X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഒമർ ലുലു സിനിമ ബിഗ് ബോസിലെത്താനുള്ള ഷോർട്ട് കട്ട്! ഇവർ ബിഗ് ബോസിലെത്തിയത് ഒമര്‍ ലുലു വഴിയോ?

Author Administrator | Updated: Friday, March 31, 2023, 05:50 PM [IST]

ഏറെ നാളത്തെ കാത്തിരിപ്പിനും സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍ക്കും ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 5ന് തുടക്കം കുറിച്ചിരിക്കുകയാണ്. വീറും വാശിയും നിറഞ്ഞ മത്സര പോരാട്ടങ്ങളുമായി ബിഗ് ബോസ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ചില മത്സരാര്‍ത്ഥികളുടെ പേരുകള്‍ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ആദ്യ സീസണിലെ പരീക്കുട്ടി, അഞ്ചാം സീസണിലെ എയ്ഞ്ചലീന തുടങ്ങി എല്ലാം സീസണിലും സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചിത്രങ്ങളിലെ ഏതെങ്കിലും താരം മത്സരാര്‍ത്ഥിയായി ബിഗ് ബോസില്‍ എത്തുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രേക്ഷകരുടെ ഈ അഭിപ്രായം ശരിയാണോ..ആദ്യ സീസണ്‍ മുതല്‍ അഞ്ചാം സീസണ്‍ വരെയുള്ള ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ ഒമര്‍ ലുലു ചിത്രങ്ങളിലെ താരങ്ങളിതാ.


cover image

ഉള്ളടക്ക പട്ടിക

പരീക്കുട്ടി പെരുമ്പാവൂര്‍
1

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു പരീക്കുട്ടി പെരുമ്പാവൂര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്‌സിലൂടെയായിരുന്നു പരീക്കുട്ടിയുടെ സിനിമാ അരങ്ങേറ്റം. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തുടര്‍ച്ചയായി വന്ന ചില ഒമര്‍ ലുലു ചിത്രങ്ങളിലും പരീക്കുട്ടി അഭിനയിച്ചിരുന്നു. സിനിമയ്ക്ക് പുറത്തും ഒമര്‍ ലുലുവുമായി അടുത്ത സൗഹൃദമാണ് പരീക്കുട്ടിക്കുള്ളത്.  

രമ്യ പണിക്കര്‍
2

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ത്ഥിയായിരുന്നു നടി രമ്യ പണിക്കര്‍. ഒമര്‍ ലുലു ചിത്രം ചങ്ക്‌സിലൂടെയാണ് രമ്യ ശ്രദ്ധിക്കപ്പെടുന്നത്. മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങിയ രമ്യ 2016ല്‍ പുറത്തിറങ്ങിയ ഒരേ മുഖം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മാസ്റ്റര്‍പീസ്, ടിയാന്‍, ലിയാന്‍സ്, സണ്‍ഡേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എങ്കിലും ബിഗ് ബോസ് താരം എന്ന നിലയില്‍ തന്നെയാണ് രമ്യ കൂടുതലും അറിയപ്പെട്ടത്.  

മിഷേൽ ആൻ ഡാനിയൽ
3

ബിഗ് ബോസ് സീസണ്‍ 3യിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു നടിയും മോഡലുമായ മിഷേല്‍ ആന്‍ ഡാനിയേല്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെയാണ് മിഷേലും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.  

എയ്ഞ്ചല്‍ മറിയ
4

ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലൂടെ സിനിമയിലെത്തിയ എയ്ഞ്ചലീന മറിയയാണ് ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുന്ന മറ്റൊരു ഒമര്‍ ലുലു നായിക. ചിത്രത്തിന്റെ റിലീസിന്റെ അന്നു തന്നെ വിവാദ പ്രസ്താവനയിലൂടെ സോഷ്യല്‍മീഡിയില്‍ ശ്രദ്ധിക്കപ്പെട്ട എയ്ഞ്ചലീന ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+