ഇങ്ങനെയൊക്കെ കാണിക്കാതെ, വിഷമം കാരണം ഉറങ്ങാൻ പറ്റുന്നില്ല! എനിക്ക് പണം കിട്ടുന്നുണ്ട്! രേണു-കിച്ചു ചാറ്റ്!
രേണു സുധിയെ കാണാൻ വളർത്ത് മകനായ കിച്ചു പോയില്ലെന്നത് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. ലൈഫ് സ്റ്റോറി കിച്ചു വെളിപ്പെടുത്തിയശേഷമാണ് ഇരുവരും തമ്മിലുള്ള അകൽച്ച രൂപപ്പെടുന്നതും പ്രശ്നങ്ങൾ ഗുരുതരമാകുന്നതും. രേണു ഗ്ലാമറസായി വസ്ത്രം ധരിക്കാനും സബ്സ്ക്രിപ്ഷൻ വീഡിയോകൾ ചെയ്യാനും തുടങ്ങിയശേഷം കിച്ചു മനപൂർവം രേണുവിൽ നിന്നും അകലം പാലിച്ചിരുന്നു.
അനിയൻ റിതുലിനോട് മാത്രമെ അടുപ്പം വെക്കാൻ ആഗ്രഹിക്കുന്നുള്ളവെന്നും കിച്ചു പറയാതെ പറഞ്ഞിരുന്നു. രേണു സബ്സ്ക്രിപ്ഷനിൽ ഗ്ലാമറസായി വീഡിയോകൾ ഇട്ട് തുടങ്ങിയശേഷം വിമർശനം പെരുകി. മകന് അമ്മയെ ഉപദേശിച്ചൂടേ എന്ന് ചോദിച്ച് അന്ന് നിരവധി പേർ കിച്ചുവിന് എതിരെ രംഗത്ത് എത്തിയിരുന്നു. അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ കിച്ചു.

അതിരുകൾ ലംഘിച്ചുള്ള രേണുവിന്റെ സബ്സ്ക്രിപ്ഷൻ വീഡിയോകൾ കിച്ചുവിനെ വിഷമിപ്പിച്ചിരുന്നു. അതിനാൽ ഉടൻ തന്നെ തന്റെ എതിർപ്പ് രേണുവിനെ കിച്ചു അറിയിച്ചു. പുതിയ വീഡിയോയിൽ ആ ചാറ്റും രേണു പറഞ്ഞ മറുപടിയും കിച്ചു വെളിപ്പെടുത്തി. കിച്ചു രേണുവിന് അയച്ച മെസേജ് ഇങ്ങനെയായിരുന്നു.... ഹലോ ഞാൻ ഒരു കാര്യം പറയാനായാണ് ഈ മെസേജ് അയക്കുന്നത്. ഞാൻ ഇതുവരെ നിങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല.
പക്ഷെ ഇന്നലെ ഒരു വീഡിയോ കണ്ടു. അതിനുശേഷം ഉറങ്ങാൻ പോലും പറ്റിയിട്ടില്ല. ബിഗ് ബോസ് പോലെ വലിയൊരു ടിവി ഷോയിൽ പങ്കെടുത്ത് ഇറങ്ങിയ ആൾ ഇങ്ങനെയൊക്കെയാണോ കാണിക്കേണ്ടത്?. ഷോയും പ്രമോഷൻസും എല്ലാം കിട്ടുന്നില്ലേ?. ജീവിക്കണമെങ്കിൽ അങ്ങനെ ജീവിച്ചൂടേ?. ഫെയിം ആയി നിൽക്കുമ്പോൾ ഇങ്ങനെയൊക്കെ കാണിക്കണോ?.
റിതപ്പനെ ഓർത്തെങ്കിലും ഇതൊക്കെ നിർത്തൂ. എങ്ങനെയൊക്കെ ജീവിക്കാം... ഫെയിം ഉണ്ടല്ലോ. ഇങ്ങനെയൊക്കെ കാണിക്കാതെ ഇരിക്കൂ. അത്രത്തോളം വിഷമം വന്നതുകൊണ്ടാണ് പറയുന്നത്. ഇതുവരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ... പ്ലീസ്. റിതപ്പനേയും ഇതൊക്കെ എഫക്ട് ചെയ്യും. അവനും ഫോൺ ഉപയോഗിക്കുന്നതല്ലേ?. അവന്റെ സുഹൃത്തുക്കൾ ഇതൊക്കെ എങ്ങനെയാകും എടുക്കുക?.
അതൊക്കെ ഒന്ന് മനസിലാക്കൂ എന്നാണ് കിച്ചു രേണുവിനോട് അപേക്ഷ പോലെ പറഞ്ഞത്. എന്നാൽ വളരെ വ്യത്യസ്തമായ മറുപടിയാണ് രേണു വളർത്ത് മകന് നൽകിയത്. ഞാൻ ലൈവ് പോയതാണ്. എന്റെ ചുണ്ട് പൊട്ടി ഇരിക്കുന്ന കാര്യമാണ് ഞാൻ ആ വീഡിയോയിൽ സംസാരിച്ചത്. അല്ലാതെ വൃത്തികേടായി ഒന്നും സംസാരിച്ചിട്ടില്ല എന്നായിരുന്നു. ചാറ്റ് സ്ക്രീൻഷോട്ട് പുറത്ത് വിട്ട ശേഷം കിച്ചു പറഞ്ഞത് ഇങ്ങനെയാണ്...

ഇപ്പോഴുള്ള അമ്മയെ കുറിച്ച് സംസാരിക്കും മുമ്പ് ഒരു സാധനം ഞാൻ കാണിച്ച് തരാം. ശേഷം രേണുവിന്റെ ഒരു മോശമായ സബ്സ്ക്രിപ്ഷൻ വീഡിയോ കിച്ചു കാണിച്ചു. ഇതൊക്കെയാണ് നിങ്ങൾ പറഞ്ഞ അമ്മ എടുത്ത് വളർത്തിയ മോൻ കണ്ട സാധനങ്ങൾ. ഇത് കണ്ടശേഷം അമ്മയ്ക്ക് ഞാൻ മെസേജ് അയച്ചു. ഇത് കണ്ടാൽ റിതപ്പന്റെ അവസ്ഥ എന്താകും അവന്റെ കൂടെ പഠിക്കുന്നത് അടക്കം മിക്ക കുട്ടികളും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ്.
ഇതൊക്കെ അവൻ എങ്ങനെ ഫെയ്സ് ചെയ്യും. ഇക്കാര്യങ്ങളൊക്കെ ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞത് ഞാൻ ചെയ്തതിൽ മോശമായിട്ട് എനിക്കൊന്നും തോന്നിയില്ല. എനിക്ക് അതിൽ നിന്നും രണ്ടര ലക്ഷം രൂപ, മൂന്നര ലക്ഷം രൂപ കിട്ടുന്നുണ്ട്. അതിന് തിരിച്ച് ഞാൻ ഒന്നും മറുപടി കൊടുത്തില്ല.
അവിടെ വെച്ച് ഞാൻ ആ വിഷയം ക്ലോസ് ചെയ്തു കിച്ചു പറഞ്ഞു. ഇങ്ങനൊരു വീഡിയോ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചതല്ല. എന്റെ അവസ്ഥ കൊണ്ട് പറയുന്നതാണ്. അല്ലാതെ ആരെയും കുറ്റപ്പെടുത്താൻ ഇട്ടതല്ലെന്നും കിച്ചു വ്യക്തമാക്കി.


Click it and Unblock the Notifications


