എനിക്ക് തെലുങ്ക് ഇന്‍ഡസ്ട്രി തന്നെ വിടേണ്ടി വന്നു; ജൂനിയര്‍ എന്‍ടിആറുമായുള്ള പ്രണയത്തെപ്പറ്റി സമീറ

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിന്ന നടിയായിരുന്നു സമീറ. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് സമീറ റെഡ്ഡി. താരത്തിന്റെ റീലുകളും എഴുത്തുകളും വൈറലായി മാറാറുണ്ട്. അഭിനേത്രിയായിരുന്ന കാലത്ത് ആരാധകരുടെ സെക്‌സി സാം ആയിരുന്നു സമീറ. എന്നാല്‍ ഇന്നാകട്ടെ സോഷ്യല്‍ മീഡിയയുടെ മെസി മമ്മയാണ് സമീറ റെഡ്ഡി.

ബോളിവുഡില്‍ നിറ സാന്നിധ്യമായി നില്‍ക്കെയായിരുന്നു സമീറയുടെ തെലുങ്ക് എന്‍ട്രി. 2005ല്‍ പുറത്തിറങ്ങിയ നരസിംഹുഡു ആയിരുന്നു ആദ്യ സിനിമ. ജൂനിയര്‍ എന്‍ടിആര്‍ നായകനായ സിനിമയില്‍ സമീറ റെഡ്ഡിയ്‌ക്കൊപ്പം അമീഷ പട്ടേലും പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളി താരം കലാഭവന്‍ മണിയും ചിത്രത്തിലുണ്ടായിരുന്നു. പിന്നാലെ ചിരഞ്ജീവിയുടെ നായികയായി ജയ് ചിരഞ്ജീവിയാണ് സമീറ അഭിനയിക്കുന്നത്.

Sameera Reddy

2006 ല്‍ അശോകിലൂടെ സമീറയും ജൂനിയര്‍ എന്‍ടിആറും വീണ്ടും ഒരുമിക്കുകയായിരുന്നു. ഇതിനിടെ സമീറയും ജൂനിയര്‍ എന്‍ടിആറും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയിരുന്നു. പ്രണയ വാര്‍ത്തകള്‍ക്ക് പിന്നാലെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമായി മാറി. വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമീറ റെഡ്ഡി ജൂനിയര്‍ എന്‍ടിആറുമായുണ്ടായിരുന്ന പ്രണയ വാര്‍ത്തകളോട് പ്രതികരിക്കുന്നത്.

''ഞാന്‍ വളരെ ഫ്രണ്ട്‌ലിയും സ്‌ട്രെയ്റ്റ് ഫോര്‍വേഡുമാണ്. ഒന്നും മറച്ച് വെക്കില്ല. എന്‍ടിആര്‍ നല്ല കോ ആക്ടര്‍ ആണെന്നതു കാരണമാണ് അങ്ങനൊരു പ്രചാരണമുണ്ടാകുന്നത്. അദ്ദേഹം എന്നെ ഒരുപാട് പഠിപ്പിച്ചു. തെലുങ്ക് സിനിമയിലേക്ക് വരുമ്പോള്‍, ഒരു തെലുങ്ക് റെഡ്ഡി പെണ്‍കുട്ടിയായിരുന്നിട്ടും എനിക്ക് ഒന്നും അറിയുമായിരുന്നില്ല'' സമീറ പറയുന്നു. ജൂനിയര്‍ എന്‍ടിആര്‍ അന്തര്‍മുഖനാണെന്നാണ് സമീറ പറയുന്നത്.

''ആളുകള്‍ ഞങ്ങളെക്കുറിച്ച് ഇല്ലാത്തത് പറയുകയായിരുന്നു. എന്റെ സിനിമകളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എന്റെ കഴിവിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഫോക്കസ് അത്രയും സമീറ റെഡ്ഡിയില്‍ നിന്നും സമീറ എന്‍ടിആറിലേക്ക് പോയി'' എന്നാണ് സമീറ പറയുന്നത്. ''ആളുകള്‍ ഓരോന്ന് പറയുകയും അത് എന്റെ കുടുംബത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് പ്രശ്‌നമായത്. ഞാന്‍ എത്ര ബോള്‍ഡ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും എന്റെ അച്ഛന്‍ ഇപ്പോഴും ഒരു സാധാരണക്കാരനായ റെഡ്ഢിയാണ്. ഞാന്‍ അദ്ദേഹത്തോട് മറുപടി പറയേണ്ടി വരും,' എന്നും താരം പറഞ്ഞിരുന്നു.

Sameera Reddy

'അദേഹത്തിന് കുടുംബക്കാരുടെ അടുത്ത് നിന്ന് ഒരുപാട് ചോദ്യങ്ങളുണ്ടായി. അദ്ദേഹം എന്നോട് ഇതിനെ കുറിച്ച് നിരന്തരം ചോദിക്കാന്‍ തുടങ്ങി, ഇത് ഒരു സംസാര വിഷയമായപ്പോള്‍ ഞാന്‍ തെലുങ്ക് സിനിമയില്‍ നിന്ന് തന്നെ മാറാന്‍ തീരുമാനിച്ചു. എന്‍ടിആറിനെ വിവാഹം കഴിക്കാന്‍ പോവുകയാണോ? എന്നിങ്ങനെ ആരാധകര്‍ പലതും പറഞ്ഞുകൊണ്ടിരുന്നു,' എന്നും സമീറ പറയുന്നുണ്ട്. എന്തായാലും പതിയെ ആ പ്രണയ വാര്‍ത്തകള്‍ കെട്ടടങ്ങി. പിന്നാലെ സമീറ വിവാഹിതയാവുകയും ചെയ്തു.

അഭിനയത്തിന് പുറമെ ബൈക്കുകളോടും വാഹനങ്ങളോടുമൊക്കെ താല്‍പര്യമുള്ള വ്യക്തിയാണ് സമീറ. ഈ താല്‍പര്യമാണ് സമീറയെ ഓട്ടോ മൊബൈല്‍ സംരംഭകനായ അക്ഷയ് വാര്‍ദെയുമായി അടുപ്പത്തിലാക്കുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവില്‍ 2014 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. രണ്ട് മക്കളാണുള്ളത്. വിവാഹത്തോടെ സമീറ സിനിമാ ജീവിതം അവസാനിപ്പിച്ചു.

More from Filmibeat

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X