അച്ഛന് അച്ഛന്റെ ഭാര്യയെ പേടിയാണ്, എനിക്ക് എന്റേയും! വീട്ടിലെ ബോസ് ആരെന്നും രാം ചരണ്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് രാം ചരണ്‍. ഇപ്പോഴിതാ ആര്‍ആര്‍ആറിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രാം ചരണ്‍. തെലുങ്ക് സിനിമയുടെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെയും സുരേഖയുടേയും മകനായാണ് രാം ചരണ്‍ സിനിമയിലെത്തുന്നത്. എന്നാല്‍ ഇന്ന് സ്വന്തമായൊരു ഇടം രാം ചരണ്‍ നേടിയെടുത്തിട്ടുണ്ട്. സമയം ബിസിനസ് രംഗത്ത് ശോഭിക്കുന്ന ഉപാസന കമിനേനിയെയായിരുന്നു രാം ചരണ്‍ വിവാഹം കഴിച്ചത്. 2012 ലായിരുന്നു ഇരുവരുടേയും വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഉപാസന തന്റേയും രാം ചരണിന്റേയും ചിത്രങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഒമ്പത് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതമാണ് രാം ചരണിന്റേയും ഉപാസനയുടേയും. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിവസം രാം ചരണിനൊപ്പമുള്ള രസകരമായൊരു ചിത്രം ഉപാസന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ചെത്തുന്ന പുതിയ സിനിമയായ ആചാര്യയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് രാം ചരണും ചിരഞ്ജീവിയും. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ അച്ഛനോടും മകനോടും ഇരുവരുടേയും ജീവിത പങ്കാളിമാരെക്കുറിച്ച് ചോദിച്ചിരുന്നു. ആര്‍ക്കാണ് ഭാര്യയെ കൂടുതല്‍ പേടിയെന്നായിരുന്നു ചോദ്യം.

അമ്മയുടെ മുന്നില്‍

ഇതിന് രാം ചരണ്‍ നല്‍കിയ മറുപടി അമ്മയുടെ മുന്നില്‍ അച്ഛനാണ് കൂടുതല്‍ പേടിക്കുന്നതെന്നും അദ്ദേഹത്തെ പിന്തുടരുന്ന താനും അതിനാല്‍ ഉപാസനയുടെ മുന്നില്‍ ശ്രദ്ധയോടെയെ പെരുമാറുകയുള്ളൂവെന്നുമായിരുന്നു രാം ചരണ്‍ പറഞ്ഞത്. അതേസമയം തനിക്കും അച്ഛനും പവന്‍ കല്യാണിനുമൊക്കെ വീട്ടിലെ ബോസ് തന്റെ അമ്മയാണെന്നും രാം ചരണ്‍ പറഞ്ഞു. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ പവന്‍ കല്യാണ്‍ ചിരഞ്ജീവിയുടെ സഹോദരനാണ്.

രാം ചരണിന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധമാണ് ഉപാസനയ്ക്കുള്ളത്. ഫെബ്രുവരി 18 ന് സുരേഖയുടെ ജന്മദിനത്തില്‍ ഉപാസന പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സുരേഖയോടൊപ്പമുള്ള തന്റെ വിവിധ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോയിരുന്നു ഉപസാന പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും മികച്ച അമ്മായിയമ്മ എന്നാണ് ഉപാസന സുരേഖയെ വിശേഷിപ്പിച്ചത്. നല്‍കിയ ഉപദേശങ്ങള്‍ക്കും എന്നും തനിക്കൊപ്പം നിന്നതും നന്ദി പറയുന്നതായും ഉപാസന സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്. ഒരിക്കല്‍ ചിരഞ്ജീവി എടുത്ത ചിത്രവും ഉപാസന പങ്കുവച്ചിരുന്നു. ലോകത്തിലെ ഏറ്റവും സ്വീറ്റ് ആയ അമ്മായിച്ഛനാണെന്നാണ് ചിരഞ്ജീവിയെക്കുറിച്ച് ഉപാസന പറയുന്നത്.

Recommended Video

അവിടെ ശോകമാ .. ബാത്റൂം കഴുകാനും ഭക്ഷണം ഉണ്ടാക്കാനും നടിമാർ.. Ashwin Bigg Boss Exclusive Interview
ആര്‍ആര്‍ആര്‍

അതേസമയം ആര്‍ആര്‍ആര്‍ തീര്‍ത്ത വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രാം ചരണ്‍. ജൂനിയര്‍ എന്‍ടിആറായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. ബോളിവുഡ് താരം ആലിയ ഭട്ട് നായികയായി എത്തിയ ചിത്രത്തില്‍ അജയ് ദേവഗ്ണും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ബാഹുബലി പരമ്പരയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും പാട്ടുകളുമെല്ലാം വലിയ കയ്യടി നേടിയിരുന്നു. അതേസമയം ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു.

ആചാര്യ


2007 ല്‍ പുറത്തിറങ്ങിയ ചിരുതയിലൂടെയായിരുന്നു രാം ചരണിന്റെ അരങ്ങേറ്റം. പിന്നാലെ വന്ന, രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെ താരമായി മാറുകയായിരുന്നു രാം ചരണ്‍. കേരളത്തിലും മഗധീര വലിയ വിജയം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓറഞ്ച്, നായക്, യേവഡു, രംഗസ്ഥലം, വിനയ വിദേയ രാമ, തുടങ്ങിയ സിനിമകളും മികച്ച വിജയം നേടുകയായിരുന്നു. ആര്‍ആര്‍ആറിന്റെ വിജയത്തിന് പിന്നാലെ എഥത്തുന്ന സിനിമയാണ് ആചാര്യ. കൊരട്ടല സിവ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ഏപ്രില്‍ 29 ന് സിനിമ തീയേറ്ററിലേക്ക് എത്തും.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X