അയാൾ ചെയ്യുന്ന ചെറിയ തെറ്റ് പോലും എന്റെ മേൽ കെട്ടിവെയ്ക്കും, ഒരു വർഷം സഹിച്ചു, നാർസിസ്റ്റാണെന്ന് മനസിലാക്കി!

തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കൂടുതൽ വിശദമാക്കി സീരിയൽ താരം മോനിഷ സി.എസ്. എട്ട് വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് തനിക്ക് വിവാഹമോചനം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത്. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോഴായിരുന്നുവെന്നും നടി പറ‍ഞ്ഞിരുന്നു.

Also Read
യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!
യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!

തന്റെ പങ്കാളിയൊരു നാർസിസ്റ്റായിരുന്നുവെന്നും ടോക്സിക്ക് റിലേഷൻഷിപ്പിലൂടെയാണ് കടന്ന് പോകുന്നതെന്നും വൈകിയാണ് തിരിച്ചറിഞ്ഞതെന്നും മോനിഷ പറയുന്നു. ഞാൻ ഒരു സാധാരണ മലയാളി പെണ്ണാണ്. പക്ഷെ കഴിഞ്ഞ എട്ട് വർഷം ഡിവോഴ്സ്, കേസ് എന്നിവയൊക്കെയായി ഒരുപാട് കഷ്ടപ്പെടുകയും വേ​ദനിക്കുകയും ചെയ്തു.

Monisha CS

പക്ഷെ ഇപ്പോൾ ഞാൻ ഹീലായി ഹാപ്പിയായും ധൈര്യമുള്ളവളായും ജീവിക്കുകയാണ്. എന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ആദ്യം മനസിലാക്കിയത് എന്റെ ചേട്ടാണ്. എന്തോ ഒരു പ്രശ്നമുണ്ട്. നീ ഒട്ടും ഹാപ്പിയല്ലല്ലോ എന്നാണ് ചേട്ടൻ എന്നോട് ചോദിച്ചത്. ഞാൻ ഒരു ചെറിയ കാര്യം പറയാം. ഞാനും എന്റെ മുൻ ഭർത്താവും അടുത്തടുത്ത് ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ തട്ടി ഒരു പ്ലേറ്റ് താഴെ വീണ് പൊട്ടിയാൽ അദ്ദേഹം ഉടനെ എന്നെ പഴിചാരും.

നീ അല്ലേ അത് പൊട്ടിച്ചത്? എന്ന് ചോദിക്കും. ഞാൻ അല്ലെന്ന് ഞാനും പറയും. അല്ല നിന്റെ കൈ തട്ടി തന്നെയാണ് അത് താഴെ വീണ് പൊട്ടിയതെന്ന് അദ്ദേഹം ആവർത്തിച്ച് പറയും. അത് കൂടി കേൾക്കുമ്പോൾ എനിക്ക് പോലും തോന്നിപ്പോകും എന്റെ കൈ തട്ടി തന്നെയാണ് പ്ലേറ്റ് താഴെ വീണ് ഉടഞ്ഞതെന്ന്.

Recommended For You
ഹിന്ദുവാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കണം, ​ഗൗരിയുടെ മാതാപിതാക്കളോട് പറഞ്ഞത് വ്യാജ പേര്; ഷാരൂഖ് ചെയ്ത സാഹസം!
ഹിന്ദുവാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കണം, ​ഗൗരിയുടെ മാതാപിതാക്കളോട് പറഞ്ഞത് വ്യാജ പേര്; ഷാരൂഖ് ചെയ്ത സാഹസം!

ഇങ്ങനെയുള്ള വിഷയം വരുമ്പോൾ ഞാൻ ആ ദിവസം മുഴുവൻ‌ ഇതേ കുറിച്ച് തന്നെ ആലോചിച്ച് കൊണ്ടിരിക്കും. പക്ഷെ സത്യമെന്തെന്നാൽ അയാളാണ് പ്ലെയ്റ്റ് പൊട്ടിച്ചത്. അയാൾക്ക് അത് ഏറ്റെടുക്കാവുന്നതേയുള്ളു. പക്ഷെ അയാൾ സ്വന്തം കയ്യിൽ നിന്നും സംഭവിച്ച ചെറിയ തെറ്റ് പോലും ഏറ്റെടുക്കില്ല. മറ്റൊരാളുടെ മേൽ പഴിചാരും.

