X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

നജീബായ് പൃഥ്വിരാജ്; മലയാളത്തിലേക്ക് ഓസ്‌കാര്‍ കൊണ്ടുവരുമോ ആടുജീവിതം ?

Author: Administrator | Updated: Tuesday, April 11, 2023, 01:18 PM [IST]

ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തുന്ന ആടുജീവിതത്തിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം സിനിമയായി മുമ്പിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ അതിഗംഭീര പ്രകടനത്തിനാണ്. ചിത്രത്തിനായി പൃഥ്വി ചെയ്ത മേക്കോവര്‍ തന്നെയാണ് അതിനുള്ള പ്രധാന കാരണം. വേള്‍ഡ് മാര്‍ക്കറ്റിന് വേണ്ടി തയ്യാറാക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ ആടുജീവിതത്തില്‍ നജീബായി പൃഥ്വി ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതിസന്ധികളെയെല്ലാം മറികടന്ന് ബ്ലെസി ഒരുക്കിയ ആടുജീവിതത്തിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.

Share:
cover image
1

ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്‌കരണമായതുകൊണ്ടുതന്നെ ആടുജീവിതത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ നോവല്‍ 2008ലായിരുന്നു പ്രസിദ്ധീകരിച്ചത്. നജീബ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതം ആസ്പദമാക്കി എഴുതിയ നോവല്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്തിരുന്നു. എന്നാല്‍ ആടുജീവിതത്തിന്റെ അറബി പതിപ്പ് സൗദി അറേബി, യുഎഇ എന്നീ അറബ് രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. നോവലിന്റെ ആദ്യ കോപ്പി ബഹ്‌റൈനില്‍ വച്ച് നജീബ് തന്നെയായിരുന്നു ഏറ്റുവാങ്ങിയത്.


2

ആടുജീവിതം സിനിമയാകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ നജീബായി മലയാളത്തിലെ ഏത് നടനായിരിക്കുന്ന എത്തുക എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പൃഥ്വിരാജ് നായകനായി എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ചിത്രത്തിനായി പൃഥ്വി നടത്തിയ മേക്കോവറും ഇതിനിടയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭക്ഷണം കഴിക്കാതെ മാസങ്ങളോളം പട്ടിണി കിടന്നു മെലിഞ്ഞ നജീബിന്റെ പൂര്‍ണതയ്ക്കായി ശരീരം പാകപ്പെടുത്തിയത് പൃഥ്വി തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. അമല പോള്‍ ആണ് ചിത്രത്തില്‍ പൃഥ്വിയുടെ നായികയായി എത്തുന്നത്. എന്നാല്‍ ഇതിനിടയില്‍തന്നെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറി എന്ന തരത്തിലും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. 

3

''14 വര്‍ഷങ്ങള്‍, ആയിരം പ്രതിബന്ധങ്ങള്‍, ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍, ഒരു അതിമനോഹരമായ കാഴ്ച! ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്'' എന്ന കുറിപ്പോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ച ദിവസം പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഏകദേശം നാലവര്‍ഷത്തോളമെടുത്താണ് ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ബ്ലെസി പൂര്‍ത്തിയാക്കിയത്. കൊറോണ വൈറസിനെ തുടര്‍ന്ന് ജോര്‍ദാനില്‍ ഷൂട്ടിങ്ങിന് പോയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ദിവസങ്ങളോളം അവിടെ കുടുങ്ങിപോയിരുന്നു. ഏതാണ്ട് 160 ദിവസം മാത്രമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. അത്തരത്തില്‍ വലിയ പ്രതിസന്ധികളെ മറികടന്നാണ് ആടുജീവിതം സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്.


4

കെ സുനിലാണ് ആടുജീവിതത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ പിന്നില്‍. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ അണിയറയിലെ മറ്റൊരു പ്രമുഖര്‍. രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിന്റെ മേക്കപ്പ്മാന്‍. തിരുവല്ല, രാജസ്ഥാന്‍, ഒമാര്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബ്ലെസിയുടെ നിര്‍മ്മാണ കമ്പനിയായ വിഷ്വല്‍ റൊമാന്‍സാണ് ചിത്ര നിര്‍മ്മിച്ചത്.

5

ആടുജീവിതത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു 2023 ഏപ്രില്‍ മാസം ചിത്രത്തിന്റെ ട്രെയില്‍ ചോര്‍ന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഫോര്‍ പ്രിവ്യൂ എന്ന പേരിലായിരുന്നു ട്രെയിലറിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഡെഡ്‌ലൈന്‍ എന്ന വിദേശ മാധ്യമമാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. എന്നാല്‍ വാര്‍ത്തകള്‍ വ്യാപകമായതോടെ ട്രെയിലറിന്റെ ഒറിജിനല്‍ പതിപ്പ് പൃഥ്വിരാജ് തന്നെ പുറത്ത് വിടുകയായിരുന്നു. വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച പ്രിവ്യൂ ആയിരുന്നു ആടുജീവിതത്തിന്റെ ട്രെയിലര്‍ ചോര്‍ന്നു എന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്.


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+