അതെ, എനിക്ക് സൗന്ദര്യയുമായി അടുപ്പമുണ്ടായിരുന്നു! പ്രണയം തുറന്ന് പറഞ്ഞ ജഗപതി ബാബു

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളത്തിലുള്‍പ്പടെ അഭിനയിച്ചു കൊണ്ട് നിറഞ്ഞു നില്‍ക്കവെയാണ് താരം മരണപ്പെടുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട് സൗന്ദര്യ. തന്റെ കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കെയായിരുന്നു സൗന്ദര്യയുടെ മരണം. ഹെലികോപ്റ്റര്‍ അപകടത്തിലാണ് താരം മരണപ്പെടുന്നത്. സൗന്ദര്യയുടെ വിടവ് ഇന്നും നികത്തപ്പെടാതെ കിടക്കുകയാണ്.

തന്റെ സമകാലികരില്‍ നിന്നും സൗന്ദര്യയെ ജനപ്രീയയാക്കിയത് അവര്‍ കൂടുതലും ചെയ്തിരുന്നത് നാട്ടിന്‍പുറത്തെ പെണ്‍കുട്ടി വേഷങ്ങളായിരുന്നു എന്നതാണ്. തെന്നിന്ത്യന്‍ സിനിമയിലെ നാടന്‍ സൗന്ദര്യമായിരുന്നു സൗന്ദര്യ. മിന്നും താരമായത് കൊണ്ടു തന്നെ ഗോസിപ്പുകളും സൗന്ദര്യയുടെ ജീവിതത്തില്‍ പതിവായിരുന്നു. സൗന്ദര്യയുമായി ബന്ധപ്പെട്ട ഗോസിപ്പുകളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയത് ജഗപതി ബാബുവുമായുള്ള പ്രണയമായിരുന്നു.

Jagapathi Babu

ജഗപതി ബാബുവിനെ മലയാളികള്‍ അടുത്തറിയുന്നത് പുലിമുരുകനിലെ ഡാഡി ഗിരിജയായിട്ടായിരിക്കും. എന്നാല്‍ തെലുങ്ക് നായകനായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് ജഗപതി ബാബു. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ജോഡിയായിരുന്നു സൗന്ദര്യയും ജഗപതി ബാബുവും. ഇക്കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ജഗപതി ബാബു സൗന്ദര്യയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നതോടെ ആ വാര്‍ത്തയ്ക്ക് ശക്തിയേറി.

പിന്നീടൊരിക്കല്‍ താനും സൗന്ദര്യയും പ്രണയത്തിലായിരുന്നുവെന്ന് ജഗപതി ബാബു തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ''അതെ, ഞാനും സൗന്ദര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നത് സത്യമാണ്. ഞാനും അവളുടെ സോഹദരനും തമ്മല്‍ നല്ല സൗഹൃദമായിരുന്നു. ഞാന്‍ പതിവായി അവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ആളുകള്‍ക്ക് അവളെക്കുറിച്ച് പല കാഴ്ചപ്പാടുകളുമുണ്ട്. പക്ഷെ അവള്‍ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തയായിരുന്നു. പലരും ഞങ്ങളുടെ അടുപ്പത്തെ തെറ്റിദ്ധരിച്ചു'' എന്നാണ് ജഗപതി ബാബു പറയുന്നത്.

''എനിക്കത് നിഷേധിക്കേണ്ടതോ മറച്ചു വെക്കേണ്ടതോ ആയിട്ടൊന്നുമില്ല. ഞാനത് അംഗീകരിക്കുന്നു. ഞാനതൊരു പ്രശംസയായിട്ടാണ് കാണുന്നത്. ഞാനും സൗന്ദര്യയും തമ്മില്‍ നല്ലൊരു അടുപ്പമുണ്ടായിരുന്നു. അതാണ് എനിക്ക് അവളുമായിട്ടുള്ള അഫയര്‍'' എന്നും ജഗപതി ബാബു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരിക്കല്‍ ജഗപതി ബാബുവും സൗന്ദര്യയും ഒരുമിച്ച് യാത്ര നടത്തിതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താന്‍ യാദൃശ്ചികമായി സൗന്ദര്യയെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നുവെന്നാണ് ജഗപതി ബാബു പറഞ്ഞത്.

Jagapathi Babu

''ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു. കെട്ടിപ്പിടിച്ചു. ശേഷം അവരവരുടെ വഴിക്ക് പിരിഞ്ഞു. എന്നാല്‍ ആളുകള്‍ അതില്‍ മസാല ചേര്‍ത്തു'' എന്നാണ് അദ്ദേഹം പറയുന്നത്. തെലുങ്ക് സിനിമയിലെ മിന്നും താരമായിരുന്ന സൗന്ദര്യ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. രജനീകാന്ത്, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായും കയ്യടി നേടിയിട്ടുണ്ട്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. 2008 ല്‍ പുറത്തിറങ്ങിയ നവശക്തി വൈഭവ ആണ് സൗന്ദര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

തന്റെ സിനിമാ ജീവതത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമായിരുന്നു സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകവെയാണ് സൗന്ദര്യയുടെ വിമാനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരനും മരണപ്പെട്ടു. ഇന്നും ആരാധകര്‍ സൗന്ദര്യയെ മറന്നിട്ടില്ല.

More from Filmibeat

Read more about: jagapathi babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X