നൂറ് പവൻ തിരികെ തരില്ലെന്ന് ഭർത്താവ്, സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഫ്രണ്ട്സിന് അയച്ചു; മോനിഷ അനുഭവിച്ചത്!
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറിയ നടിയാണ് വയനാട് സ്വദേശിനിയായ മോനിഷ. മലയാളത്തിലെ ജാനി പിന്നീട് തമിഴ് സീരിയലുകളിലും സജീവമായി. ഇപ്പോൾ സെക്കന്റ് ലവ് എന്ന ഷോയിൽ ഒരു മത്സരാർത്ഥിയാണ് മോനിഷ. ബത്തേരിക്കാരിയായ താരത്തിന്റെ വിവാഹം 2018ൽ ആയിരുന്നു. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. അർഷക് നാഥ് എന്നയാളാണ് മോനിഷയെ വിവാഹം ചെയ്തത്.
എട്ട് വർഷത്തോളം നിയമപോരാട്ടം നടത്തിയാണ് താൻ വിവാഹമോചനം നേടിയതെന്ന് പറയുകയാണിപ്പോൾ നടി. സെക്കന്റ് ലവ് എന്ന ഷോയിൽ തന്നെയാണ് മുൻ ഭർത്താവിൽ നിന്നും നേരിട്ട ക്രൂരതകളും നടി വെളിപ്പെടുത്തിയത്. തന്റെ സ്വർണ്ണം പോലും ഭർത്താവ് തിരികെ തരാൻ കൂട്ടാക്കിയിരുന്നില്ലെന്ന് മോനിഷ പറയുന്നു.

നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ദാമ്പത്യത്തിൽ നിന്നും പുറത്ത് വരാൻ എനിക്ക് എട്ട് വർഷമെടുത്തു. എന്റെ വിവാഹം കഴിഞ്ഞ് ഒരു മാസവും പതിനാല് ദിവസവും കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ മരിച്ചുപോയി. അത് എനിക്ക് വലിയൊരു ഷോക്കായിരുന്നു. അച്ഛൻ വളരെ ആരോഗ്യവാനായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം രാത്രി അച്ഛൻ മരിച്ചുവെന്ന് കോൾ വന്നപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അതിനുശേഷം വലിയൊരു സ്ട്രഗിളായിരുന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്തത് പോലെയായി. ഞാൻ കുറേനാൾ തനിച്ചിരുന്നു. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ എനിക്ക് ആരോടും അപ്പോൾ പറയാൻ കഴിയുമായിരുന്നില്ല. അമ്മയും ആ സമയത്ത് അച്ഛന്റെ വേർപാട് കാരണം ഉണ്ടായ സ്ട്രഗിളിൽ ആയിരുന്നു. എന്റെ വിവാഹ സമയത്ത് നൂറ് പവൻ സ്വർണ്ണം എനിക്ക് നൽകിയിരുന്നു.
നാട്ടുനടപ്പ് അങ്ങനെയാണ്. നൂറും ഇരുന്നൂറും പവൻ പെൺകുട്ടികൾക്ക് നൽകും. ആ ബന്ധത്തിൽ നിന്നും പുറത്ത് വരുമ്പോൾ ഞാനാണ് മീഡിയേഷനിൽ ഇരുന്ന് സംസാരിച്ച് അവർക്ക് പണം കൊടുത്ത് വിവാഹമോചനം വാങ്ങിയത്. ഡിവോഴ്സ് തരാം പക്ഷെ സ്വർണ്ണം ഒന്നും തരാൻ പറ്റില്ലെന്നാണ് അയാൾ പറഞ്ഞത്. പക്ഷെ അത് നൂറ് പവനോളം സ്വർണ്ണം ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ എനിക്ക് അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. ലൈഫിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ഏതാണെന്ന് ചോദിച്ചാൽ എട്ട് വർഷം നിയമ പോരാട്ടം നടത്തി അവസാന ദിവസം എല്ലാം അവസാനിപ്പിച്ച് ജഡ്ജിന് മുന്നിൽ നിന്ന് ഒപ്പിട്ടപ്പോഴാണ്. ജഡ്ജും ഞാനും മാത്രമെ അവിടെയുണ്ടായിരുന്നുള്ളു. ഞാൻ വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഒപ്പിട്ടത്.

എന്താ മോളെ ഇത്ര സന്തോഷമെന്നാണ് എന്റെ ആഹ്ലാദപ്രകടനം കണ്ട് ജഡ്ജ് ചോദിച്ചത്. ഞങ്ങൾക്കിടയിൽ ചെറിയ ചെറിയ വഴക്കുകൾ നടക്കുമ്പോൾ അയാൾ വളരെ പ്രിപ്പേഡായിരുന്നു. ഞാൻ എപ്പോഴെങ്കിലും അയാളെ വിട്ട് പോകുമെന്ന് അയാൾക്ക് അറിയാമായിരുന്നു. മാത്രമല്ല അയാൾ ചെയ്ത മറ്റൊരു മോശം കാര്യമുണ്ട്. ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലേയും ഞാൻ വസ്ത്രം മാറുന്നതിന്റെയും ഫോട്ടോസ് അടക്കം അയാൾ എടുത്ത് വെച്ചിരുന്നു.
അയാളുടെ സുഹൃത്തുക്കൾ പോലും ആ ഫോട്ടോകൾ കണ്ടു. അയാൾ കാണിച്ചു. അങ്ങനെ ഫോട്ടോ കണ്ടവരിൽ ഒരു സുഹൃത്ത് തന്നെ ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞു. ഭയങ്കര വിഷമം തോന്നി. അതിനുശേഷം ആളുകളെ വിശ്വസിക്കാൻ എനിക്ക് കഴിയാതെയായി. ഒരാളെ കെട്ടിപിടിച്ച് കിടക്കാൻ പോലും എനിക്കിപ്പോൾ കഴിയാറില്ല.
കാരണം എനിക്ക് പേടിയാണ്. ഉറങ്ങുമ്പോഴും ഞാൻ വളരെ അലേർട്ടാണ് മോനിഷ പറഞ്ഞു. മഞ്ഞുരുകും കാലത്തിനുശേഷം മലയാളത്തിൽ മലര്‍വാടി എന്നൊരു സീരിയലും മോനിഷ അഭിനയിച്ചിരുന്നു. ശേഷമാണ് താരം തമിഴിലേക്ക് ചേക്കേറിയത്.


Click it and Unblock the Notifications


