗ ചൈതന്യയോട് ചോദിച്ചത്. ഇതിന് താരം നല്‍കിയ മറുപടി ''എന്താണ്ട് പത്ത് വര്‍ഷം മുമ്പ് തന്നെ. മായ ചേസാവയുടെ ചിത്രീകരണത്തിനായി കണ്ട് മുട്ടിയപ്പോള്‍ തന്നെ. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ സമാന്തയെ ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അവളെ വിവാഹം കഴിക്കുകയല്ലാതെ എനിക്ക് വേറൊരു ഓപ്ഷനുണ്ടായിരുന്നില്ല'' എന്നായിരുന്നു. എന്നാല്‍ ഇതേ ചോദ്യം സമാന്തയോട് ചോദിച്ചപ്പോള്‍ താരത്തിന് നല്‍കാനായിരുന്നത് രസകരമായൊരു മറുപടിയായിരുന്നു.

നാഗ ചൈതന്യയുടെ വാക്കുകളെ ചിരിച്ചു കൊണ്ട് തള്ളുകയായിരുന്നു സമാന്ത ചെയ്തത്. ''നാഗ ചൈതന്യ ഒരുപാട് പെണ്‍കുട്ടികളുടെ പിന്നാലെ ഓടുകയായിരുന്നു. എന്റെ ടോക്കണ്‍ നമ്പര്‍ വന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്'' എന്നായിരുന്നു സമാന്തയുടെ മറുപടി. ഇതേ കേട്ടതും നാഗ ചൈതന്യ സ്വയം പ്രതിരോധിക്കാന്‍ എത്തുകയായിരുന്നു. ''എന്റെ ജീവിതത്തില്‍ ഒരുപാട് പെണ്‍കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഒന്നര വര്‍ഷം മുമ്പ് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നായിരുന്നു നാഗ ചൈതന്യ പറഞ്ഞത്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് മായ ചേസാവെ. സമാന്തയുടെ അരങ്ങേറ്റ സിനിമയായിരുന്നു മായ ചേസാവെ. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് മായ ചേസാവെ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇവര്‍ മനം, മജിലി തുടങ്ങിയ സിനിമകളിലും ഒരുമിച്ചു. 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. താര വിവാഹം ആരാധകരും മാധ്യമങ്ങളലുമെല്ലാം കൊണ്ടാടിയിരുന്നു.
Recommended Video

അതേസമയം പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഒക്ടോബര്‍ ആറിന് അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ഒക്ടോബര്‍ ആറിന് സമാന്തയുടേയും നാഗ ചൈതന്യയുടേയും നാലാം വിവാഹ വാര്‍ഷികമാണ്. തങ്ങളുടെ വിവാഹ വാര്‍ഷികം മനോഹരമായി ആഘോഷിക്കുന്ന പതിവുള്ളവരാണ് സമാന്തയും നാഗ ചൈതന്യയും. അതുകൊണ്ട് തന്നെ പിരിയുകയാണെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വാര്‍ഷിക ദിവസം തന്നെ അറിയാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സമാന്ത കയര്‍ത്ത് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തായാലും സത്യാവസ്ഥ അറിയാനായി അവര്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് നാഗ ചൈതന്യയുടെ പുതിയ സിനിമയായ ലവ് സ്റ്റോറി റിലീസ് ചെയ്തത്. സായ് പല്ലവി നായികയായ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ദ ഫാമിലി മാന്‍ സീസണ്‍ 2വിലാണ് സമാന്തയെ അവസാനമായി കണ്ടത്. നെഗറ്റീവ് കഥാപാത്രത്തിലൂടെ സമാന്ത കയ്യടി നേടിയിരുന്നു.


Click it and Unblock the Notifications