ഓരോ കാര്യങ്ങളും വിളമ്പിയാൽ നാറും, ഏതറ്റം വരെയും പോകുന്ന സ്ത്രീ; ഷഫീനയ്ക്കെതിരെ ആരോപണവുമായി യൂട്യൂബർ
നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബർ ഷഫീന ബീവിക്കെതിരെ വ്യാപകമായി വിമർശനം വരുന്നുണ്ട്. ഷഫീനയ്ക്കെതിരെ സെെബർ സെല്ലിൽ പരാതിയും വന്നിട്ടുണ്ട്. ദയ സുജിത്തോ മഞ്ജു പിള്ളയോ ഷഫീനയ്ക്കെതിരെ നിയമപരമായി നീങ്ങിയിട്ടില്ലെന്നാണ് വിവരം. കുറേ നാളുകളായി ഷഫീന മറ്റുള്ളവരെക്കുറിച്ച് നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ വിമർശിക്കപ്പെടുന്നുണ്ട്. ഇവർക്കെതിരെ പലരും രംഗത്ത് വന്നു. എന്നാൽ ഇവൻ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറി മോശമായി സംസാരിക്കുന്നത് തുടർന്നു.
യൂട്യൂബർ ഡാനി സത്യൻ ഷഫീന ബീവിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണമാണ് ശ്രദ്ധ നേടുന്നത്. മര്യാദയ്ക്ക് പോയാൽ നിങ്ങൾക്ക് നല്ലത്. നിങ്ങളുടെ ഓരോ കാര്യങ്ങളും വിളമ്പിയാൽ നാറും. നിങ്ങളെന്താണ്, എങ്ങനെയാണെന്ന് അറിഞ്ഞ് തന്നെയാ ഇവിടെ ഇരിക്കുന്നത്. പല ആളുകളുടെയും നിങ്ങൾ സംരക്ഷിക്കുന്നതുൾപ്പെടെ. ഓരോ കാര്യങ്ങളും പറഞ്ഞാൽ നിങ്ങൾ ശരിക്കും പെടും. കാണുന്ന വ്യൂവേർസിന് ചിന്തിക്കാൻ പറ്റാവുന്നതിനപ്പുറം സാധനങ്ങൾ ഇവർ ചെയ്ത് വെച്ചിട്ടുണ്ട്.

പണത്തിന് മുകളിൽ പാറി നടക്കാൻ നോക്കുന്ന സ്ത്രീയാണിവർ. അതിന് വേണ്ടി ഇവർ ഏതറ്റം വരെയും പോകും. പല കാര്യങ്ങളും ഇന്നല്ലെങ്കിൽ നാളെ പുറത്ത് വന്നിരിക്കും. ഇവർ നമ്മൾ വിചാരിക്കുന്നത് പോലെയല്ല. പേഴ്സണലായി മിണ്ടി എല്ലാം റെക്കോഡ് ചെയ്യും. ഭീഷണിപ്പെടുത്തുമ്പോഴേ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകൂ. ഇവരുടെ കൂടെ സഹകരിച്ച ഒരുപാട് പേർ ഇവരെ വിട്ട് പോയിട്ടുണ്ട്. കാരണം ഇവർ പണി കൊടുക്കുകുെമന്നും ഡാനി സത്യൻ എന്ന യൂട്യൂബർ പറയുന്നു.


Click it and Unblock the Notifications
