സമാന്തയ്ക്കായി കുത്തിയ ടാറ്റു; ശോഭിതയെ കെട്ടിയതോടെ നാഗ ചൈതന്യ മാറ്റുമോ? താരം പറഞ്ഞത്
ആരാധകരുടെ പ്രിയ താരങ്ങളാണ് സമാന്തയും നാഗ ചൈതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം അവർ ഒരുപാട് ആഘോഷിച്ചതായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ വിവാഹ ബന്ധം അവസാനിച്ചപ്പോള്‍ ആരാധകര്‍ക്ക് നിരാശയും അമ്പരപ്പുമെല്ലാം ഒരുപോലെ അനുഭവപ്പെട്ടത്. ഒരുകാലത്ത് ഒരുമിച്ച് മാത്രം കണ്ടിരുന്നവര്‍ ഇന്ന് പരസ്പരം മുഖം കൊടുക്കാന്‍ പോലും തയ്യാറാകാത്ത അത്ര അകന്നിരിക്കുകയാണ്.
ഈയ്യടുത്താണ് നാഗ ചൈതന്യ വീണ്ടും വിവാഹിതനായത്. നടി ശോഭിത ധൂലിപാല ആണ് നാഗ ചൈതന്യയുടെ വധു. ഇരുവരും പ്രണയത്തിലായിരുന്നു. വലിയ ആഘോഷമായിട്ടാണ് നാഗ ചൈതന്യയുടേയും ശോഭിതയുടേയും വിവാഹം നടന്നത്. സ്വാഭാവികമായും ഈ വിവാഹത്തിന്റെ സമയത്തും തുടര്‍ന്നുമെല്ലാം നാഗ ചൈതന്യയുടേയും സമാന്തയുടേയും വിവാഹ മോചനം ചര്‍ച്ചയായി മാറിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ ചര്‍ച്ചകളില്‍ നിറയുകയാണ് നാഗ ചൈതന്യയുടെ കയ്യിലെ ടാറ്റു. നാഗ ചൈതന്യയുടെ ഇടത്തെ കയ്യിലെ മോര്‍സ് കോഡ് ടാറ്റു നേരത്തെ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. പലപ്പോഴും അതിന് പിന്നിലെ കഥ നാഗ ചൈതന്യ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ തന്റെ ആദ്യ ഹിന്ദി സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ പരിപാടിക്കിടെ നാഗ ചൈതന്യ ആ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി.
തന്റ ആരാധകരില്‍ ചിലര്‍ തന്റെ പേര് അവരുടെ ദേഹത്ത് ടാറ്റു ചെയ്യുന്നുണ്ട്. അതുപോലെ തന്നെ തന്റെ കയ്യിലെ ടാറ്റു അവരും പച്ചകുത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത് പാടില്ലെന്നും തന്റെ ടാറ്റു ആരും കോപ്പി ചെയ്യരുതെന്നുമാണ് നാഗ ചൈതന്യ പറഞ്ഞത്. തന്റെ ടാറ്റു വളരെ വ്യക്തിപരമായ ഒന്നാണെന്നാണ് നാഗ ചൈതന്യ പറഞ്ഞത്. പിന്നാലെ താരം ടാറ്റുവിന്റെ അര്‍ത്ഥവും വെളിപ്പെടുത്തി.
താന്‍ പച്ചകുത്തിയത് തന്റെ വിവാഹത്തിന്റെ തിയ്യതിയാണെന്നാണ് നാഗ ചൈതന്യ അന്ന് പറഞ്ഞത്. തന്നെ സംബന്ധിച്ച് അത് വളരെ സ്‌പെഷ്യല്‍ ആയ ഒന്നാണ്. അതിനാല്‍ ആരാധകര്‍ അനുകരിക്കരുതെന്നായിരുന്നു നാഗ ചൈതന്യ പറഞ്ഞത്. അതേസമയം ഇതേക്കുറിച്ച് നാഗ ചൈതന്യ സംസാരിക്കുന്ന സമയത്ത് താരം വിവാഹ മോചിതനായിരുന്നു. അതിനാല്‍ എപ്പോഴെങ്കിലും ടാറ്റു മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് താന്‍ ചിന്തിച്ചിട്ടേയില്ലെന്നും മാറ്റേണ്ടതില്ലെന്നുമായിരുന്നു അന്ന് നാഗ ചൈതന്യ പറഞ്ഞത്.
സമാനമായ രീതിയില്‍ സമാന്തയ്ക്കും ഒരു ടാറ്റു ഉണ്ട്. നാഗ ചൈതന്യയുടെ വിളിപ്പേരായ ചായ് ആയിരുന്നു സമാന്ത തന്റെ ദേഹത്ത് ടാറ്റു ചെയ്തത്. വിവാഹ ശേഷവും താരം ടാറ്റു നിലനിര്‍ത്തുകയായിരുന്നു. സമാന്തയുടെ ചിത്രങ്ങളില്‍ ഈ ടാറ്റു കാണാനും സാധിച്ചിരുന്നു. വിവാഹ മോചന ശേഷം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ തന്റെ ടാറ്റുവിനെക്കുറിച്ച് സമാന്ത സംസാരിച്ചിരുന്നു.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധമുള്ളത് ടാറ്റുവിനെക്കുറിച്ചാണെന്നാണ് അന്ന് സമാന്ത പറഞ്ഞത്. ചെറുപ്പത്തിലെ തന്നോട് എന്തെങ്കിലും ഉപദേശിക്കാനുണ്ടെങ്കില്‍ അത് ടാറ്റു ചെയ്യരുത് എന്നായിരിക്കുമെന്നും സമാന്ത പറഞ്ഞിരുന്നു. എന്തായാലും നാഗ ചൈതന്യ വീണ്ടും വിവാഹിതനായതോടെ താരത്തിന്റെ ടാറ്റുവും ചര്‍ച്ചകളില്‍ നിറയുകയാണ്. തന്റെ ആദ്യ വിവാഹത്തിന്റെ തിയ്യതിയുള്ള ടാറ്റു നാഗ ചൈതന്യ മാറ്റുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

2017 ലായിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. 2021 ലാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയുന്നതെന്ന് ഇരുവരും ഇപ്പോഴും തുറന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കഥകള്‍ മെനയുണ്ട്.
ഇതിനിടെയാണ് ഈയ്യടുത്ത് നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നത്. ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം വലിയ ആഘോഷമായാണ് തെലുങ്ക് സിനിമാ ലോകം കൊണ്ടാടിയത്. മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ശോഭിത ധൂലിപാല. മൂത്തോന്‍, കുറുപ്പ് എന്നീ സിനിമകളിലൂടെയാണ് ശോഭിത മലയാളികളുടെ കയ്യടി നേടിയത്.


Click it and Unblock the Notifications