ദേഹത്ത് കയറിപ്പിടിച്ചും പിടിച്ചും വലിച്ചും ആരാധകന്‍! കരണം പുകച്ച് സമാന്ത

താരജീവിതത്തിന്റെ ഭാഗമാണ് ആരാധകര്‍. അവരുടെ സ്‌നേഹവും ആരാധനയും തൊട്ടറിഞ്ഞാണ് ഓരോ താരവും വളരുന്നതും മുന്നോട്ട് പോകുന്നതും. എന്നാല്‍ എല്ലായിപ്പോഴും ആരാധകരില്‍ നിന്നും നല്ല അനുഭവങ്ങളായിരിക്കില്ല താരങ്ങള്‍ക്കുണ്ടാവുക. ആള്‍ക്കൂട്ടത്തില്‍ വച്ച് ആരാധകരില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്ന താരങ്ങള്‍ ഒരുപാടാണ്. തെന്നിന്ത്യന്‍ താരസുന്ദരി സമാന്തയ്ക്കും ഒരിക്കല്‍ അത്തരത്തിലൊരു അനുഭവമുണ്ടായിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സമാന്ത. ദ ഫാമിലി മാന്‍ സീസണ്‍ 2വിലെ പ്രകടനത്തിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. പിന്നാലെ പുഷ്പയിലെ ഓ അണ്ടാവ എന്ന പാട്ടിലൂടേയും ഒരുപാട് ആരാധകരെ നേടാന്‍ സാധിച്ച താരമാണ് സമാന്ത. സോഷ്യല്‍ മീഡിയയിലും സജീവമായ സമാന്തയുടെ നിലപാടുകളും കയ്യടി നേടാറുണ്ട്.

Samantha

സമാന്തയ്ക്ക് ആരാധകരില്‍ നിന്നും മോശം അനുഭവമുണ്ടാകുന്നത് 2011 ലായിരുന്നു. ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. തന്നോട് അപമര്യാദയായി പെരുമാറിയ ആരാധകന്റെ കരണം പുകയ്ക്കുകയും ചെയ്തിരുന്നു സമാന്ത. ആദ്യ സിനിമയായ യേ മായ ചേസാവെയുടേയും ബ്രിന്ദാവനത്തിന്റേയുമൊക്കെ വിജയത്തിലൂടെ കടന്നു പോവുകയായിരുന്നു അന്ന് സമാന്ത.

ഒരു പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി തിരുപ്പതിയിലെത്തിയതായിരുന്നു സമാന്ത. താരത്തെ കണ്ടതും ചുറ്റിനും ആരാധകര്‍ കൂടി. ആരാധകരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാര്‍ക്ക് സാധിക്കാതെ വരികയായിരുന്നു. തിരക്കിനിടയില്‍ ഒരാള്‍ സമാന്തയെ പിടിച്ചുവലിക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥതയായ സമാന്ത ആ ആരാധകന്റെ കരണത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് തന്നോട് മോശമായി പെരുമാറിയ ചിലരോട് സമാന്ത പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

Siddique On Controversies: വിവാദങ്ങൾ തളർത്തിയോ? പ്രതികരണവുമായി സിദ്ദിഖ് | *Interview

ആരാധകരുടെ മോശം പെരുമാറ്റം സഹിക്കാന്‍ വയ്യാതെ പരിപാടി പൂര്‍ത്തിയാകാതെ സമാന്ത അവിടെ നിന്നും ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താരങ്ങളും തങ്ങളെ പോലെ മനുഷ്യരാണെന്നും അവര്‍ തങ്ങളുടെ പ്രോപ്പര്‍ട്ടിയല്ലെന്നും മനസിലാക്കാനുള്ള ഉത്തരവാദിത്തം ആരാധകര്‍ക്കമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവം.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X