X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബിഗ് ബോസ് 5ലെ ലക്ഷ്മി പ്രിയയോ മനീഷ; അമ്മയും ചേച്ചിയുമായി കളി നിയന്ത്രിക്കുന്ന താരം

Author: Administrator | Updated: Tuesday, April 18, 2023, 11:16 AM [IST]

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ താരമാണ് മനീഷ കെ.എസ്. മികച്ച ഗായിക കൂടിയായ മനീഷ നിലവില്‍ ബിഗ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി കൂടിയാണ്. മത്സരം ആഴ്ചകള്‍ പിന്നിടുമ്പോള്‍ മനീഷയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ലക്ഷ്മി പ്രിയയാണ് മനീഷയെന്നും കുലസ്ത്രീ പരിവേഷത്തിലൂടെ വോട്ട് പിടിക്കാനാണ് മനീഷയുടെ ശ്രമമെന്നുമാണ് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്. അഭിനേത്രിയായും ഗായികയായും പ്രേക്ഷക മനസില്‍ ഇടം നേടിയ മനീഷ ഈ സീസണിലെ ബിഗ് ബോസ് വിജയി ആവുമോ? മനീഷയുടെ കൂടൂതല്‍ വിശേഷങ്ങളിതാ.

Share:
cover image
1

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു മനീഷ. തൃശ്ശൂര്‍ പേരാമ്പ്രയിലെ സെന്റര്‍ ഓഫ് കോണ്‍വെന്റിലായിരുന്നു മനീഷയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇതിനിടയില്‍ മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌ക്കൂള്‍ പഠത്തിനു ശേഷം പെരുമ്പാവൂരിലെ മാര്‍ത്തോമ്മ കോളേജില്‍ നിന്ന് പീഡിഗ്രിയും തൃശ്ശൂര്‍ വിമല കോളേജില്‍ നിന്ന് ഡിഗ്രിയും പാസായി. 


2

ഗായിക എന്നതിലുപരി അഭിനേത്രിയായ മനീഷയെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെയായിരുന്നു മനീഷ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് രസതന്ത്രം, ഹൗസ്ഫുള്‍, എന്നും എപ്പോഴും, ജനമൈത്രി, ഡേവിഡ് ആന്റ് ഗോലിയാത്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും മനീഷയെ തേടിയെത്തിയിരുന്നില്ല.

3

തന്മാത്രയിലൂടെ സിനിമയിലെത്തിയെങ്കിലും തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് മനീഷയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയില്‍ വാസവദത്ത എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിക്കുന്നത്. 2012ല്‍ സംപ്രേഷണം ആരംഭിച്ച പരമ്പരയില്‍ കെ.പി.എ.സി ലളിത, മഞ്ജു പിള്ള, ജയകുമാര്‍, ഭാഗ്യലക്ഷ്മി, സിദ്ധാര്‍ത്ഥ് പ്രഭു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

 

 


4

പെരുമ്പാവൂരിലെ ഗോപാലകൃഷ്ണ ആചാരി, തൃശ്ശൂരിലെ വാമനന്‍ നമ്പൂതിരി, തിരുവനന്തപുരത്തെ വിശ്വനാഥന്‍ എന്നിവരാണ് സംഗീതത്തില്‍ മനീഷയുടെ പ്രധാന ഗുരുക്കള്‍. മൂവാറ്റുപുഴയിലെ പ്രശസ്തമായ എയ്ഞ്ചല്‍ വോയ്‌സ് എന്ന ഓര്‍ക്കസ്ട്ര ടീമിനൊപ്പമാണ് മനീഷ ആദ്യമായി പാടി തുടങ്ങിയത്. പിന്നീടങ്ങോട്ട് പ്രൊഫണഷണല്‍ ഗായികയായി നിരവധി ഓര്‍ക്കസ്ട്രകളുടെ കൂടെ പ്രവര്‍ത്തിച്ചു.

5

അഭിനയത്തോടൊപ്പം തന്നെ ചലച്ചിത്ര പിന്നണി ഗായികയായും പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മനീഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, പുള്ളിമാന്‍, കാണാക്കണ്മണി, ചേതാരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മനീഷ ഗായികയായും തിളങ്ങിയിട്ടുണ്ട്. ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്ന ക്രിസ്തീയ ഗാനത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ മനീഷയ്ക്ക് സാധിച്ചിട്ടുണ്ട്. 


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+