ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി; ജോജു ജോർജിനെ പിന്തുണച്ച് ലക്ഷ്മി മേനോൻ!

മുപ്പത് വർഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ജോജു ജോർജ്. സൈഡ് വേഷങ്ങളിലൂടെയാണ് നടന്റെ സിനിമാ ജീവിതം ആരംഭിച്ചത്. നിരവധി സിനിമകൾ ചെയ്തശേഷമാണ് ഡയലോ​ഗുള്ള കഥാപാത്രങ്ങളും മുഴുനീള വേഷങ്ങളും നായക വേഷങ്ങളുമെല്ലാം ജോജുവിന് ലഭിച്ച് തുടങ്ങിയത്. നായകനായും വില്ലനായുമെല്ലാം ശോഭിക്കാൻ കഴിവുള്ള താരം നിരവധി സിനിമകളുടെ നിർമാതാവും സംവിധായകനുമാണ്.

Also Read
'പവർ ​ഗ്രൂപ്പിനെതിരെ മുന്നോട്ട് പാേകുമോ? നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തടഞ്ഞിരിക്കുകയാണല്ലൊ?'
'പവർ ​ഗ്രൂപ്പിനെതിരെ മുന്നോട്ട് പാേകുമോ? നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തടഞ്ഞിരിക്കുകയാണല്ലൊ?'

കഴിഞ്ഞ ദിവസമാണ് ജോജുവിന്റെ ഏറ്റവും പുതിയ സിനിമ വരവ് തിയേറ്ററുകളിൽ എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം ലൈവിലെത്തി നടൻ പറഞ്ഞ ചില കാര്യങ്ങൾ വൈറലായി മാറിയിരുന്നു. തനിക്ക് എതിരെ സിനിമ രം​ഗത്തുള്ള ചിലർ തന്നെ പിആർ വർക്ക് ചെയ്യുന്നുവെന്നാണ് താരം ആരോപിച്ചത്.

Lakshmi Menon Joju George

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് എനിക്കെതിരെ പിആർ വർക്ക് നടത്തുന്നു. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നുമാണ് ജോജു ജോർജ് ആരോപിച്ചത്. നടന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ നടിയും സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസറുമായ ലക്ഷ്മി മേനോൻ പിന്തുണ അറിയിച്ച് എത്തി. ജോജു ജോർജ് പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെന്ന തരത്തിലായിരുന്നു ലക്ഷ്മി മേനോന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.

ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ... നമ്മൾ അതിലും മുകളിലാണ് ചേട്ടാ എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ ലക്ഷ്മി പങ്കിട്ട ഒരു സ്റ്റോറി. എന്നാൽ സ്റ്റോറി ഇപ്പോൾ അവിടെ കാണാനില്ല. ജോജു ജോർജിന്റെ ഫോട്ടോയും ലക്ഷ്മി പങ്കുവെച്ചിരുന്നു. എന്നാൽ ഇരുവരും ഉദ്ദേശിച്ച താരദമ്പതികൾ ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല.

Recommended For You
ഭർത്താവിന്റെ ബന്ധങ്ങൾ എനിക്കറിയാമായിരുന്നു, കങ്കണയുടെ കാര്യം മുൻകൂട്ടി കണ്ടു: സറീന വഹാബ് പറഞ്ഞത്
ഭർത്താവിന്റെ ബന്ധങ്ങൾ എനിക്കറിയാമായിരുന്നു, കങ്കണയുടെ കാര്യം മുൻകൂട്ടി കണ്ടു: സറീന വഹാബ് പറഞ്ഞത്

ജോജു ജോർജിന്റെ വെളിപ്പെടുത്തൽ വൈറലായശേഷം പല പേരുകളും ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും ഉയരുന്നുണ്ട്. ഇതിന് പുറനെ സംവിധായകനായ ശാന്തിവിള ദിനേശ് കഴിഞ്ഞ ​ദിവസം ഉന്നയിച്ച ആരോപണങ്ങൾക്കും ജോജു ജോര്‍ജ് മറുപടി നൽകിയിരുന്നു. വരവ് സിനിമയുടെ സെറ്റില്‍ നടന്‍ മോശമായി പെരുമാറിയെന്നാണ് ശാന്തിവിള ദിനേശ് ആരോപിച്ചത്. താരം നിരവധി ഫോണുകൾ എറിഞ്ഞുടച്ചതായും ശാന്തിവിള ദിനേശ് ആരോപിച്ചിരുന്നു.

16 ഫോണുകൾ ഞാൻ തല്ലിപ്പൊളിച്ചുവെന്ന്. ഞാന്‍ ആരാ 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍. 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ 16 ദിവസം വേണ്ടേ?. ഇതിലെ ഡാറ്റ മാറ്റണമെങ്കില്‍ത്തന്നെ സമയം വേണ്ടേ?. ആകെ 10- 40 ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മര്യാ​ദ വേണ്ടേ പറയുന്നതിനൊക്കെ. എനിക്ക് വരുന്ന പ്രൊഡ്യൂസേഴ്സിനെ മുടക്കുകയാണ്. ഞാന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കിക്കോളൂ.

Lakshmi Menon Joju George

ദയവായി ഒരു കാര്യം വരുമ്പോള്‍ അതിന്‍റെ വസ്തുത മനസിലാക്കി പോസ്റ്റ് ചെയ്യൂ. ഇതൊക്കെ ചെയ്യുമ്പോള്‍ നമ്മളെ ബാധിക്കുകയാണ്. എന്നെ വിശ്വസിച്ച് പടം ചെയ്യാന്‍ വരുന്നവര്‍ക്ക് ഞാനൊരു പ്രശ്നക്കാരനാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ്. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഇവര്‍. ഞാനൊരു മോശം വ്യക്തിയാണ്. ഞാന്‍ ഭയങ്കര പ്രശ്നക്കാരനാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഞാന്‍ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാന്‍ പോവുകയാണ്.

ഞാന്‍ പ്രശ്നക്കാരനാണെങ്കില്‍ സാര്‍ ചെയ്യുമോ?. മുമ്പ് ചെയ്ത സംവിധായകരുടെയൊപ്പം തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്നെ വിളിക്കുമോ?. ഞാന്‍ 31 വര്‍ഷമായി. 150 സിനിമകളോളം ഞാന്‍ അഭിനയിച്ചു. 11 സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. എന്‍റെ പണി പഠിച്ച് മനസിലാക്കി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

You May Also Like
ആ കുറ്റാരോപിതർ ആരൊക്കെയാണ്? ശ്വേത മേനോൻ വ്യക്തമാക്കണം; പ്രതികരിച്ച് മാല പാർവതി
ആ കുറ്റാരോപിതർ ആരൊക്കെയാണ്? ശ്വേത മേനോൻ വ്യക്തമാക്കണം; പ്രതികരിച്ച് മാല പാർവതി

ഒരു പിആര്‍ വര്‍ക്ക് ഒന്നും നടത്തിയല്ലല്ലോ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്‍റെ വര്‍ക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയില്‍ മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇത് നിങ്ങളോട് സംസാരിക്കുന്നത് തന്നെ എന്‍റെ ഗതികേട് കൊണ്ടാണ് എന്നാണ് ജോജു ജോർജ് പറഞ്ഞത്.

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X