വീട്ടില്‍ ആരുമില്ല, ഞാന്‍ പേടിച്ച് വിയര്‍ത്തു, അയാളെന്നെ കിടപ്പുമുറിയിലേക്ക് വിളിച്ചു! വെളിപ്പെടുത്തി ശാലു
സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത നടിയാണ് ശാലു ഷമ്മു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം സിനിമകളേക്കാള്‍ കൂടുതല്‍ പ്രശ്‌സതി ശാലു നേടുന്നത് സോഷ്യല്‍ മീഡിയിയലൂടെയാണ്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശാലു സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിക്കാറുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ശാലു തുറന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
ഒരു തെലുങ്ക് സംവിധായകനില്‍ നിന്നുമാണ് ശാലുവിന് മോശം അനുഭവമുണ്ടായത്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ വിജയ് ദേവരക്കൊണ്ടയാണെന്ന് സംവിധായകന്‍ അവകാശപ്പെട്ടതായും ശാലു പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയായിരുന്നു സംവിധായകനെക്കുറിച്ചും മോശം അനുഭവത്തെക്കുറിച്ചും ശാലു മനസ് തുറന്നത്.

''കഥാപാത്രത്തെക്കുറിച്ച് പറയാനാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നോട് വരുമ്പോള്‍ സാരി ധരിക്കണമെന്നും പറഞ്ഞു. നല്ലൊരു അവസരം എനിക്ക് കിട്ടുമെന്ന് കരുതി ഞാന്‍ സന്തോഷത്തോടെ പറഞ്ഞ അഡ്രസിലെത്തി. അവിടെ എത്തിയപ്പോഴാണ് അയാളുടെ ഫാമിലി ഫോട്ടോ കണ്ടത്. അപ്പോഴാണ് അത് അയാളുടെ വീട് തന്നെയാണെന്ന് മനസിലായത്. വീട്ടിലുള്ളവര്‍ എവിടെപ്പോയെന്ന് ചോദിച്ചപ്പോള്‍ അവരെല്ലാം നാട്ടിലാണെന്നായിരുന്നു മറുപടി'' ശാലു പറയുന്നു.
''ഞാനത് വിശ്വസിച്ചു. അയാള്‍ എനിക്കൊരു ഗ്ലാസ് ജ്യൂസ് തന്നു. ഞാനത് കുടിച്ച് ഗ്ലാസ് ടേബിളില്‍ വച്ചു. അയാള്‍ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംസാരിച്ചത് യാതൊരു കാര്യവുമില്ലാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു'' എന്നും ശാലു പറയുന്നു. താന്‍ ഭയപ്പെടാനും വിയര്‍ക്കാനും തുടങ്ങി. ഇത് കണ്ടതോടെ സംവിധായകന്‍ തന്നെ ബെഡ് റൂമിലേക്ക് ക്ഷണിക്കുകയും അവിടെ എസി ഉണ്ടെന്ന് പറയുകയും ചെയ്തുവെന്നും ശാലു പറയുന്നു.
താന്‍ രണ്ട് നായകന്മാരെ വച്ചൊരു സിനിമ ചെയ്യുകായണെന്നും അതിലൊരു നായകന്‍ വിജയ് ദേവരക്കൊണ്ടയാണെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്താന്‍ ശാലു തയ്യാറായില്ല. അറിയപ്പെടുന്ന സംവിധായകനാണെന്നാണ് താരം പറയുന്നത്. സിനിമാ ലോകത്തെ നിരവധി പ്രമുഖ താരങ്ങള്‍ സമാനമായ രീതിയിലുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം തന്നോട് മോശമായി പെരുമാറിയ വ്യക്തിയ്ക്ക് ശാലു നല്‍കിയ മറുപടിയും കയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം ശാലു ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതില്‍ ഒരു ചോദ്യത്തിന് ശാലു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ദ നേടുകയാണ്. താരത്തിന്റെ മാറിടത്തെക്കുറിച്ച് ചോദിച്ചയാള്‍ക്കാണ് ശാലു ചുട്ടമറുപടി നല്‍കുന്നത്. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

അക്ക, നിങ്ങളുടെ സ്തനങ്ങളുടെ സൈസ് എത്രയാണ് എന്നായിരുന്നു ഇയാളുടെ ചോദ്യം. പിന്നാലെ തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ശാലു മറുപടിയുമായെത്തി. തീര്‍ച്ചയായും നിന്റെ ലിംഗത്തേക്കാള്‍ (മിഡില്‍ ഫിംഗര്‍ ഇമോജി) വലുതാണ് എന്നായിരുന്നു ശാലുവിന്റെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയ സജീവമായ മിക്ക താരങ്ങളും നേരിടുന്നതാണ് ഇതുപോലെയുള്ള ഞരമ്പന്മാരുടെ ശല്യം.
സിനിമയിലും സീരിയലുകളിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ശാലു. വരുത്തപടാത വാലിബര്‍ സംഘം, തമിഴുക്കു എന്‍ ഓണ്‍ട്രൈ അഴുവതും, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലു. സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ ചിത്രങ്ങളിലൂടേയും വീഡിയോകളിലൂടെയുമാണ് ശാലു ആരാധകരെ നേടുന്നത്.


Click it and Unblock the Notifications