ഈ ചോദ്യം നിങ്ങളൊരു നടനോട് ചോദിക്കുമോ? രാം ചരണിനെ ചുംബിച്ചത് വിമര്‍ശിച്ചവരോട് സമാന്ത

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. സിനിമയില്‍ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തമായി ഇടം നേടിയെടുത്ത താരമാണ് സമാന്ത. ഇന്ന് തെന്നിന്ത്യന്‍ സിനിമയും കടന്നു ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. തെലുങ്കില്‍ നിന്നും ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് സമാന്ത.

ദ ഫാമിലി മാന്‍ ടുവിലെ പ്രകടനമാണ് സമാന്തയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിക്കൊടുന്നത്. ആമസോണ്‍ സീരീസായ ദ ഫാമിലി മാന്‍ ടുവില്‍ നെഗറ്റീവ് വേഷത്തിലെത്തിയാണ് സമാന്ത കയ്യടി നേടിയത്. ഈ പ്രകടനത്തിന് സമാന്തയെ തേടി ഫിലിംഫെയര്‍ ഒടിടി പുരസ്‌കാരം അടക്കം എത്തുകയായിരുന്നു. ഇതോടെ ബോളിവുഡിലും സമാന്തയെ തേടി നിരവധി വേഷങ്ങള്‍ എത്തുകയായിരുന്നു.

ബോളിവുഡിലും

ഫാമിലി മാന്റെ വിജയത്തിന് പിന്നാലെയായിരുന്നു പുഷ്പയിലെ ഉ അണ്ടാവ എന്ന ഡാന്‍സ് നമ്പറില്‍ സമാന്തയെത്തുന്നത്. പാട്ടും സമാന്തയുടെ ഡാന്‍സും തരംഗമായി മാറുകയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലും ബോളിവുഡിലുമെല്ലാം ഒരുപോലെ സജീവമായി മാറിയിരിക്കുകയാണ് സമാന്ത. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലും സമാന്ത അതിഥിയായി എത്തിയിരുന്നു.

പ്രൊഫണഷല്‍ ജീവിതത്തില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. എന്നാല്‍ വ്യക്തിജീവിതത്തില്‍ സമാന്ത പിന്നിട്ടത് വലിയ വെല്ലുവിളികളായിരുന്നു. ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. 2017 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിക്കുന്നത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികത്തിന് നാല് ദിവസം മുമ്പായിരുന്നു ഇരുവരും പിരിയാന്‍ തീരുമാനിച്ച വിവരം ആരാധകരെ അറിയിക്കുന്നത്.

വിവാഹ മോചനം

വിവാഹ മോചനത്തിന് പിന്നാലെ സമാന്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള സൈബര്‍ അറ്റാക്കുണ്ടായിരുന്നു. ഇതിനെയെല്ലാം സമാന്ത ശക്തമായി തന്നെ നേരിടുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടല്ല സമാന്തയ്ക്ക് സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വരുന്നത്. നേരത്തെ 2018 ലും താരത്തിന് സമാനമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രംഗസ്ഥലം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ രംഗമായിരുന്നു താരത്തിന് വിമര്‍ശനത്തിന് ഇടയാക്കിയത്.

രാം ചരണ്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ സമാന്തയും രാം ചരണും തമ്മിലുള്ള ചുംബന രംഗമുണ്ടായിരുന്നു. ഇതായിരുന്നു സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ജീവിതത്തില്‍ വിവാഹിതയായ സമാന്ത ഓണ്‍ സ്‌ക്രീനില്‍ രാം ചരണിനെ ചുംബിച്ചതിനെയായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. ഇതിനെതിരെ ശക്തമായ മറുപടി തന്നെ സമാന്ത നല്‍കുകയും ചെയ്തിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

ചുംബനം

''കല്യാണം കഴിഞ്ഞ ശേഷം ഇങ്ങനെ എങ്ങനെയാണ് അഭിനയിക്കുക എന്ന് പറഞ്ഞാണ് ആളുകള്‍ എന്നെ അധിക്ഷേപിക്കുന്നത് എന്ന് എനിക്കറിയാം. വിവാഹം കഴിച്ച പുരുഷ സൂപ്പര്‍ താരങ്ങള്‍ ഇതുപോലെ ചെയ്യുമ്പോള്‍ അവരോട് ഇത്തരം ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിക്കുമോ? എന്തുകൊണ്ടാണ് എന്നോട് ചോദിക്കുന്നത്, ഞാന്‍ പെണ്ണയാത് കൊണ്ടാണോ? എന്റെ കുടുംബം എനിക്ക് പിന്തുണയുണ്ട്. എന്റെ അമ്മയായിച്ചനും പ്രത്യേകിച്ചും. അതുകൊണ്ട് ഞാന്‍ സെറ്റില്‍ കംഫര്‍ട്ടബിള്‍'' എന്നായിരുന്നു താരം ഡെക്കാന്‍ ക്രോണിക്കലിന് നല്‍കിയ അഭിമുഖത്തില്‍ സമാന്ത പറഞ്ഞത്.

പുതിയ സിനിമകള്‍

തമിഴ് ചിത്രമായ കത്തുവാക്കുളെ രണ്ട് കാതല്‍ ആണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നയന്‍താരയും വിജയ് സേതുപതിയുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്കില്‍ യശോദ, ശാകുന്തളം തുടങ്ങിയ സിനിമകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. പിന്നാലെ ബോളിവുഡിലും സജീവമാകാന്‍ ഒരുങ്ങുകയാണ് സമാന്ത. താപ്‌സി പന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. ഇതിന് പുറമെയും നിരവധി സിനിമകളുടെ കഥകള്‍ സമാന്ത കേള്‍ക്കുന്നുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X