എന്നെ പിടിച്ച് കട്ടിലിലേക്ക് കിടത്തി, ഡ്രസ് അഴിക്കാന്‍ പറഞ്ഞു; സംവിധായകനെതിരെ അവതാരക

ഭാഷയുടേയും ദേശത്തിന്റേയും വ്യത്യാസമില്ലാതെ എല്ലാ സിനിമാ മേഖലയിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി മുന്‍നിര താരങ്ങള്‍ തന്നെ ഇതിനകം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനേത്രിയാകണം, പ്രശസ്തരാകണം എന്നെല്ലാം ആഗ്രഹിച്ചു വരുന്ന, സിനിമയില്‍ വേരുകളില്ലാത്ത പെണ്‍കുട്ടികളെയാണ് ഇത്തരക്കാര്‍ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്. അതേസമയം താരപുത്രിമാര്‍ പോലും ഇത്തരക്കാരില്‍ നിന്നും പരിപൂര്‍ണ സുരക്ഷിതരല്ല.

അത്തരത്തില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ താരമാണ് വര്‍ഷിഷി സൗന്ദര്‍രാജന്‍. തെലുങ്ക് അവതാരകയും നടിയും മോഡലുമാണ് വര്‍ഷിണി സൗന്ദര്‍രാജന്‍. മോഡലിങ്ങില്‍ നിന്നും കരിയര്‍ ആരംഭിച്ച വര്‍ഷിണി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ശാകുന്തളം ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ച വര്‍ഷിണി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയാകുന്നത് അവതാരകയാകുന്നതോടെയാണ്. തെലുങ്കിലെ ഹിറ്റ് പരിപാടികളില്‍ അവതാരകയായ വര്‍ഷിണി തിളങ്ങിയിട്ടുണ്ട്.

Varshini

സോഷ്യല്‍ മീഡിയയിലും സജീവമാണ് വര്‍ഷിണി. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്. ഗ്‌ളാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. സിനിമയില്‍ വേണ്ടത്ര ശ്രദ്ധ നേടാന്‍ സാധിക്കാതെ വന്നതോടെ വര്‍ഷിണി വെബ് സീരീസിലേക്ക് ചുവടുവെക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ഓഡിഷനില്‍ പങ്കെടുക്കവെയാണ് താരത്തിന് മോശം അനുഭവുണ്ടാകുന്നത്. ഒരു അഭിമുഖത്തിലാണ് വര്‍ഷിണി ഇക്കാര്യം തുറന്ന് പറഞ്ഞത്.

''ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണ്. ലോക്ക് ഡൗണിന് മുമ്പ് ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഒരു സംവിധായകന്‍ ഓഡിഷന് വേണ്ടി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. കണ്ട ഉടനെ സംവിധായകന്‍ പറഞ്ഞു 'നീ കൊള്ളാം.. ഈ വെബ് സീരീസിന് നീ നന്നായി ചേരും' എന്ന്. എന്നെ സെലക്റ്റ് ചെയ്തു എന്ന് ഞാന്‍ കരുതി. പക്ഷെ അയാള്‍ എന്നോട് കൂടെ റൂം വരെ വരാനാണ് പറഞ്ഞത്'' വര്‍ഷിണി പറയുന്നു.

Varshini

'അവിടെ ചെന്നപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താന്‍ ശ്രമിച്ചു. എന്നോട് ഡ്രസ്സ് അഴിക്കാന്‍ പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. അയാളുടെ കൈ തട്ടി മാറ്റി ഞാന്‍ ഓടി പുറത്തിറങ്ങി. ഞാന്‍ അന്ന് ഒരുപാട് നേരം കരഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു അത്. ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും ഭീകരവും കയ്‌പേറിയതുമായ അനുഭവം' എന്നും വര്‍ഷിണി പറഞ്ഞു. വര്‍ഷിണിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇത് തുറന്ന് പറയാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേര്‍ എത്തിയിരുന്നു.

മലയാളം മുതല്‍ ബോളിവുഡും ഹോളിവുഡും വരെയുള്ള സിനിമാ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈയ്യടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ചയായി മാറിയിരുന്നു. മലയാള സിനിമയുടെ മറ്റ് ഭാഷകളിലും ഇത്തരം കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X