'നടിയാകാൻ തീരുമിച്ച ദിവസം തന്നെ ആ തീരുമാനമെടുത്തു! അത് ഭർത്താവിനൊപ്പം മാത്രമേ ചെയ്യൂ'; ശ്രീലീലയുടെ വാക്കുകൾ

തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് ശ്രീലീല. 2019ൽ കിസ് എന്ന കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രീലീല വളരെ പെട്ടെന്നാണ് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത്. തുടക്കം കന്നഡത്തിലൂടെ ആയിരുന്നെങ്കിലും നടിയുടെ കരിയറിൽ വഴിത്തിരിവായത് തെലുങ്കിലേക്കുള്ള എൻട്രിയാണ്. ധമാക്ക തുടങ്ങിയ ചിത്രങ്ങൾ വലിയ ഹിറ്റായതോടെ മികച്ച അവസരങ്ങളാണ് ശ്രീലീലയെ തേടി എത്തിയത്.

കൂടുതലും ബബ്ലി, ഗ്ലാമറസ് വേഷങ്ങളാണ് ശ്രീലീലയ്ക്ക് ലഭിച്ചത്. എന്നാൽ ഈ വർഷം പുറത്തിറങ്ങിയ ഭഗവന്ത് കേസരിയിൽ അതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലാണ് ശ്രീലീല എത്തിയത്. തെലുങ്ക് സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ പ്രധാന കഥാപാത്രമായ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ താരത്തിന് ലഭിച്ചു. നടനുമായുള്ള കെമിസ്ട്രിയൊക്കെ വലിയ ശ്രദ്ധനേടിയിരുന്നു. നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി.

Telugu Actress Sreeleela, Sreeleela, Sreeleela news, Sreeleela latest, Sreeleela photos

അതിനിടെ ഇപ്പോഴിതാ സിനിമയിലെ ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നത് സംബന്ധിച്ച് ശ്രീലീല നടത്തിയൊരു പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഭഗവന്ത് കേസരിയുടെ പ്രമോഷൻ സമയത്ത് നടത്തിയ പ്രസ്താവനയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഓൺ സ്‌ക്രീനിൽ ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിന് കുറിച്ച് ചോദിച്ചപ്പോൾ താൻ ഒരിക്കലും അത് ചെയ്യില്ലെന്ന് ആയിരുന്നു നടിയുടെ മറുപടി. സിനിമയിൽ വന്നപ്പോൾ ആദ്യമെടുത്ത തീരുമാനം ആണെന്നും നടി പറഞ്ഞു.

"ഞാൻ ഒരിക്കലും ഓൺ-സ്‌ക്രീൻ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യില്ല. നടിയാകാൻ തീരുമാനിച്ച ദിവസം തന്നെ ഞാൻ എടുത്ത തീരുമാനമാണ് അത്. എന്തായാലും അതിൽ ഉറച്ചുനിൽക്കും. ഞാൻ എപ്പോഴെങ്കിലും ലിപ് ലോക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ ഭർത്താവിന്റെ കൂടെ മാത്രമായിരിക്കും" എന്നാണ് ശ്രീലീല പറഞ്ഞത്.

തെലുങ്ക് സിനിമകളിലെ ബബ്ലി അവതാരത്തിന് പേരുകേട്ട ശ്രീലീല മികച്ച ഒരു നർത്തകി കൂടിയാണ്. ഗ്ലാമറസ് വേഷങ്ങളിൽ ആണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും അധികം എക്സ്പോസ് ചെയ്യാത്ത വസ്ത്രങ്ങളാണ് ശ്രീലീല ധരിക്കാറുള്ളത്. അക്കാര്യങ്ങളിലെല്ലാം ചില നിർബന്ധങ്ങൾ വെച്ചു പുലർത്തുന്ന താരമാണ് നടി. തെലുങ്കിൽ ഒരുപിടി ചിത്രങ്ങൾ ശ്രീലീലയുടേതായി അണിയറയിൽ ഉണ്ട്.

Telugu Actress Sreeleela, Sreeleela, Sreeleela news, Sreeleela latest, Sreeleela photos

അതേ സമയം അടുത്തിടെ ദുൽഖർ സൽമാനെ കുറിച്ച് നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ മലയാളികൾക്കിടയിലും ശ്രദ്ധനേടാൻ ശ്രീലീലയ്ക്ക് സാധിച്ചിരുന്നു. തെലുങ്ക് ചിത്രമായ മാഡിന്റെ പ്രീ റിലീസ് ഇവന്റിൽ വിശിഷ്ടാതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ പരാമർശം.

'ചെറുപ്പം മുതലേ ഞാൻ ഒരു സ്വപ്നം കാണുമായിരുന്നു... അമ്മൂമ്മ പറയുന്ന കഥകളിൽ നിന്ന് ഒരു രാജകുമാരൻ കുതിരപ്പുറത്ത് വരുന്നത് ഞാൻ സങ്കല്പിക്കുമായിരുന്നു. ഹിരീയേ ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ ആ രാജകുമാരൻ നിങ്ങളാണെന്ന് തോന്നാറുണ്ട്', എന്നാണ് ശ്രീലീല പറഞ്ഞത്. ദുൽഖറിനെ വേദിയിൽ നിർത്തിക്കൊണ്ടായിരുന്നു ശ്രീലീലയുടെ വാക്കുകൾ. തന്റെ അമ്മ വലിയ ദുൽഖർ ഫാൻ ആണെന്നും ശ്രീലീല പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X