അയ്യേ, ഈ കുട്ടി എന്താണിങ്ങനെ! വലിയൊരു പദവിയിലിരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ചെങ്കിലും...: ആലപ്പി അഷ്റഫ്

കെകെ കുടുംബം വലിയ വിവാദത്തിലായിരിക്കെ വിമർശനവുമായി ആലപ്പി അഷ്റഫ്. ഇമേജില്ലാതാക്കുന്ന നിലവാരമില്ലാത്ത വിഷയങ്ങളാണ് ഈ കുടുംബം പൊതുമധ്യത്തിൽ ചർച്ചയാക്കിയതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. കൃഷ്ണകുമാറിന്റെ മകൾ അഹാന എയറിലാണ്. അഹാനയുടെ ഇമേജ് തകർക്കാൻ കരുക്കൾ നീക്കിയത് താൻ പാല് കൊടുത്തിയ പാമ്പാണെന്നാണ് അഹാന തന്നെ പറയുന്നത്. അത് മറ്റാരുമല്ല സ്വന്തം ചെറിയമ്മയുടെ മകളായ തൻവി. അഹാന തന്നെ സഹായിച്ച് മുൻകെെയെടുത്ത് തുടങ്ങിയ ചാനലിന് റീച്ച് കൂട്ടാൻ അഹാനയെ തന്നെ ബലിയാടാക്കി.

Also Read
അപ്പച്ചിയോട് പറഞ്ഞതില്‍ തെറ്റില്ല! അശ്വിനെ അവഗണിച്ചിട്ടുമില്ല! അഹാനയെ പിന്തുണച്ച് സായ് കൃഷ്ണ
അപ്പച്ചിയോട് പറഞ്ഞതില്‍ തെറ്റില്ല! അശ്വിനെ അവഗണിച്ചിട്ടുമില്ല! അഹാനയെ പിന്തുണച്ച് സായ് കൃഷ്ണ

അമ്മൂമ്മയുടെ പരിഭവങ്ങളും പരാതികളും നിറഞ്ഞ കഥനകഥകളുമായാണ് ഇതിന് തുടക്കം കുറിച്ചത്. എന്നാൽ ഇന്നത് ചീഞ്ഞ് നാറിയ ദുർ​ഗന്ധം വമിക്കുന്ന കുടുംബകഥയിലേക്ക് വഴിമാറി. കുടുംബത്തിലെ പലരുടെയും സ്വകാര്യ ജീവിതം പൊതുവിടത്തിൽ ചർച്ചയ്ക്കായി ഇട്ട് കൊടുത്തു. അമ്മൂമ്മ മാത്രമല്ല, അമ്മയും അപ്പച്ചിയും അപ്പൂപ്പനും ചെറിയമ്മയും ഇവരുടെ മകളുമൊക്കെ കഥാപാത്രങ്ങളായി എത്തി അരങ്ങ് തകർക്കുകയാണ്. ഇതിനിടയിൽ വീഡിയോകൾ പിൻവലിച്ച് എല്ലാത്തിനും ഒരു പര്യവസാനം ഉണ്ടായെന്ന് കരുതി.

Alleppey Ashraf Ahaana Krishna

അഹാനയുടെ വിഷയത്തിൽ വീഡിയോ ചെയ്യാത്തതെന്തെന്ന് പലരും ചോദിച്ചിരുന്നു. അതൊക്കെ രമ്യമായി അവസാനിച്ചില്ലേ എന്നാണ് അന്ന് ഞാൻ പറഞ്ഞത്. വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു അതെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. പഴയപടി കാര്യങ്ങൾ വന്ന് കൊണ്ടിരിക്കെയാണ് സിന്ധു കൃഷ്ണ അനവസരത്തിൽ വെടി പൊട്ടിക്കുന്നത്. രണ്ട് കയ്യും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലല്ലോ. എന്തൊക്കെ പ്രകോപനമുണ്ടായലും സിന്ധു തന്റെ നിലവാരം വിട്ട് സംസാരിക്കരുതായിരുന്നു. പ്രവർത്തിക്കരുതായിരുന്നു. നാളെ ഒരുപക്ഷെ നിങ്ങളൊക്കെ ഒന്നായേക്കാം.

