ഞാനായിരുന്നു നായിക, സാഹചര്യം മൂലം ഈ പണ്ടാരത്തിനെ കൊണ്ടുവന്നു, അസൂയയുണ്ട്; ശാന്തികൃഷ്ണയെ കുറിച്ച് മേനക!
1991ൽ പുറത്തിറങ്ങി ഇന്നും പലരുടേയും പ്രിയപ്പെട്ട സിനിമയായി നിലകൊള്ളുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് വിഷ്ണുലോകം. ടി.എ റസാഖ് രചന നിർവഹിച്ച സിനിമയിൽ നായകവേഷം ചെയ്തത് മോഹൻലാൽ ആയിരുന്നു. കമൽ ആയിരുന്നു സംവിധാനം. ചിത്രം നിർമ്മിച്ചത് സനൽ കുമാറും ജി. സുരേഷ് കുമാറായിരുന്നു. ശാന്തി കൃഷ്ണ, ഉർവശി, മുരളി എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. വാണിജ്യപരമായി നേട്ടം കൊയ്ത സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ശാന്തികൃഷ്ണയുടെ ഐഡന്റിറ്റി ഇന്നും വിഷ്ണുലോകത്തിലെ സാവിത്രി എന്നതാണ്. എന്നാൽ ആ സിനിമയിൽ നായിക വേഷം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി മേനക.

ശാന്തിക്കൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല. മുകേഷേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. ശാന്തി എന്റെ പ്രൊഡക്ഷനിൽ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയാണ് വിഷ്ണുലോകം. എനിക്ക് ദേഷ്യമുള്ള കാര്യമാണത്. ആ പടം ഞാൻ നായികയായി അഭിനയിക്കാൻ വെച്ചിരുന്നതാണ്. കല്യാണശേഷം റീ എൻട്രി എന്ന തരത്തിൽ ആ സിനിമ ചെയ്യാമെന്നാണ് കരുതിയിരുന്നത്. ഞാൻ അഭിനയിക്കുന്നത് സുരേഷേട്ടന്റെ അച്ഛന് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.
അതുകൊണ്ട് വിഷ്ണുലോകത്തിൽ നായികയായി അഭിനയിക്കണമെന്ന് കരുതിയിരുന്നു. അതിന് വേണ്ടി എല്ലാം ഞങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്തു. എന്നാൽ എന്റെ മൂത്ത മകൾ രേവതി ആ സമയത്ത് കുഞ്ഞായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഇല്ലാതെ അവൾ ഇരിക്കില്ലായിരുന്നു. എന്നാൽ ഞാൻ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു.
അതിനുശേഷമാണ് ഈ പണ്ടാരത്തിനെ (ശാന്തികൃഷ്ണ) കൊണ്ടുവന്നത് മേനക പറഞ്ഞു. വിഷ്ണുലോകം എനിക്ക് വേണ്ടി എഴുതിവെച്ച കഥയായിരുന്നു. എന്തുകൊണ്ട് ശാന്തിയെ വിളിച്ചുവെന്ന് ഭർത്താവിനോട് പോയി ചോദിക്ക് എന്ന തഗ് മറുപടിയാണ് ഇതെല്ലാം കേട്ടശേഷം മേനകയ്ക്ക് ശാന്തികൃഷ്ണ നൽകിയത്. സ്നേഹം ഉണ്ടെങ്കിലും എനിക്ക് ശാന്തിയോട് അസൂയയുണ്ട്.
കുശുമ്പുണ്ട്. ഞാൻ തിരിച്ച് വരവിന്റെ സമയത്ത് അഭിനയിക്കാൻ വെച്ചിരുന്ന സിനിമയിൽ കയറി അവൾ അഭിനയിച്ചില്ലേ. എനിക്ക് വേണ്ടി എന്റെ ഭർത്താവ് ഒരുപാട് ശ്രമിച്ചു. മകളെ എന്റെ അടുത്ത് നിന്ന് അദ്ദേഹം മൂന്ന്, നാല് ദിവസം മാറ്റി നിർത്തി നോക്കി. പക്ഷെ അവളെക്കാൾ കഷ്ടം ഞാൻ ആയിരുന്നു. കാരണം കുഞ്ഞിനെ കാണാതെ ഇരിക്കാൻ എനിക്ക് ആവുമായിരുന്നില്ല. പിന്നെ സുരേഷേട്ടനോട് പറഞ്ഞു.

എനിക്ക് പറ്റില്ല വേറെ ആളെ നോക്കിക്കോളൂവെന്ന്. അങ്ങനെ ഞാൻ ഒഴിവാക്കായ സ്ഥലത്താണ് ശാന്തി കേറി വന്നത് മേനക പറഞ്ഞ് പൂർത്തിയാക്കി. അവസരങ്ങൾ നമ്മൾ നന്നായി വിനിയോഗിക്കണം. സിനിമ എന്ന് പറഞ്ഞാൽ അങ്ങനെയാണ്. എനിക്ക് വേണ്ടി എഴുതിവെച്ച കഥാപാത്രമായിരുന്നു സാവിത്രി. ദേവിയെന്ന് മോഹൻലാൽ എന്നെ വിളിക്കുന്നതും മിണ്ടാത്തതെന്തേ എന്ന പാട്ട് ഇപ്പോഴും ശ്രദ്ധ നേടുന്നതും അതുകൊണ്ടാണ്. മേനക കുശുമ്പി.
ഇവിടെ വെച്ച് ഒരു എന്റർടെയ്ൻമെന്റിന് ഇങ്ങനൊക്കെ പറയുമെങ്കിലും ഞങ്ങൾ തമ്മിൽ നല്ല കൂട്ടാണെന്ന് സരസമായി ശാന്തി കൃഷ്ണയും പറഞ്ഞു. ഫ്ലവേഴ്സിലെ ഹിറ്റ് ഷോ ഐറ്റം വേറെ വിഷു ബംബറിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും. ഒപ്പം നടൻ മുകേഷും ഉണ്ടായിരുന്നു. ഷൂട്ടിങ് സെറ്റിലെ വിഷു ഓർമകളും മൂവരും പങ്കുവെച്ചു.
സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ?, ഞങ്ങൾക്കുള്ളത് ചെറിയ സർക്കിൾ, അത് മനപൂര്‍വ്വം സംഭവിച്ചതല്ല; വിഘ്നേഷ് ശിവൻ
ഏത് ആഘോഷം വന്നാലും സെറ്റിൽ അത് ഒരു കുടുംബമായി ആഘോഷിക്കും. ചിലർ കുടുംബാംഗങ്ങളേയും അന്നേ ദിവസം കൊണ്ടുവരും മുകേഷ് പറഞ്ഞു. മുകേഷ് പറഞ്ഞത് സത്യമാണ്. അന്ന് കുടുംബം എന്ന് പറയുന്നത് മലയാള സിനിമ തന്നെയായിരുന്നു. പല ഇന്റസ്ട്രികളിൽ പോയിട്ടുണ്ടെങ്കിലും മലായളത്തിലേക്ക് തന്നെ തിരിച്ച് വരണമെന്ന തോന്നലാണ് എന്നും ഉണ്ടായിരുന്നത്. അതിന് കാരണം ഷൂട്ടിന് പോയാൽ ഒരു ഫാമിലി അഡ്മോസ്ഫിയർ കിട്ടും എന്നതാണെന്ന് ശാന്തികൃഷ്ണയും പറഞ്ഞു.


Click it and Unblock the Notifications

