'ശ്രീലീല എന്റെ മകളല്ല, അമ്മയും മകളും ചേര്‍ന്ന് സ്വത്തിനായി നാടകം കളിക്കുന്നു'; നടിയെ തള്ളിപ്പറഞ്ഞ് അച്ഛന്‍

തെന്നിന്ത്യന്‍ സിനിമയിലെ പുത്തന്‍ താരോദയമാണ് ശ്രീലീല. ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു ശ്രീലീല. തുടക്കം കന്നഡ സിനിമയിലൂടെയാണ്. പിന്നീട് തെലുങ്കിലെത്തി. ഗുണ്ടുര്‍കാരം എന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനൊപ്പം അഭിനയിച്ചാണ് ശ്രീലീല തെലുങ്കിന് പുറത്തും താരമാകുന്നത്. ചിത്രത്തിലെ ശ്രീലലയുടെ ഡാന്‍സ് വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ പുഷ്പ ടുവിലെ കിസിക്ക് പാട്ടിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ശ്രീലീല.

അതേസമയം ശ്രീലീലയുടെ വ്യക്തി ജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. താരത്തിന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പലപ്പോഴായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഗൈനക്കോളജിസ്റ്റായ സ്വര്‍ണലതയാണ് ശ്രീലീലയുടെ അമ്മ. കന്നഡ സിനിമാ ലോകത്തെ പല പ്രമുഖ താരങ്ങളുടേയും പ്രസവം നടന്നത് സ്വര്‍ണലതയുടെ മേല്‍നോട്ടത്തിലായിരുന്നു. യാഷിന്റെ ഭാര്യ രാധിക പണ്ഡിറ്റിന്റേയും ഗൈനക്കോളജിസ്റ്റായിരുന്നു സ്വര്‍ണലത.

Sreeleela

ബിസിനസുകാരനായ സുരപനേനി സുഭാകര്‍ റാവുവാണ് താരത്തിന്റെ അച്ഛന്‍. എന്നാല്‍ തന്റെ മകളല്ല ശ്രീലീല എന്നാണ് ഒരിക്കല്‍ റാവു ആരോപിച്ചത്. സ്വര്‍ണലതയും താനും വര്‍ഷങ്ങള്‍ മുമ്പ് പിരിഞ്ഞതാണെന്നും ശ്രീലീല തന്റെ മകളല്ലെന്നുമാണ് റാവു പറയുന്നത്. തന്റെ കര്‍ണാടകയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണലത അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് റാവു മുന്‍ ഭാര്യയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

2021 ലാണ് റാവു താരത്തിനും അമ്മയ്ക്കുമെതിരെ പത്രസമ്മേളനം നടത്തുന്നത്. താനും സ്വര്‍ണലതയും പിരിഞ്ഞ ശേഷമാണ് ശ്രീലീലയുടെ ജനനം. നടി തന്റെ മകളല്ല. മാധ്യമങ്ങള്‍ തന്റെ പേര് നടിയുടെ അച്ഛന്റേ പേരായി പരാമര്‍ശിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 20 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് താനും സ്വര്‍ണലതയും പിരിയുന്നത്. ഒരുപാട് നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. നടിയുടെ പേരുമായി തന്റെ പേര് ചേര്‍ത്തുവെക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റേയും സ്വര്‍ണലതയുടേയും വിവാഹമോചനത്തിന് കോടതി വിധി വന്നതാണ്. എന്നാല്‍ പല കോടതികളേയും സമീപിച്ചു കൊണ്ട് കേസ് നീട്ടി കൊണ്ടു പോവുകയാണ് സ്വര്‍ണലത.തന്നില്‍ നിന്നും കൂടുതല്‍ ജീവനാംശം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അമ്മയും മകളും ചേര്‍ന്ന് തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. അതേസമയം വാര്‍ത്തകളോടൊന്നും ശ്രീലീല പ്രതികരിച്ചിട്ടില്ല.

Sreeleela

താരം ഇപ്പോള്‍ കിസിക്ക് പാട്ട് നേടിയ പാന്‍ ഇന്ത്യന്‍ ശ്രദ്ധയുടെ സന്തോഷത്തിലാണ്. അധികം വൈകാതെ തന്നെ ശ്രീലീല ബോളിവുഡിലും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകന്‍ ഇബ്രാഹിം അലി ഖാനൊപ്പമായിരിക്കും ശ്രീലീലയുടെ ബോളിവുഡ് എന്‍ട്രിയെന്നാണ് സൂചനകള്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X