Recommended For You
നെപ്പോട്ടിസം തന്നെ, മോഹൻലാൽ ചെയ്തതിൽ എന്താ തെറ്റ്?, പ്രണവ് മറ്റൊരു കാളിദാസാകാതിരുന്നതിന് പിന്നിൽ; കുറിപ്പ്!
നെപ്പോട്ടിസം തന്നെ, മോഹൻലാൽ ചെയ്തതിൽ എന്താ തെറ്റ്?, പ്രണവ് മറ്റൊരു കാളിദാസാകാതിരുന്നതിന് പിന്നിൽ; കുറിപ്പ്!

എന്നാൽ നിങ്ങളുടെ പേരിനും പ്രശസ്തിക്കും കുടുംബത്തിനുമേറ്റ ഇമേജ് തകർച്ച ഒരിക്കലും പൂർണമായി തേഞ്ഞ് മാഞ്ഞ് പോകില്ല. ഇത്തരം കുടുംബ വിഴുപ്പുകൾ പൊതുമധ്യത്തിൽ അലക്കുന്നതിന് മുമ്പ് വലിയൊരു പദവിയിലിരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ചെങ്കിലും ഒന്നോർക്കാമായിരുന്നു. അഹാന പക്വതയും കാര്യ ശേഷിയുമുള്ള കുട്ടിയായാണ് എനിക്ക് തോന്നിയത്. എന്നാൽ ഇപ്പോൾ എന്റെ ധാരണ തെറ്റായിരുന്നോ എന്ന് തോന്നുന്നു. ഇന്ന് അഹാന തന്റെ കുടുംബത്തിൽ നടക്കുന്ന ആശ്വാസ്യമല്ലാത്ത ചില കാര്യങ്ങൾ പൊതുമധ്യത്തിൽ വിളമ്പിയപ്പോൾ അയ്യേ, ഈ കുട്ടി എന്താണിങ്ങനെ എന്ന് തോന്നി.

കൃഷ്ണകുമാർ ഒരിക്കൽ അദ്ദേഹത്തിന്റെ ജീവിതാനുഭവം ഞാനുമായി പങ്കുവെച്ചിരുന്നു. താനൊന്നുമല്ലാതിരുന്ന കാലത്ത് ​ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് കളിച്ച് കൊണ്ടിരുന്നപ്പോൾ റോഡിലൂടെ പോയ ഒരു കാർ ബ്രേക്ക് ഡൗൺ ആകുന്നു. അന്യരെ സഹായിക്കാൻ മനസുള്ള കൃഷ്ണകുമാർ ആ കാറിന്റെ അരികിലെത്തി അദ്ദേഹത്തെ സഹായിക്കുന്നു. കാർ തള്ളി സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന ആൾ കൃഷ്ണകുമാറിനോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. തനിക്ക് ഒരു പണിയുമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു കാർഡെടുത്ത് കൊടുത്തു.

തന്നെ സഹായിച്ച സുമുഖനായ ചെറുപ്പക്കാരനോട് തന്നെ വന്ന് കാണൂ എന്ന് പറഞ്ഞ് കാറെടുത്ത് പോയി. ആ കാർഡിലേക്ക് നോക്കിയ കൃഷ്ണകുമാറിന് ആശ്ചര്യവും അതിലേറെ സന്തോഷവും തോന്നി. കാരണം താൻ സഹായിച്ച ആൾ ദൂരദർശന്റെ ഡയറക്ടർ ആയിരുന്നു. ആ സംഭവത്തോടെ കൃഷ്ണകുമാറിന്റെ ജീവിതം മാറി മറിഞ്ഞു. അഭിനയം കൊണ്ട് പേരെടുത്ത നടനല്ല കൃഷ്ണകുമാർ. എന്നാൽ ഭാ​ഗ്യം കൊണ്ടും അർപ്പണ മനോഭാവം കൊണ്ടും ജീവിത പടവുകൾ ഓരോന്നും വിജയിച്ച് കയറിയ ആളാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X