എന്റേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. എന്റെ പങ്കാളി നാർസിസ്റ്റാണെന്നും വിവാഹ ജീവിതം ടോക്സിക്കാണെന്നും ഞാൻ മനസിലാക്കാൻ ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. അത്രയേറെ ടോക്‌സിക് ആയിരുന്നു ആ ബന്ധം. ഒരു വര്‍ഷത്തോളം അത് സഹിച്ചു എന്നാണ് രമ്യ കൃഷ്ണന്റെ ചോദ്യത്തിന് ഉത്തരമായി മോനിഷ പറയുന്നത്. രമ്യ കൃഷ്ണനും ശ്രുതിക അര്‍ജുനും ഹോസ്റ്റ് ചെയ്യുന്ന സെക്കന്റ് ലവ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് മോനിഷ ഇപ്പോൾ.

Monisha CS

വളരെ മോശമായ നിരവധി അനുഭവങ്ങൾ വേറെയും നടിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. തന്റെ നൂറ് പവൻ സ്വർണ്ണം പോലും തിരികെ തരാൻ ഭർത്താവ് തയ്യാറായിരുന്നില്ലെന്നും ഏറെ പണിപ്പെട്ടാണ് വിവാഹമോചനം നേടിയതെന്നും മോനിഷ പറഞ്ഞിരുന്നു. താൻ വസ്ത്രം മാറുന്ന ഫോട്ടോകൾ പോലും എടുത്ത് കൂട്ടുകാർക്ക് അയക്കുന്ന സ്വഭാവവും ഭർത്താവിന് ഉണ്ടായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

എന്നെങ്കിലും ഞാൻ ഈ ബന്ധത്തില്‍ നിന്ന് പുറത്തു കടക്കുമെന്ന് അയാള്‍ക്ക് നേരത്തെ അറിയാമായിരുന്നു. അത് കാരണം അയാൾ മുന്‍കരുതൽ എടുത്തിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ തുണി മാറുമ്പോഴും ഞങ്ങള്‍ ഒരുമിച്ച് കിടക്കുമ്പോഴുമുള്ള ഫോട്ടോയൊക്കെ എടുത്തുവെച്ചു. പിന്നീട് അയാളുടെ സുഹൃത്ത് നിന്റെ ഇത്തരം ഫോട്ടോകള്‍ കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അത് അറിയുന്നത്.

You May Also Like
മറ്റൊരു നടിക്കുമില്ലാത്തൊരു പ്രത്യേകത, കംബാക്ക് നടത്തിയവരിൽ ഇത്രയേറെ ബഹുമാനവും ഇഷ്ടവും തോന്നിയ വേറൊരാളില്ല!
മറ്റൊരു നടിക്കുമില്ലാത്തൊരു പ്രത്യേകത, കംബാക്ക് നടത്തിയവരിൽ ഇത്രയേറെ ബഹുമാനവും ഇഷ്ടവും തോന്നിയ വേറൊരാളില്ല!

വല്ലാത്ത വേദന തോന്നി. നൂറ് പവനോളം സ്വര്‍ണം വിവാഹ സമയത്ത് എനിക്ക് ഉണ്ടായിരുന്നു. വിവാഹ മോചനം തരാം പക്ഷെ സ്വര്‍ണം തരില്ല എന്നായിരുന്നു അയാളുടെ വാദം. അവസാനം ജീവനാംശം അങ്ങോട്ട് നല്‍കിയാണ് വേര്‍പിരിഞ്ഞതെന്നുമാണ് മോനിഷ പറഞ്ഞത്. ആദ്യമായാണ് സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ താരം വെളിപ്പെടുത്തുന്നത്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X