അഹാനയുടെ വിവാഹ ആഘോഷങ്ങൾ തുടങ്ങാറായി? സൂചിപ്പിച്ച് ദിയ; എത്ര പണമുണ്ട് സൗജന്യമായി കിട്ടണമെന്ന ചിന്ത!
ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് അഹാന കൃഷ്ണയുടേത്. ആഗസ്റ്റിൽ അഹാനയുടെ വിവാഹമെന്ന അഭ്യൂഹം കുറേ നാളായുണ്ട്. ഇതിന്റെ ചില സൂചനകളും ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നു. കുറേനാളായി കെകെ കുടുംബം വർക്കൗട്ടിന് പ്രാധാന്യം നൽകുന്നു. വിവാഹത്തിനുള്ള മുന്നൊരുക്കമായിരിക്കാം ഇതെന്നാണ് അഭ്യൂഹം. ഇപ്പോൾ വിവാഹത്തിയതി അടുത്തതിന്റെ ചില സൂചനകളും വരുന്നുണ്ട്. ദിയ കൃഷ്ണ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തുപുരത്ത് നിന്നും വർക്ക് ചെയ്യാൻ പറ്റുന്ന മെഹന്തി ആർട്ടിസ്റ്റിനെ തേടിയാണ് പോസ്റ്റ്. വിവാഹ ആഘോഷങ്ങൾക്കായി എല്ലാവരും ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന അഭിപ്രായങ്ങൾ. റെഡിറ്റിൽ ദിയക്ക് വലിയ വിമർശനം വരുന്നുണ്ട്. ഇതൊരു സൗജന്യ കൊളാബറേഷൻ ആണെന്നും പണം കൊടുക്കില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടി ഇവർക്ക് സൗജന്യമായി വർക്ക് ചെയ്ത് കൊടുക്കാൻ പ്രൊഫഷണലുകളെ കിട്ടുമെന്നും വാദമുണ്ട്.

പൊതുവെ ഇൻഫ്ലുവൻസേർസ് ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ദിയ സൗജന്യമായാണോ ആവശ്യപ്പെടുന്നതെന്ന് വ്യക്തമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പലരും മുൻവിധിയെഴുതി. ലക്ഷങ്ങൾ സമ്പാദിക്കുന്ന ദിയക്ക് പണം കൊടുത്ത് മേക്കപ്പ് ആർട്ടിസ്റ്റിനെ വെച്ച് കൂടേ എന്നാണ് ഇവരുടെ ചോദ്യം.


Click it and Unblock the Notifications
