മാതാപിതാക്കളെയും ചേട്ടനെയും നീ കെെവിട്ടു! അശ്വിനെതിരെ തമിഴ്നാട്ടിൽ നിന്നും കമന്റ്; ചർച്ചയായി വിമർശനം

സോഷ്യൽ മീ‍ഡിയ വിമർഷനങ്ങൾ വിടാതെ പിന്തുടരുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയെയും ഭർത്താവ് അശ്വിൻ ​ഗണേശിനെയും. ഇവരുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ അശ്വിന്റെ വീട്ടുകാരെ ക്ഷണിച്ചിരുന്നില്ല. ദിയയുടെ മാതാപിതാക്കൾ ഒരുക്കിയ സർപ്രെെസ് ആഘോഷമായിരുന്നു. സ്വന്തം പേരക്കുട്ടിയുടെ ഒന്നാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത അശ്വിന്റെ വീട്ടുകാരുടെ സാഹചര്യം വലിയ ചർച്ചയായി. ഇതിനിടെ ദിയ അടുത്തതായി പങ്കുവെച്ച വ്ലോ​ഗിൽ ബന്ധുക്കളെ ക്ഷണിക്കാതെ പിറന്നാളോഘോഷം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചു.

Also Read
നൂറ് പവൻ തിരികെ തരില്ലെന്ന് ഭർത്താവ്, സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഫ്രണ്ട്സിന് അയച്ചു; മോനിഷ അനുഭവിച്ചത്!
നൂറ് പവൻ തിരികെ തരില്ലെന്ന് ഭർത്താവ്, സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഫ്രണ്ട്സിന് അയച്ചു; മോനിഷ അനുഭവിച്ചത്!

നാട്ടിൽ വെറുതെ ഹോട്ടൽ റൂമെടുത്ത് വെറുതെ പെെസ ചെലവാക്കി കുറേ പേരെ വിളിക്കണം. അവർ വന്ന് കൊച്ചിനെ എടുത്തോണ്ട് പോകുന്നു, തിരിച്ച് തരുന്നില്ല എന്ന സാഹ​ചര്യം വേണ്ടെന്ന് കരുതി. കുഞ്ഞിനിത് ഓർമയൊന്നും കാണില്ലല്ലോ. വെറുതെ ഒരു അലമ്പ് വേണ്ടെന്ന് വെച്ചു. ഞാൻ പാർട്ടികൾ ഹോസ്റ്റ് ചെയ്യുന്ന ആളല്ല. എനിക്കത് പറ്റാറില്ല. ഏറ്റാൽ ചെയ്യും. അശ്വിനായാലും അത് താൽപര്യമില്ല. അശ്വിനും പ്രെെവറ്റായി നമ്മൾ മൂന്ന് പേരും മതി എന്നാണ്. കുഞ്ഞ് കുറച്ച് വലുതായിട്ട് ഓർമ വെക്കുന്ന പ്രായമായാൽ പിറന്നാൾ ആഘോഷം നടത്താം. ഇപ്പോൾ അവനൊന്നും ഓർമയുണ്ടാകില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു.

Diya Krishna s Husband Aswin Ganesh
Photo Credit: Aswin Ganesh / Instagram

വ്യാപക വിമർശനമാണ് ദിയക്കും അശ്വിനും വരുന്നത്. പിറന്നാളിൽ പങ്കെ‌ടുക്കാൻ വരുന്നവർ കുഞ്ഞിനെയും കൊണ്ട് കടന്ന് കളയുമോ എന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം. ദിയയുടെ വീഡിയോക്ക് താഴെ തമിഴ്നാട്ടിൽ‌ നിന്നുൾപ്പെടെ കമന്റുകളുണ്ട്. അശ്വിനെ വിമർശിച്ച് കൊണ്ടാണ് കമന്റ്.
അശ്വിൻ, നീ ഇങ്ങനെയൊരാളാണെന്ന് ഞങ്ങൾ അറിയുന്നില്ല.

നിന്റെ പഴയ കാലം നീ മറന്ന് പോയോ. ഒരു പെണ്ണിനെ കി‌ട്ടിയതും നിനക്ക് ഉണ്ടായിരുന്ന എല്ലാം നീ വിട്ടോ. ഇങ്ങനെ ജീവിക്കാൻ നിന്ന് ലജ്ജ തോന്നുന്നില്ലേ. ഇത്രയും കാലം നിന്നെ വളർത്തിയ മാതാപിതാക്കളെ നീ കെെ വിട്ടു. നിന്റെ സഹോദരനെയും കെെവിട്ടു. നിന്റെ കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ നീ അവരെ ഓർക്കുന്നില്ല. എന്ത് ദുഖകരമാണ് എന്നാണ് തമിഴിൽ വന്നിരിക്കുന്ന കമന്റ്. തമിഴ്നാ‌ട്ടുകാരാണ് അശ്വിനും കു‌ടുംബവും. ഏറെക്കാലമായി ഇവർ കേരളത്തിലാണ് താമസം.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X